ഭവനവായ്പയുടെ തിരിച്ചടവ് ലാഭകരമാക്കാൻ പ്രീപേയ്‌മെന്റ് നടത്തുമ്പോൾ - ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടെന്ന സ്വപനം സഫലമാക്കാൻ ഭവന വായ്പ സഹായിക്കുന്നു. എന്നാൽ വായ്‌പയെടുത്ത് വീട് വാങ്ങുകയെന്നത് ഏറ്റവും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കൽ കൂടിയാണ്. 10 മുതൽ 25 വർഷം വരെയുള്ള ബാധ്യതയാണ് ഭവന വായ്‌പ വഴി ഉണ്ടാവുക. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭവന വായ്‌പ തിരിച്ചടവ് കടത്തിൽ നിന്ന് നേരത്തേ ആശ്വാസം ലഭിക്കുന്നതാണ്. മാത്രമല്ല വായ്‌പാ കാലയളവിൽ നിങ്ങൾ അടയ്ക്കുന്ന പലിശ കാര്യക്ഷമമായി കുറയ്ക്കാനും കഴിയും. അങ്ങനെ പലിശയടവ് ലാഭിക്കാനും കടത്തിൽ അകപ്പെടാതിരിക്കാനുമാണ് ആളുകൾ ഭവനവായ്പ മുൻകൂർ അടയ്ക്കുന്നതിനെക്കുറിച്ച് അഥവാ പ്രീപേയ്‌മെന്റിനെക്കുറിച്ച് ചിന്തിക്കുന്നത്. കുറച്ച് തുക മുൻകൂറായി അടയ്ക്കുകയാണ് പലിശ തുക കുറയ്ക്കാനുള്ള ഏറ്റവും വേഗത്തിലുള്ള വഴി. ദീർഘകാല ബാധ്യത കുറയ്ക്കാനും ഇതുവഴി സാധിക്കും.

 


ഭവനവായ്പ പ്രീപേയ്‌മെന്റ് എങ്ങനെ നടത്താം?

ഭവനവായ്പ പ്രീപേയ്‌മെന്റ് എങ്ങനെ നടത്താം?

വായ്‌പക്കാരന് കുറഞ്ഞത് 10,000 രൂപ വരെ പ്രീപേയ്‌മെന്റായി അടയ്ക്കാൻ കഴിയും. എന്നാൽ ഭവനവായ്പയുടെ പ്രീപേയ്‌മെന്റ് നിരുത്സാഹപ്പെടുത്തുന്നതിന് ചില സ്ഥാപനങ്ങൾ വായ്പക്കാരൻ ബാങ്ക് ബ്രാഞ്ചിൽ നേരിട്ട് സന്ദർശിച്ചില്ലെങ്കിൽ പേയ്‌മെന്റ് സ്വീകരിക്കാൻ വിസമ്മതിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രീപേയ്‌മെന്റ് നടത്താൻ വായ്പക്കാരന് വേണ്ടി ഒരു പ്രതിനിധിയെ അധികാരപ്പെടുത്താവുന്നതാണ്. ശമ്പളത്തിൽ ലഭിച്ച ബോണസ്, നിക്ഷേപ പദ്ധതികളിൽ നിന്ന് ലഭിച്ച തുക, സ്റ്റോക്കുകളിൽ നിന്നോ ഓഹരികളിൽ നിന്നോ ഉള്ള ലാഭം, മറ്റെന്തെങ്കിലും വകയിൽ ലഭിച്ച തുക എന്നിവ നിങ്ങൾക്ക് ഇങ്ങനെ പ്രീപേയ്‌മെന്റ് നടത്താൻ ഉപയോഗിക്കാവുന്നതാണ്.

 ഭവനവായ്‌പ പ്രീപേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഓർക്കുക;

ഭവനവായ്‌പ പ്രീപേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഓർക്കുക;

വായ്പ കാലാവധി: പ്രീപേയ്‌മെന്റിന്റെ പ്രധാന നേട്ടം പലിശ കുറയ്ക്കുക എന്നതാണ്. ഭവനവായ്പയുടെ പ്രാരംഭ ഘട്ടത്തിൽ ഇഎം‌ഐയിലെ പലിശയുടെ തോത് ഏറ്റവും ഉയർന്നതാണ്, അതിനാൽ ഭവന വായ്‌പ‌ പകുതി കഴിഞ്ഞതിന് ശേഷം അല്ലെങ്കിൽ അവസാനം പ്രീപേയ്‌മെന്റ് നടത്തുന്നത് പ്രതീക്ഷിക്കുന്നത്ര ലാഭം ലഭിക്കണമെന്നില്ല.

എയർടെൽ, ജിയോ, വോഡഫോൺ; ടെലികോം കമ്പനികളുടെ വാർഷിക പ്ലാനുകൾഎയർടെൽ, ജിയോ, വോഡഫോൺ; ടെലികോം കമ്പനികളുടെ വാർഷിക പ്ലാനുകൾ

പലിശ നിരക്ക്

പലിശ നിരക്ക്: ഭവന വായ്പകൾക്ക് മറ്റ് വായ്‌പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ്. അതായത് പേഴ്‌സണൽ ലോൺ, കാർ വായ്‌പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വായ്പ പോലുള്ള വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ കുറവാണ്. അതിനാൽ പലിശ ബാധ്യതകൾ കുറയ്‌ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉയർന്ന പലിശ ഈടാക്കുന്ന വായ്പകൾ മുൻ‌ഗണനാടിസ്ഥാനത്തിൽ പ്രീപേ ചെയ്യുന്നതാണ് നല്ലത്.

പിപിഎഫ്, ഇഎൽഎസ്എസ്; നികുതി നേട്ടവും വരുമാനവുംപിപിഎഫ്, ഇഎൽഎസ്എസ്; നികുതി നേട്ടവും വരുമാനവും

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം: ഭവനവായ്പയുടെ പ്രധാന തിരിച്ചടവിൽ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുമെന്ന് ഓർക്കണം. ഭവനവായ്‌പ മുഴുവനായും പ്രീപേയ്‌മെന്റ് നടത്തിയാൽ നിങ്ങൾക്ക് പിന്നെ ഈ നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല. അതിനാൽ, എല്ലാം ശ്രദ്ധാപൂർവ്വം വിലയിരുത്തുക.

കേരളത്തിൽ ഉറപ്പായും വിജയിക്കുന്ന ചെറുകിട ബിസിനസ് ആശയങ്ങൾ ഇതാ..കേരളത്തിൽ ഉറപ്പായും വിജയിക്കുന്ന ചെറുകിട ബിസിനസ് ആശയങ്ങൾ ഇതാ..

ആർബിഐയുടെ ഭവനവായ്പ പ്രീപേയ്‌മെന്റ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ എന്തെല്ലാമാണ്?

ആർബിഐയുടെ ഭവനവായ്പ പ്രീപേയ്‌മെന്റ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ എന്തെല്ലാമാണ്?

ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, വ്യക്തികൾ‌ എടുക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് ഭവന വായ്‌പകൾ‌ക്ക് ഭാഗിക പ്രീപേയ്‌മെൻറ് അല്ലെങ്കിൽ‌ പൂർ‌ണ്ണ പ്രീപേയ്‌മെൻറ് നടത്തുന്നതിന് ചാർ‌ജ് ഈടാക്കാൻ ബാങ്കുകളെയും എച്ച്എഫ്‌സികളെയും അനുവദിക്കില്ല. വായ്‌പക്കാരന് കുറഞ്ഞത് 10,000 രൂപ വരെ മുൻകൂറായി അടയ്ക്കാൻ കഴിയും. കൂടാതെ വായ്‌പയേടുക്കുന്നയാൾ സ്വന്തം സ്രോതസ്സുകളിൽ നിന്ന് തിരിച്ചടവ് നടത്തുകയാണെങ്കിൽ വ്യക്തികൾ എടുക്കുന്ന നിശ്ചിത നിരക്കിലുള്ള ഭവനവായ്പയ്ക്ക് പ്രീപേയ്‌മെന്റ് പിഴ ഈടാക്കാൻ എച്ച്എഫ്സികൾക്ക് അനുവാദമില്ല.

Read more about: loan വായ്പ
English summary

ഭവനവായ്പയുടെ തിരിച്ചടവ് ലാഭകരമാക്കാൻ പ്രീപേയ്‌മെന്റ് നടത്തുമ്പോൾ - ശ്രദ്ധിക്കണം ഈ കാര്യങ്ങൾ | things to consider making prepayment to make the homeloan repayment profitable

things to consider making prepayment to make the homeloan repayment profitable
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X