ഹ്രസ്വകാല വ്യാപാരത്തിനായി ഏറ്റവുമധികം ട്രേഡര്‍മാരും ആശ്രയിക്കുന്ന രീതികളിലൊന്നാണ് ബ്രേക്കൗട്ട് ട്രേഡിങ്. ഒരു ട്രെന്‍ഡില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് വ്യാപാരം ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. എപ്പോഴാണോ ചാഞ്ചാട്ടത്തിന് തിരികൊളുത്തുന്നത് അല്ലെങ്കില്‍ ഉത്തേജനം കിട്ടുന്നത് തിരിച്ചറിഞ്ഞ് യഥാസമയം ഓഹരിയില്‍ അനുയോജിച്ച നടപടി (വാങ്ങുക/ വില്‍ക്കുക) സ്വീകരിക്കുന്നതിലൂടെയാണ് നേട്ടം സ്വായത്തമാകുക. സമാനമായി ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടക്കുന്ന പൊതുമേഖലാ ബാങ്ക് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
യൂക്കോ ബാങ്ക്
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് യൂക്കോ ബാങ്ക്. ക്വിറ്റ് ഇന്ത്യ സ്വാതന്ത്ര്യ സമരങ്ങളുടെ കാലത്ത് പൂര്‍ണമായും തദ്ദേശീയ മൂലധനത്തോടെ ഒരു ബാങ്കിംഗ് സ്ഥാപനം ആരംഭിക്കണമെന്ന പ്രശസ്ത സംരംഭകന് ജി.ഡി ബിര്‍ളയുടെ ആശയത്തോടെയും ധനസഹായത്തോടെയും 1943-ല്‍ യുണൈറ്റഡ് കൊമേഷ്യല്‍ ബാങ്ക് എന്ന പേരിലായിരുന്നു തുടക്കം. കൊല്‍ക്കത്തയാണ് ആസ്ഥാനം. പിന്നീട് 1969-ല്‍ ബാങ്ക് ദേശസാത്കരിക്കുകയായിരുന്നു. നിലവില്‍ 3,000-ലധികം ശാഖകള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിദേശത്ത് ഹോങ്കോംഗിലും സിങ്കപ്പൂരിലും ഓഫീസുകളുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ 15,542 കോടിയാണ് യൂക്കോ ബാങ്കിന്റെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 17.45 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണ്. എന്നാല്‍ പൊതുമേഖലാ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 13.39 നിലവാരത്തിലായിരിക്കുമ്പോള്‍ യൂക്കോ ബാങ്കിന്റേത് 16.25 മടങ്ങിലാണുള്ളത്. 2015-നു ശേഷം ഡിവിഡന്റ് നല്‍കിയിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ വരുമാനം 3,851 കോടിയും അറ്റാദായം 123 കോടിയുമാണ്. വരുമാനത്തിലും അറ്റാദായത്തിലും വാര്‍ഷിക വളര്‍ച്ച പ്രകടമാക്കി. അതേസമയം യൂക്കോ ബാങ്കിന്റെ ആകെ ഓഹരികളില്‍ 95.39 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരാഴ്ച കാലയളവില്‍ 9 ശതമാനവും മൂന്ന് മാസത്തിനിടെ 15 ശതമാനം നേട്ടവും യൂക്കോ ബാങ്ക് ഓഹരിയുടെ വിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈവര്‍ഷം നേരിട്ട നഷ്ടം നികത്താനും സാധിച്ചു.
52 ആഴ്ച കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 15.30 രൂപയും താഴ്ന്ന വില 10.55 രൂപയുമാണ്. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി യൂക്കോ ബാങ്ക് (BSE: 532505, NSE : UCOBANK) ഓഹരികള്‍ 10-15 രൂപ പരിധിക്കുള്ളിലാണ് തങ്ങിനില്ക്കുന്നത്.
അനുകൂല ഘടകം
ഏറെക്കാലമായി യൂക്കോ ബാങ്ക് ഓഹരികള്‍ താഴ്ന്ന നിലവാരത്തില്‍ തങ്ങിനില്ക്കുകയായിരുന്നു. ഇതിനിടെ ഓഹരികള്‍ സമീപകാല ഉയര്‍ന്ന നിലവാരങ്ങളെ കൂട്ടിയിണക്കി ടെക്നിക്കല്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്ന 'ലോങ് ട്രെന്ഡ്ലൈന്' മറികടന്നു. ഇതോടെ ബുള്ളിഷ് സൂചനയായ 'ഇന്‍വേര്‍ട്ടഡ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് കുതിപ്പ് പ്രകടമായിട്ടുണ്ട്. അതുപോലെ സമീപകാലത്ത് യൂക്കോ ബാങ്ക് പുറത്തിറക്കുന്ന ടിയര്‍-2 ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തിയിരുന്നതും അനുകൂല ഘടകമായിരുന്നു.
ലക്ഷ്യവില 16
ചൊവ്വാഴ്ച 4 ശതമാനം കുതിച്ചുയര്‍ന്ന് 13 രൂപയിലായിരുന്നു യൂക്കോ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഓഹരിയുടെ വില 13 രൂപ മറികടക്കുമ്പോള്‍ വാങ്ങാം. ഇടക്കാലയളവില്‍ യൂക്കോ ബാങ്ക് ഓഹരിയുടെ വില 16 രൂപയിലേക്ക് ഉയരാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇതിലൂടെ 23 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. യൂക്ക് ബാങ്ക് ഓഹരിയില്‍ ഈ ട്രേഡ് എടുക്കുന്നവര്‍ 12 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
