73% വരെ വിലക്കുറവില്‍ ഓഹരി ലഭിക്കും; ഉടന്‍ റൈറ്റ്‌സ് ഇഷ്യൂ ആരംഭിക്കുന്ന 2 കമ്പനികള്‍

ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം നിര്‍ദിഷ്ട അനുപാതത്തില്‍ കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടുവാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.

റൈറ്റ്‌സ് ഇഷ്യൂ ഓഹരി

റൈറ്റ്‌സ് ഇഷ്യൂ ഓഹരിയുടെ മുഖവിലയ്ക്കോ പ്രീമിയം നിരക്കിലോ ലഭിക്കാം. പ്രീമിയം നിരക്കിലാണെങ്കില്‍കൂടി, ഓഹരിയുടെ വിപണി വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന നിലവാരത്തിലായിരിക്കും ഓഫര്‍ പ്രൈസ് നിക്ഷേപകര്‍ക്ക് മുന്നില്‍വെയ്ക്കുക. കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്‍കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക.

സമാനമായി ഈയാഴ്ച അവകാശ ഓഹരികളുടെ നടപടികള്‍ ആരംഭിക്കുന്ന 2 സ്‌മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സാമര്‍ റിയാല്‍റ്റി

സാമര്‍ റിയാല്‍റ്റി

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാമര്‍ റിയാല്‍റ്റി ലിമിറ്റഡ്. കരാറടിസ്ഥാനത്തിലുള്ള നിര്‍മാണം, വികസനം, മേല്‍നോട്ടം തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം നിര്‍മാണ പ്രവൃത്തികളും കമ്പനി ഏറ്റെടുക്കുന്നു. 1997-ല്‍ കെട്ടിട നിര്‍മാണത്തിനുള്ള അലുമിനീയം ഉത്പന്നങ്ങളുടെ വ്യാപാരത്തോടെയായിരുന്നു കമ്പനിക്ക് അഹമ്മാദാബാദില്‍ തുടക്കമിട്ടത്.

തുടര്‍ന്ന് 2006-ലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നത്. ഭവനങ്ങളും വാണിജ്യ സമുച്ചയങ്ങളുമൊക്കെ നിര്‍മിച്ചു നല്‍കുന്നുണ്ട്. നിലവില്‍ 21.8 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം വെള്ളിയാഴ്ച 50.70 രൂപയിലായിരുന്നു സാമര്‍ റിയാല്‍റ്റി ഓഹരിയുടെ ക്ലോസിങ്.

സാമര്‍ റിയാല്‍റ്റി- റൈറ്റ്‌സ് ഇഷ്യൂ

സാമര്‍ റിയാല്‍റ്റിയുടെ (BSE : 543376) റൈറ്റ്‌സ് ഇഷ്യൂവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • റൈറ്റ്‌സ് ഇഷ്യൂ-: പരമാവധി തുക 16.13 കോടി രൂപ/ 64,50,000 ഓഹരികള്‍.
  • അവകാശ ഓഹരി വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 15 രൂപ പ്രീമിയത്തിലാകും (ആകെ 25 രൂപ) അവകാശ ഓഹരികള്‍ നല്‍കുക. സാമര്‍ റിയാല്‍റ്റി ഓഹരിയുടെ വിപണി വിലയേക്കാള്‍ 50% താഴ്ന്ന നിരക്കാണിത്.
  • റൈറ്റ്സ് എന്റ്‌റൈറ്റില്‍മെന്റ് റേഷ്യോ-: 3:2 അനുപാതത്തിലാകും അവകാശ ഓഹരി കൈമാറുക. അതായത് കൈവശമുള്ള 2 സാമര്‍ റിയാല്‍റ്റി ഓഹരിക്ക് 3 അവകാശ ഓഹരികള്‍ വീതം ലഭിക്കും.
  • റോക്കോഡ് തീയതി-: അവകാശ ഓഹരിക്ക് അര്‍ഹതയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി നവംബര്‍ 11 നിശ്ചയിച്ചു.
  • പണമിടപാട് നിബന്ധന: അവകാശ ഓഹരിയുടെ വിലയായ 25 രൂപ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ അടയ്ക്കണം.
രുംഗ്ത ഇറിഗേഷന്‍

രുംഗ്ത ഇറിഗേഷന്‍

കൃഷി വിളകള്‍ക്കും മറ്റും പൈപ്പിലൂടെ നനയ്ക്കാനുള്ള ജലസേചന സൗകര്യം സജ്ജമാക്കുന്നതിനുള്ള നിര്‍മാണ, രൂപകല്‍പന, വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത് ഇറിഗേഷന്‍. 1986-ലാണ് തുടക്കം. ജലസേചനത്തിനുപയോഗിക്കുന്ന സ്പ്രിങ്ക്‌ലറുകളും ഡ്രിപ് ഇറിഗേഷന്‍ സംവിധാനങ്ങളുടെ നിര്‍മാണത്തിലുമാണ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.

കമ്പനിക്ക് 3 നിര്‍മാണശാലകളുണ്ട്. ഇതിലൂടെ 7,000 മെട്രിക് ടണ്‍ എച്ച്ഡിപിഇ പൈപ്പുകളും 15,000 മെട്രിക് ടണ്‍ റിജിഡ് പിവിസി പൈപ്പുകളും 3,000 മെട്രിക് ടണ്‍ ലോ ഡെന്‍സിറ്റി പോളിഎഥിലീന്‍ ട്യൂബുകളും 3.5 ലക്ഷം അലുമിനീയം പൈപ്പുകളും കപ്ലറുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ട്. നിലവില്‍ 36.5 കോടിയാണ് രുംഗ്ത ഇറിഗേഷന്‍ കമ്പനിയുടെ വിപണി മൂല്യം.

രുംഗ്ത ഇറിഗേഷന്‍- അവകാശ ഓഹരി

അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് രുംഗ്ത ഇറിഗേഷന്‍ (BSE : 530449) കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

  • റൈറ്റ്സ് ഇഷ്യൂ വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1 രൂപ പ്രീമിയത്തിലാവും (ആകെ 11 രൂപ) അവകാശ ഓഹരികള്‍ കൈമാറുക. രുംഗ്ത ഇറിഗേഷന്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 73% താഴ്ന്ന നിരക്കാണിത്.
  • ആകെ അവകാശ ഓഹരികള്‍-: 1,10,70,125.
  • റൈറ്റ്സ് ഇഷ്യൂ തുക: 12.17 കോടി.
  • റൈറ്റ്സ് എന്റ്‌റൈറ്റില്‍മെന്റ് റേഷ്യോ-: 1:1; അതയാത്, കൈവശമുള്ള ഓഹരിയൊന്നിന് വീതം ഒരു ഓഹരിക്ക് കൂടിയുള്ള അവകാശം ലഭിക്കും.
  • എക്‌സ്-റൈറ്റ്‌സ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിന് മുന്നോടിയായുള്ള എക്‌സ്-റൈറ്റ്‌സ് തീയതി നവംബര്‍ 11 ആണ്.
അവകാശ ഓഹരി- ഗുണമുണ്ടോ?

അവകാശ ഓഹരി- ഗുണമുണ്ടോ ?

കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതും ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗമാണ് അവകാശ ഓഹരികള്‍. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. ചുരുക്കം ചില കമ്പനികളെങ്കിലും റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ച തുക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയും അതുവഴി തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് മികച്ചതാണെന്ന് കാണിക്കുകയും ചെയ്തുവരാറുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X