ഈയാഴ്ച ഇരട്ടിയാകും! ഈ 2 സ്‌മോള്‍ കാപ് ഓഹരികള്‍ നോക്കിവെയ്ക്കാം

ഓഹരിയുടെ വിപണി വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ പലരും വലിയ വില നല്‍കി ആ ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. താരതമ്യേന മികച്ച നിലയിലുള്ളതും വില കുറവില്‍ ലഭ്യമായതുമായ ഓഹരികളിലാകും അവര്‍ക്ക് താല്‍പര്യം. അതിനാല്‍ ചെറുകിട നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും ഓഹരി വിഭജനത്തിന്റെ പിന്നിലുണ്ടാകും.

ഇതിനോടൊപ്പം ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലൂടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതും കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഈയാഴ്ച ഓഹരി വിഭജനം നടത്തുന്ന 2 സ്‌മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സന്‍മിത് ഇന്‍ഫ്രാ

സന്‍മിത് ഇന്‍ഫ്രാ

പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 1965-ലാണ് സന്‍മിത് ഇന്‍ഫ്രായുടെ തുടക്കം. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡീലറാണ്. 1994-ഓടെ കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വാണിജ്യ കെട്ടിടങ്ങളും ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. ഇതിനോടൊപ്പം മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ വ്യാപാരത്തിലും കമ്പനി പങ്കാളിയാണ്. നിലവില്‍ സന്‍മിത് ഇന്‍ഫ്രാ കമ്പനിയുടെ വിപണി മൂല്യം 872 കോടിയാണ്.

ഡിവിഡന്റ്

2020 മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.06 ശതമാനമേയുള്ളൂ. പ്രതിയോഹരി ബുക്ക് വാലൂ 17.18 രൂപ നിരക്കിലും പിഇ അനുപാതം 150 മടങ്ങിലുമാണ്. സന്‍മിത് ഇന്‍ഫ്രായുടെ ആകെ ഓഹരികളില്‍ 71.77 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുളളത്. ബാക്കിയുള്ള 28.23 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 147 കോടിയും ലാഭം 6 കോടി രൂപയുമായിരുന്നു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സന്‍മിത് ഇന്‍ഫ്രായുടെ ഓഹരിയുടെ ഉയര്‍ന്ന വില 563 രൂപയും താഴ്ന്ന വില 156 രൂപയുമാണ്.

സന്‍മിത് ഇന്‍ഫ്രാ: ഓഹരി വിഭജനം

ഓഹരി വിഭജനം

സന്‍മിത് ഇന്‍ഫ്രാ കമ്പനി പുറത്തുവിട്ട അറിയിപ്പ് പ്രകാരം 10:1 അനുപാതത്തിലാകും ഓഹരികള്‍ വിഭജിക്കുക. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതിയായി ഒക്ടോബര്‍ 28 തീരുമാനിച്ചു.

അതേസമയം 2022-ല്‍ ഇതുവരെ 83 ശതമാനം നേട്ടം സന്‍മിത് ഇന്‍ഫ്രാ (BSE : 532435) ഓഹരിയില്‍ കുറിച്ചു. അതുപോലെ ഒരു വര്‍ഷ കാലയളവില്‍ 161 ശതമാനവും കഴിഞ്ഞ 3 വര്‍ഷത്തിനിടെ 1,352 ശതമാനവും നേട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ക്ഷിതിജ് പോളിലൈന്‍

ക്ഷിതിജ് പോളിലൈന്‍

വിവിധ സ്റ്റേഷനറി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ക്ഷിതിജ് പോളിലൈന്‍ ലിമിറ്റഡ്. സ്മാര്‍ട്ട് ഐഡി കാര്‍ഡ് ഉത്പന്നങ്ങള്‍, ബൈന്‍ഡിങ് & ലാമിനേഷന്‍ ഉപകരണങ്ങള്‍, അനുബന്ധ ഘടകങ്ങളും സ്റ്റേഷനറി ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വിതരണത്തിലും ഇറക്കുമതിയിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. 1998-ലായിരുന്നു തുടക്കം. ഉഗാണ്ട, ലെബനന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഭൂട്ടാന്‍, നേപ്പാള്‍, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നമുണ്ട്. നിലവില്‍ 243 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

ഓഹരി വിശദാംശം

ക്ഷിതിജ് പോളിലൈനിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 18.3 രൂപ നിരക്കിലും പിഇ അനുപാതം 579 മടങ്ങിലുമാണുള്ളത്. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 8.05 കോടിയും അറ്റാദായം 8 ലക്ഷവുമാണ്. ക്ഷിതിജ് പോളിലൈനിന്റെ ആകെ ഓഹരികളില്‍ 63 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശവും ബാക്കി 37 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്.

അതേസമയം വെള്ളിയാഴ്ച 240 രൂപയിലായിരുന്നു ക്ഷിതിജ് പോളിലൈന്‍ ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 240 രൂപയും താഴ്ന്ന വില 25.4 രൂപയുമാണ്.

ക്ഷിതിജ് പോളിലൈന്‍: ഓഹരി വിഭജനം

ഓഹരി വിഭജനം

ക്ഷിതിജ് പോളിലൈന്‍ കമ്പനി പുറത്തുവിട്ട അറിയിപ്പ് പ്രകാരം 10:2 അനുപാതത്തിലാകും ഓഹരികള്‍ വിഭജിക്കുക. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതിയായി ഒക്ടോബര്‍ 27 നിശ്ചയിച്ചു.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ക്ഷിതിജ് പോളിലൈന്‍ (NSE : KSHITIJPOL) ഓഹരിയില്‍ 105 ശതമാനം മുന്നേറ്റമുണ്ടായി. 3 മാസക്കാലയളവില്‍ 662 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

നിക്ഷേപകര്‍ക്ക് പ്രയോജനം ?

നിക്ഷേപകര്‍ക്ക് പ്രയോജനം ?

ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X