ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ പലരും വലിയ വില നല്കി ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. വിപണിയില്‍ ലഭ്യമായ താരതമ്യേന മികച്ച അടിസ്ഥാനമുള്ള വില കുറവുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം. അതിനാല്‍ ചെറുകിട നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും ഓഹരി വിഭജനത്തിന്റെ പിന്നിലുണ്ടാകും. ഇതിനോടൊപ്പം ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതും കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
സന്മിത് ഇന്‍ഫ്രാ
പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 1965-ലാണ് സന്മിത് ഇന്‍ഫ്രായുടെ തുടക്കം. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡീലറാണ്. 1994-ഓടെ കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വാണിജ്യ കെട്ടിടങ്ങളും ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. ഇതിനോടൊപ്പം മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ വ്യാപാരത്തിലും കമ്പനി പങ്കാളിയാണ്. നിലവില്‍ സന്മിത് ഇന്‍ഫ്രായുടെ (BSE: 532435) വിപണി മൂല്യം 988 കോടിയാണ്.
ഓഹരി വിശദാംശം
സന്മിത് ഇന്‍ഫ്രായുടെ പ്രതിയോഹരി ബുക്ക് വാലൂ 17.2 രൂപ നിരക്കിലും പിഇ അനുപാതം 105 മടങ്ങ് നിലവാരത്തിലുമാണ്. ഈ രണ്ട് അനുപാതവും ആരോഗ്യകരമായ നിലവാരത്തിലല്ല നില്‍ക്കുന്നത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.06 ശതമാനമേയുള്ളൂ. എന്നിരുന്നാലും ഓഹരിയിന്മേലുള്ള ആദായവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 147 കോടിയും ലാഭം 6 കോടിയുമായിരുന്നു. സന്മിത് ഇന്‍ഫ്രായുടെ ആകെ ഓഹരികളില്‍ 72.33 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്.
ഓഹരി വിഭജനം
ഓഗസ്റ്റ് മാസത്തിലായിരുന്നു സന്മിത് ഇന്‍ഫ്രായുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:10 അനുപാതത്തിലാകും ഓഹരി വിഭജിക്കുക. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു സന്മിത് ഇന്‍ഫ്രാ ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനു വേണ്ടിയുള്ള എക്സ്- സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 31-ന് നിശ്ചയിച്ചു.
അതേസമയം 52 ആഴ്ച കാലയളവില്‍ സന്മിത് ഇന്‍ഫ്രായുടെ ഓഹരിയുടെ ഉയര്‍ന്ന വില 638 രൂപയും താഴ്ന്ന വില 207 രൂപയുമാണ്. 2022-ല്‍ ഇതുവരെയായി 107 ശതമാനവും കഴിഞ്ഞ 3 വര്‍ഷത്തിനിടെ 1,700 ശതമാനം നേട്ടവും ഓഹരി വിലയില്‍ രേഖപ്പെടുത്തി.
ടിഡി പവര്‍ സിസ്റ്റംസ്
വൈദ്യുതയന്ത്രങ്ങളുടെ ഘടക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടിഡി പവര്‍ സിസ്റ്റംസ് (ടിഡിപിഎസ്). 1999-ലാണ് തുടക്കം. എസി ജനറേറ്ററുകളും ഇലക്ട്രിക് മോട്ടോറുകളുമാണ് നിര്‍മിക്കുന്നത്. ഇതില്‍ ജലം/ താപം/ ഗ്യാസ് ടര്‍ബൈനുകളില്‍ ആവശ്യമായ 1-200 മെഗാവാട്ട് എസി ജനറേറ്ററുകളുടെ വിഭാഗത്തില്‍ ആഗോള തലത്തിലും മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം.
സൗരോജ പദ്ധതികള്‍ക്കുവേണ്ട ജനറേറ്ററുകളും പുറത്തിറക്കുന്നുണ്ട്. ഇതുവരെ 72 രാജ്യങ്ങളിലായി 2,500 ജനറേറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 19 രാജ്യങ്ങളില്‍ അറ്റക്കുറ്റപ്പണി സേവനങ്ങള്‍ക്കുള്ള കരാറുകള്‍ കരസ്ഥമാക്കി. ഡിഎഫ് പവര്‍ സിസ്റ്റംസ് ഉപകമ്പനിയാണ്.
ഓഹരി വിശദാംശം
ടിഡിപിഎസിന്റെ നിലവിലെ വിപണി മൂല്യം 1,905 കോടിയാണ്. പ്രതിയോഹരി ബുക്ക് വാലൂ 170 രൂപ നിരക്കിലും പിഇ അനുപാതം 24.6 മടങ്ങ് നിലവാരത്തിലുമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.57 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടിഡിപിഎസ് കമ്പനിയുടെ വരുമാനം 797 കോടിയും അറ്റാദായം 70 കോടിയുമായിരുന്നു.
കമ്പനിയുടെ ആകെ ഓഹരികളില്‍ 58.57 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ ടിഡിപിഎസ് ഓഹരിയുടെ ഉയര്‍ന്ന വില 638 രൂപയും താഴ്ന്ന വില 207 രൂപയുമാണ്.
സ്റ്റോക്ക് സ്പ്ലിറ്റ്
ഓഗസ്റ്റ് മാസത്തിലായിരുന്നു ടിഡി പവര്‍ സിസ്റ്റംസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം നടത്തുമെന്ന് അറിയിച്ചത്. ഇതുപ്രകാരം 1:5 അനുപാതത്തിലാകും ഓഹരി വിഭജിക്കുക. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ടിഡി പവര്‍ സിസ്റ്റംസ് (BSE: 533553, NSE : TDPOWERSYS) ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് ചുരുക്കം. ഇതിനു വേണ്ടിയുള്ള എക്സ്- സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 31-ന് തീരുമാനിച്ചു.
അതേസമയം 2022-ല്‍ ഇതുവരെയായി 36 ശതമാനവും കഴിഞ്ഞ 3 വര്‍ഷത്തിനിടെ 320 ശതമാനം നേട്ടവും ഈ സ്മോള്‍ കാപ് ഓഹരി സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications