നിക്ഷേപം എപ്പോൾ തുടങ്ങണം എന്ന ചിന്ത പലരിലും ഉണ്ടാകാറുണ്ട്. ഇന്ന് തുടങ്ങണോ അതോ കുറച്ച് മാസങ്ങൾക്കുശേഷം തുടങ്ങമോ അതോ കുറച്ച് വർഷങ്ങൾക്കുശേഷം തുടങ്ങണോ എന്നിങ്ങനെ ചിന്തകൾ പലപ്പോഴും മാറി വരാറുണ്ട്. എന്നാൽ, ഈ ചിന്തകളൊക്കെ മാറ്റിവച്ച് എത്രയും വേഗം നിക്ഷേപം തുടങ്ങുന്നതാണ് ഭാവി ജീവിതത്തിന് സുരക്ഷിതം.
15000 നിക്ഷേപിച്ചാൽ 2 കോടിക്കു മുകളിൽ നേടാം; 50,000 രൂപയിലധികം പ്രതിമാസ പെൻഷനും ഉറപ്പാണ്
പ്രതിമാസ വരുമാനത്തിൽനിന്ന് കുറച്ച് തുക നിക്ഷേപങ്ങൾക്കായി മാറ്റിവയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നിങ്ങൾക്ക് നൽകും. എന്നാൽ, ഇങ്ങനെ പ്രതിമാസ വരുമാനത്തിൽ നിന്ന് എല്ലാ മാസവും കുറച്ച് തുക ലാഭിച്ച് എവിടെയെങ്കിലും നിക്ഷേപിച്ചാൽ ഭാവിയിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു കോർപ്പസ് സൃഷ്ടിക്കില്ലെന്ന ചിന്തയും ചിലരെ പിന്നോട്ടു വലിക്കാറുണ്ട്. എന്നാൽ, ഒരാളുടെ നിക്ഷേപ കാലാവധി കൂടുന്തോറും അവർക്ക് ഉയർന്ന സമ്പാദ്യം ലഭിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല.

നിങ്ങളുടെ ശമ്പള പരിധി ഉയരുന്നതുവരെ നിക്ഷേപം നടത്താൻ കാത്തിരുന്നാൽ, നിങ്ങളേക്കാൾ 10 വർഷം മുമ്പ് ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം തുടങ്ങിയ ഒരാൾക്ക് വലിയ കോർപ്പസ് നേടിയെടുക്കാൻ കഴിയും. പ്രതിമാസം 10000 രൂപ നിക്ഷേപിച്ച് 5 വർഷം കൊണ്ട്1.08 കോടി രൂപ എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്ന് നോക്കാം.
30-ാം വയസിൽ പ്രതിമാസം 10,000 രൂപ നിക്ഷേപം തുടങ്ങുക. 60 വയസുവരെ ഇങ്ങനെ നിക്ഷേപം തുടരുക. 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ, 36 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപത്തിൽ നിങ്ങൾക്ക് 3.08 കോടി രൂപ ലഭിക്കും. 35 വയസിൽ പ്രതിമാസ നിക്ഷേപം 12,000 രൂപ നിക്ഷേപം നടത്തിയാലും 60 വയസ് ആകുമ്പോൾ 2 കോടിയേ നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയൂ.
എത്ര ക്രെഡിറ്റ് കാർഡുണ്ടെങ്കിലും ഇനി ചിലവ് കൂടില്ല, പക്ഷേ ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാം
അതായത്, 5 വർഷം കാലതാമസം വരുത്തുമ്പോൾ 35-ാം വയസിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നത്. 25 വർഷത്തേക്കാണ് നിക്ഷേപം നടത്താനാവുക. 5 വർഷം കൊണ്ട് 36 ലക്ഷമാണ് നിക്ഷേപിക്കപ്പെടുക. പ്രതിവർഷം 12 ശതമാനം റിട്ടേൺ കണക്കാക്കിയാലും 2 കോടിയായിരിക്കും നിങ്ങളുടെ ആകെ സമ്പാദ്യം. നിക്ഷേപം ആരംഭിക്കുന്നതിലെ കാലതാമസം കാരണം നിങ്ങൾക്ക് ഏകദേശം ഒരു കോടി രൂപ നഷ്ടമാകും.
കാലതാമസം എപ്പോഴും നിങ്ങളുടെ നിക്ഷേപങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും. നിങ്ങൾ കാത്തിരിക്കുന്ന ഓരോ വർഷവും നിക്ഷേപ തുകയ്ക്ക് പ്രതിവർഷം ലഭിക്കുന്ന പലിശ നഷ്ടത്തിലാക്കും. ഇതിലൂടെ മൊത്തം നിക്ഷേപ തുകയിൽനിന്നും നിങ്ങൾക്ക് അധികമായി നേടാൻ കഴിയുന്ന വരുമാനം നഷ്ടത്തിലാക്കും. അതിനാൽ, മറ്റൊന്നും ചിന്തിക്കാതെ ഇന്നുതന്നെ നിക്ഷേപം തുടങ്ങുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
