ആഗോള വിപണികളിലെ മുന്നേറ്റത്തോടെ ആഭ്യന്തര സൂചികകളും നേട്ടത്തിന്റെ പാതയില്‍ കുതിക്കുകയാണ്. ഇതിനിടെ രണ്ടാം പാദഫലം പുറത്തു വരുന്നതിനാലും സമീപഭാവിയിലേക്കുള്ള വിപണിയുടെ സഞ്ചാരപാത സംബന്ധിച്ച വ്യക്തത ലഭിക്കാനുള്ളതിനാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച വ്യാപാരത്തില്‍ ദുര്‍ബലത പ്രകടമാക്കിയ ഒരു മുന്‍നിര ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിവീസ് ലാബ്സ്
രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനികളിലൊന്നാണ് ഡിവീസ് ലാബോറട്ടറീസ്. 1990-ലാണ് തുടക്കം. പ്രധാനമായും മരുന്നു നിര്‍മാണത്തിനുള്ള ഘടക പദാര്‍ത്ഥങ്ങളും രാസസംയുക്തവുമാണ് കമ്പനി നിര്‍മിക്കുന്നത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത തരത്തില്‍ രാസസംയുക്തങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു. 95 ലോകരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങളും മരുന്നുകളും കയറ്റുമതി ചെയ്യുന്നു. കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ലെന്നതും ശ്രദ്ധേയം.
ഓഹരി വിശദാംശം
ഡിവീസ് ലാബ്സിന്റെ ആകെ ഓഹരികളില്‍ 51.94 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.52 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.99 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഡിവീസ് ലാബ്സിന്റെ വിപണി മൂല്യം 95,000 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 442 രൂപ നിരക്കിലും പിഇ അനുപാതം 30 മടങ്ങിലുമാണുള്ളത്.
അതേസമയം ഓഹരിയൊന്നിന് 30 രൂപ വീതം ഓഗസ്റ്റ് മാസത്തില്‍ ലാഭവിഹിതം കൈമാറിയിരുന്നു. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഡിവീസ് ലാബ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.84 ശതമാനമാണ്.
കാരണം
ഡിവീസ് ലാബ് ഓഹരിയില്‍ ഹ്രസ്വകാലയളവിലേക്കുള്ള ദുര്‍ബലത പ്രകടമാണ്. ചാര്‍ട്ടില്‍ ബെയറിഷ് ട്രെന്‍ഡ് സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. ഓഹരിയുടെ സമീപകാല സപ്പോര്‍ട്ട് മേഖലയായ 3,562 നിലവാരവും വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ തകര്‍ത്തു. ഇതിനോടൊപ്പം ഡിവീസ് ലാബ് ഓഹരികള്‍ 20, 50-ഡിഎംഎ നിലവാരങ്ങള്‍ക്കും താഴേക്ക് വീണതും പ്രതികൂലമാകുന്നു. ആര്‍എസ്ഐ സൂചകവും ഇറക്കത്തിന്റെ പാതയിലാണ്. ഈ ഘടകങ്ങളെല്ലാം വരും ദിവസങ്ങളിലും ഡിവീസ് ലാബ് ഓഹരിയില്‍ നേരിടാവുന്ന തിരുത്തലിനെ സൂചിപ്പിക്കുന്നതാണ്.
ലക്ഷ്യവില 3,400
കഴിഞ്ഞയാഴ്ച 3,548 രൂപയിലായിരുന്നു ഡിവീസ് ലാബ് ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും ഷോര്‍ട്ട് സെല്‍ പരിഗണിക്കാം. ഇവിടെ നിന്നും ഈ ലാര്‍ജ് കാപ് ഓഹരിയുടെ വില 3,400 രൂപയിലേക്ക് ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഡിവീസ് ലാബ് (BSE: 532488, NSE : DIVISLAB) ഓഹരിയില്‍ ഈ ട്രേഡ് എടുക്കുന്നവര്‍ 3,640 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
