ഏറെക്കാലംമുമ്പേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് സാധാരണയാണ്. ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതോടെ എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ എളുപ്പമാകും എന്നതാണ് കമ്പനികളെ വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ വരുന്നയാഴ്ച ഓഹരി വിഭജനം നടപ്പാക്കുന്ന 3 ഓഹരികളുടെ വിശദാംശങ്ങള്‍ താഴേ ചേര്‍ക്കുന്നു.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
ഈസി ട്രിപ്പ് പ്ലാനേര്‍സ്
ഓണ്‍ലൈന്‍ മുഖേന യാത്രാസേവനങ്ങളും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളും നല്കുന്ന മുന്‍നിര കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേര്‍സ്. ഓണ്‍ലൈന്‍ യാത്രാ സേവനമൊരുക്കുന്ന ഈസി മൈ ട്രിപ്പിന്റെ ഉടമസ്ഥര്‍. 42,000 ട്രാവല്‍ ഏജന്റുമാരും 1,200 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടേയും ശക്തമായ സേവന ശൃംഖലയാണ് കമ്പനി കെട്ടിപ്പടുത്തിരിക്കുന്നത്.
അതേസമയം നിലവില്‍ 2 രൂപ മുഖവിലയുള്ള ഒരു ഈസി ട്രിപ്പ് പ്ലാനേര്‍സ് (BSE: 543272, NSE : EASEMYTRIP) ഓഹരി 1 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കാനാണ് തീരുമാനം. ഇതിനായുള്ള എക്സ്-സ്പ്ലിറ്റ് തീയതി നവംബര്‍ 21-ന് നിശ്ചയിച്ചു. ഇന്നലെ 382 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
മഫത്ലാല്‍ ഇന്‍ഡസ്ട്രീസ്
ടെക്സ്റ്റൈല്‍സ് മേഖലയില്‍ 120 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള മുന്‍നിര കമ്പനിയാണ് മഫത്ലാല്‍ ഇന്‍ഡസ്ട്രീസ്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെക്സ്റ്റൈല്‍ മില്ലു കൂടിയാണിത്. കെമിക്കല്‍ മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അതേസമയം 10 രൂപ മുഖവിലയുള്ള ഒരു മഫത്ലാല്‍ ഇന്‍ഡസ്ട്രീസ് (BSE : 500264) ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. ഇതിനായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയായി നവംബര്‍ 25 നിശ്ചയിച്ചു. കഴിഞ്ഞ ദിവസം 332 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ദേവ് ഇന്‍ഫോര്‍മേഷന്‍
ചെറുകിട ഐടി കമ്പനിയാണ് ദേവ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ്. 1997-ലാണ് തുടക്കം. ക്ലൗഡ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍വത്കരണം, ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയര് വികസനത്തിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം 10 രൂപ മുഖവിലയുള്ള ഒരു ദേവ് ഇന്‍ഫോര്‍മേഷന്‍ (BSE: 543462, NSE : DEVIT) ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം. ഇതിനായുള്ള എക്സ്-സ്പ്ലിറ്റ് തീയതിയായി നവംബര്‍ 25 നിശ്ചയിച്ചു. ഇന്നലെ 221 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications