ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അതായത്, അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം.
ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം നേട്ടങ്ങള്‍ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക.
മേല്‍സൂചിപ്പിച്ച അധിക വരുമാന അവസരങ്ങള്‍ സ്ഥിരമായി നല്‍കണം എന്നില്ലെങ്കിലും ദീര്‍ഘകാലയളവിലെ ഇടവേളകളില്‍ ഭൂരിഭാഗം കമ്പനികളും നിക്ഷേപകര്‍ക്ക് ബോണസും ഡിവിഡന്റുമൊക്കെ നല്‍കിയിട്ടുണ്ടെന്ന് കാണാം. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഒരു കെമിക്കല്‍ ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ആരതി ഇന്‍ഡസ്ട്രീസ്
സ്പെഷ്യാല്‍റ്റി കെമിക്കല്‍, ഫാര്‍മ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ആരതി ഇന്‍ഡസ്ട്രീസ്. 1984-ലാണ് തുടക്കം. ആഗോള തലത്തില്‍ ബിസിനസ് ഇടപാടുകളുണ്ട്. പോളിമേര്‍സ്, അഗ്രോകെമിക്കല്‍, സര്‍ഫക്ടന്റ്സ്, പശ, ഛായം എന്നിവയുടെ നിര്‍മാണത്തിനു വേണ്ട ഘടകപദാര്‍ത്ഥങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഉത്പാദന ശേഷി വര്‍ധിച്ചതും ഇറക്കുമതിയെ ആശ്രയിക്കുന്നതിനു പകരം ആഭ്യന്തരമായി അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും അനുകൂല ഘടകമാണ്. ആരതി ഇന്‍ഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 23,686 കോടിയാണ്.
ഓഹരി വിശദാംശം
പ്രതിയോഹരി ബുക്ക് വാല്യൂ 163.18 രൂപ നിരക്കിലും പിഇ അനുപാതം 18.51 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ആരതി ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.54 ശതമാനമാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 44.16 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 12.11 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.05 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം 52 ആഴ്ച കാലയളവില്‍ ആരതി ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഉയര്‍ന്ന വില 1,016 രൂപയും താഴ്ന്ന വില 607 രൂപയുമാണ്.
ഓഹരി വില ചരിത്രം
ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച ആദായം നല്കിയ ഓഹരികളിലൊന്നാണ് ആരതി ഇന്‍ഡസ്ട്രീസ് (BSE: 524208, NSE : AARTIIND). 20 വര്‍ഷം മുമ്പ് ഈ ഓഹരിയുടെ വിപണി വില 2.45 രൂപ നിലവാരത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 654 രൂപയിലാണ് ആരതി ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. 20 വര്‍ഷത്തിനിടെ ഓഹരിയുടെ വില 2.45 രൂപയില്‍ നിന്നും 654-ലേക്ക് കുതിച്ചുയര്‍ന്നു. അതായത്, 26,600 ശതമാനമെന്ന സ്വപ്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചതെന്ന് സാരം.
ബോണസ് ഓഹരി
ഓഹരി വിലയില്‍ രേഖപ്പെടുത്തിയ കുതിപ്പിന്റെ നേട്ടം മാത്രമല്ല 2 തവണയായി ലഭിച്ച ബോണസ് ഓഹരികളും ആര്‍തി ഇന്‍ഡസ്ട്രീസ് നിക്ഷേപകരെ കോടിപതികളാകുന്നതിന് സഹായിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 2 തവണയാണ് ആര്‍തി ഇന്‍ഡസ്ട്രീസ് ബോണസ് ഓഹരി കൈമാറിയത്. 2019 സെപ്റ്റംബറിലും 2021 ജൂണിലുമായിരുന്നു നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ അനുവദിച്ചത്.
രണ്ടു തവണയും 1:1 അനുപാതത്തിലായിരുന്നു ബോണസ് ഇഷ്യൂ. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം നല്‍കിയെന്ന് ചുരുക്കം. ഇതോടെയാണ് ആര്‍തി ഇന്‍ഡസ്ട്രീസിലെ ദീര്‍ഘകാല നിക്ഷേപകരുടെ ആദായം ഇരട്ടിയായത്.
നിക്ഷേപ മൂല്യത്തിലെ മാറ്റം
20 വര്‍ഷം മുമ്പെ ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വില 2.45 രൂപയിലായിരുന്നു. അന്ന് 1 ലക്ഷം രൂപ മുടക്കുന്ന നിക്ഷേപകന് 40,816 ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ലഭിക്കും. ഇതിനു ശേഷം രണ്ടു തവണയായി 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ അനുവദിച്ചതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 1,63,264 ആയി വര്‍ധിച്ചു.
ഇത്രയും ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരികളുടെ കഴിഞ്ഞ ദിവസത്തെ വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപമൂല്യം 10.68 കോടിയാണ്. അതായത് 20 വര്‍ഷം മുമ്പ് ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരിയിലെ 1 ലക്ഷം രൂപയുടെ നിക്ഷേപം ഇന്നു 10.68 കോടിയായി വളര്‍ന്നുവെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!



Click it and Unblock the Notifications