താരതമ്യേന ശക്തമായ നിലയിലാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനം തുടരുന്നത്. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ പ്രധാന സൂചികകളുടെ സര്‍വകാല റെക്കോഡ് ഉയരം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലുമാണ്. ഇതിനിടെ പുറത്തുവന്ന സെപ്റ്റംബര്‍ പാദഫലത്തിന്റെ പിന്‍ബലത്തില്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാകുന്നുണ്ട്.
സമാനമായി അടുത്തകാലത്ത് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്ന ഒരു കുഞ്ഞന്‍ ഓഹരിയെ മള്‍ട്ടിബാഗര്‍ നേട്ടം കരസ്ഥമാക്കാനായി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ വല്‍വര്‍ത്ത് ഷെയര്‍ & സ്റ്റോക്ക് ബ്രോക്കിങ് രംഗത്തെത്തി.

എന്‍ജിനീയേര്‍സ് ഇന്ത്യ
ആഗോള തലത്തില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതും ഇപിസി പദ്ധതികള്‍ നടപ്പാക്കുന്നതുമായ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് എന്‍ജിനീയേര്‍സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍). പെട്രോളിയം മേഖലയിലെ പദ്ധതികള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശം, സാങ്കേതിക പഠനം, പദ്ധതിയെ സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡിസൈനിങ്, എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. സര്‍ട്ടിഫിക്കേഷന്‍ എന്‍ജിനിയേഴ്‌സ് ഇന്റര്‍നാഷണല്‍ ഇഐഎല്ലിന്റെ ഉപകമ്പനിയാണ്. ബ്രിട്ടണ്‍, ഇറ്റലി, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്.
Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ഓഹരി വിശദാംശം
എന്‍ജിനീയേര്‍സ് ഇന്ത്യ കമ്പനിയുടെ 51.32% ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 7.58 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.08 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 28.02 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 4,460 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.
എന്‍ജിനീയേര്‍സ് ഇന്ത്യയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 33 രൂപ നിരക്കിലും പിഇ അനുപാതം 17 മടങ്ങിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 81.80 രൂപയും താഴ്ന്ന വില 56 രൂപയുമാണ്.

സാമ്പത്തികം
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ എന്‍ജിനീയേര്‍സ് ഇന്ത്യ നേടിയ സംയോജിത വരുമാനം 793 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 75 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 341 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഇതോടെ എന്‍ജിനീയേര്‍സ് ഇന്ത്യയുടെ പ്രതിയോഹരി വരുമാനം 0.30 രൂപയില്‍ നിന്നും 1.34-ലേക്ക് ഉയര്‍ന്നു. മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന എന്‍ജിനീയേര്‍സ് ഇന്ത്യ (BSE: 532178, NSE: ENGINERSIN) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.78 ശതമാനമാണെന്നതും ശ്രദ്ധേയം.

അനുകൂല ഘടകം
എന്‍ജിനീയേര്‍സ് ഇന്ത്യ ഓഹരിയുടെ ത്രൈമാസ കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്‌സല്‍ സൂചനയായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. അടുത്തിടെ നേരിട്ടത് സാങ്കേതിക തിരുത്തലായിരുന്നുവെന്നും ഇനിയും മുന്നേറാനുള്ള കരുത്തുണ്ടെന്നും ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നു. അതുപോലെ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലാണ് എന്‍ജിനീയേര്‍സ് ഇന്ത്യ ഓഹരികള്‍ തുടരുന്നതും ബുള്ളുകള്‍ക്ക് അനുകൂലമായ സൂചനയാണ്. കൂടാതെ പ്രധാന ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്‌ഐയും ശുഭലക്ഷണമാണ് നല്‍കുന്നത്.
Also Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കും

ലക്ഷ്യവില 170
ഇന്നു 79.30 രൂപയിലായിരുന്നു എന്‍ജിനീയേര്‍സ് ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 170 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് വെല്‍വര്‍ത്ത് ഷെയര്‍ & സ്റ്റോക്ക് ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിനിടെ 60 രൂപയിലേക്ക് തിരുത്തല്‍ നേരിട്ടാലും കൂടുതല്‍ ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 2-3 സാമ്പത്തിക പാദങ്ങള്‍ക്കുള്ളില്‍ 120 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ എന്‍ജിനീയേര്‍സ് ഇന്ത്യ ഓഹരികള്‍ വാങ്ങുന്നവര്‍ 55 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 25% നേട്ടം കരസ്ഥമാക്കാന്‍ എന്‍ജിനീയേര്‍സ് ഇന്ത്യ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.