ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഇടിയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകളും കുറയുന്നു. ഇത് ഓഹരിയുടെ ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താത്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ ഉയരുകയും അതിലൂടെ ഓഹരി വിലയും കൂടുന്നു. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ നിക്ഷേപകന് ലാഭം ഉണ്ടായേക്കാം. സമാനമായി ഈയാഴ്ച ഓഹരി വിഭജനം നടപ്പാക്കുന്ന സ്മോള്‍ കാപ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ്
വാഹനത്തിന് ആവശ്യമായ ചക്രങ്ങളുടെ രൂപകല്പനയിലും നിര്‍മാണരംഗത്തും പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ്. 1991-ലാണ് തുടക്കം. സ്റ്റീല്‍, അലോയ് വിഭാഗങ്ങളിലെ ചക്രമാണ് (റാട്ട്) പ്രധാനമായും നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 2 കോടിയിലധികം ചക്രം നിര്‍മിക്കാനുള്ള വിഭവശേഷിയുണ്ട്. പഞ്ചാബ്, തമിഴ്നാട്, ജാര്‍ഖണ്ഡില്‍ (2), ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി 5 നിര്‍മാണ ശാലകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ് കമ്പനിയുടെ വിപണി മൂല്യം 2,500 കോടിയാണ്.
ഓഹരി വിശദാംശം
സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 304 രൂപ നിരക്കിലും പിഇ അനുപാതം 13 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.47 ശതമാനമാണ്. സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സിന്റെ ആകെ ഓഹരികളില്‍ 63 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുണ്ട്. ഇതില്‍ 19% ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്.
അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ് നേടിയ വരുമാനം 1,081 കോടിയും അറ്റാദായം 54 കോടിയുമാണ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 956 രൂപയും താഴ്ന്ന വില 677 രൂപയുമാണ്.
അനുകൂല ഘടകം
അലോയ് വീല്‍സിന് വിപണിയില്‍ ആവശ്യകത, വര്‍ധിക്കുന്ന കയറ്റുമതി, വാണിജ്യ വാഹന വിപണിയിലെ ഉണര്‍വ് തുടങ്ങിയ ഘടകങ്ങളൊക്കെ സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സിന് അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം വലിയ തോതിലുള്ള മൂലധന ചെലവുകള്‍ ഉടനടി ആവശ്യമില്ലാത്തത് കമ്പനിയെ സാമ്പത്തികമായും ആശ്വാസ തീരത്തേക്ക് അടുപ്പിക്കുന്നു. അതുപോലെ ലാഭമാര്‍ജിനും ആദായ നിരക്കുകള്‍ മെച്ചപ്പെടുത്താനുള്ള അവസരവും കമ്പനിക്ക് നല്കുന്നു. ഇതിലൂടെ സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സിന് നിലവിലുള്ള കടബാധ്യത കുറയ്ക്കാനും സാധിക്കും.
ഓഹരി വിഭജനം
ജൂലൈയില്‍ ചേര്‍ന്ന സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സിന്റെ (BSE: 513262, NSE : SSWL) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം 5:1 എന്ന അനുപാതത്തിലായിരുന്നു ഓഹരി വിഭജനം നിശ്ചയിച്ചത്. അതായത്, നിലവില്‍ 5 രൂപ മുഖവിലയുള്ള 1 സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ് ഓഹരി, 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറുമെന്ന് സാരം. ഓഹരികള്‍ വിഭജിക്കുന്നതിനുള്ള എക്സ്-സ്പ്ലിറ്റ് തീയതി നവംബര്‍ 10 ആയും നിശ്ചയിച്ചു.
അതേസമയം വെള്ളിയാഴ്ച 802 രൂപയിലായിരുന്നു സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
