ഫേസ് വാല്യു, ബുക്ക് വാല്യു, മാര്‍ക്കറ്റ് വാല്യു; ഓഹരി വാങ്ങുമ്പോള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് എവിടെ

ഓഹരി വിപണി നിക്ഷേപകരില്‍ തുടക്കകാരാണെങ്കില്‍ ആശയകുഴപ്പമുണ്ടാക്കുന്ന വാക്കുകളാണ് ഫേസ് വാല്യു, ബുക്ക് വാല്യു, മാര്‍ക്കറ്റ് വാല്യു എന്നിവ. പ്രത്യക്ഷത്തില്‍ സമാനതകളുണ്ടെന്ന് തോന്നിപ്പിക്കുമെങ്കിലും ഒരു ഓഹരിയെ സംബന്ധിച്ച് വ്യത്യസ്ത തലത്തിലാണ് ഫേസ് വാല്യു, ബുക്ക് വാല്യു, മാര്‍ക്കറ്റ് വാല്യു എന്നിവ വരുന്നത്. ഓരോന്നും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത് മികച്ച നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനും മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാനും സഹായിക്കും.

എന്താണ് ഫേസ് വാല്യു

ഇഷ്യൂ ചെയ്യുന്ന സമയത്തെ സ്റ്റോക്കിന്റെ നാമമാത്ര മൂല്യമാണ് ഫേസ് വാല്യു അഥവാ മുഖ വില. കമ്പനിയുടെ ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്പനിയുടെ ഓഹരിയുടെ മൂല്യമാണിത്. പബ്ലിക്ക് ഓഫറിന്റെ പ്രാരംഭ ഘട്ടത്തിലാണ് മുഖ വില നിശ്ചയിക്കുന്നത്. ഓഹരിയുടെ യഥാർത്ഥ വില എന്ന് മുഖ വിലയെ വിളിക്കാം.

ഫേസ് വാല്യു ഉപയോ​ഗിക്കുന്നത് എപ്പോൾ

ഓഹരി വിഭജനം ഉണ്ടായാൽ മാത്രമെ ഓഹരിയുടെ മുഖവിലയിൽ മാറ്റം വരുന്നുള്ളൂ. മുഖവില കണക്കിലെടുത്താണ് ഓഹരി വിഭജനം നടക്കുന്നത്. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഓഹരി 1:2 അനുപാതത്തിൽ ഓഹരി വിഭജനം നടത്തുമ്പോൾ മുഖ വില 2 രൂപയായി മാറും. അതനുസരിച്ച് നിക്ഷേപകന്റെ കയ്യിലുള്ള 1 ഓഹരി 5 എണ്ണമായി മാറും. ഓഹരി വിഭജനത്തിന് അനുസരിച്ച് ഓഹരി വിലയിലും മാറ്റം വരും. 

ഫേസ് വാല്യു, ബുക്ക് വാല്യു, മാര്‍ക്കറ്റ് വാല്യു; ഓഹരി വാങ്ങുമ്പോള്‍ പരിഗണന നല്‍കേണ്ടത് എവിടെ

ലാഭ വിഹിതത്തിന് ഓഹരിയുടെ മുഖവിലയാണ് ഉപയോ​ഗിക്കുന്നത്. ലാഭവിഹിതം ഓഹരിയുടെ മുഖ വിലയുടെ നിശ്ചിത ശതമാനമായാണ് പ്രഖ്യാപിക്കുന്നത്. കമ്പനി 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചാൽ പ്രതിയോഹരി 10 രൂപ ലാഭവിഹിതം ലഭിക്കും. 

എന്താണ് ബുക്ക് വാല്യു

ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളില്‍ പറയുന്ന കമ്പനിയുടെ മൂല്യത്തെയാണ് ബുക്ക് വാല്യു എന്ന് പറയുന്നത്. ഒരു കമ്പനിയുടെ എല്ലാ ആസ്തികളും വിൽക്കുകയും ബാധ്യതകൾ തീർക്കുകയും ചെയ്ത ശേഷം ഉണ്ടാകുന്ന മൂല്യത്തെയാണ് ബുക്ക് വാല്യു പ്രതിനിധീകരിക്കുന്നത്. കമ്പനിയുടെ ബിസിനസ് പ്രകടനത്തിന് അനുസരിച്ച് വർഷന്തോറും മാത്രമാണ് ബുക്ക് വാല്യുവിൽ ചാഞ്ചാട്ടമുണ്ടാകുന്നത്. 

ബുക്ക് വാല്യു ഉപയോ​ഗിക്കുന്നത് എവിടെ

കമ്പനിയുടെ ഓഹരി ഓവർ വാല്യൂഡ് (Over Valued) ആണോ, അണ്ടർ വാല്യൂഡ് (Under Valued) ആണോ എന്ന് എന്ന് നിർണയിക്കാൻ ബുക്ക് വാല്യു സഹായിക്കും. ഒരു കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യു (Book Value Per Share) ഓഹരി വിലയേക്കാൾ ഉയർന്നതാണെങ്കിൽ ആ ഓഹരി അണ്ടർ വാല്യൂഡ് ആയി കണക്കാക്കുന്നു. വാല്യു നിക്ഷേപകർ ഇത്തരം ഓഹരികൾ മികച്ചവയായി പരി​ഗണിക്കും. പ്രതിയോഹരി ബുക്ക് വാല്യു വർധിക്കുകയാണെങ്കിൽ ഓഹരി കൂടുതൽ മൂല്യമുള്ളതാകുന്നു. 

മാർക്കറ്റ് വാല്യു 

എക്സ്ചേഞ്ചിൽ സൂചിപ്പിച്ച ഓഹരിയുടെ നിലവിലെ വിലയാണ് മാർക്കറ്റ് മൂല്യം. കമ്പനിയുടെ മൂല്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഓഹരി വിപണിയിലെ ചലനത്തിന് അനുസരിച്ച് മാർക്കറ്റ് വാല്യു മാറിക്കൊണ്ടിരിക്കും. ഹ്രസ്വകാലത്തേക്ക് വിപണിയുടെ വികാരത്തിന് അടിസ്ഥാനത്തിലാണ് മാർക്കറ്റ് വാല്യു മാറികൊണ്ടിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ മാർക്കറ്റ് വാല്യുവിനെ നിശ്ചയിക്കുന്നത് ബിസിനസ് പ്രകടനങ്ങളാണ്. നിലവിലെ മാർക്കറ്റ് വിലയും കമ്പനിയുടെ പ്രചാരത്തിലുള്ള ഓഹരികളുടെ എണ്ണവും തമ്മിൽ ​ഗുണിച്ചാണ് മാർക്കറ്റ് വാല്യു കണക്കാക്കുന്നത്. ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന വിലയാണ് ഓഹരിയുടെ മാർക്കറ്റ് വില. അതിനാൽ, ഓഹരിയുടെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രധാന കാര്യമാണിത്. 

തമ്മിലുള്ള ബന്ധം

ഓഹരിയുടെ മുഖ വില നിക്ഷേപകനെ സംബന്ധിച്ച് അർത്ഥവത്തായ ഘടകമല്ല. മുഖ വില ബുക്ക് കീപ്പിംഗ് ആവശ്യത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്. ബുക്ക് വാല്യു, മാർക്കറ്റ് വാല്യു/ മാർക്കറ്റ് വില കമ്പനിയുടെ മൂല്യനിർണയത്തിൽ പ്രധാനമായ സ്ഥാനമുണ്ട്.

ഒരു കമ്പനിയുടെ മാർക്കറ്റ് വാല്യുവുമായി ബുക്ക് വാല്യു താരതമ്യം ചെയ്യുന്നത് വഴി കമ്പനിയുടെ ആസ്തികൾ, ബാധ്യതകൾ, വരുമാനം ഉണ്ടാക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഓഹരിയെ ഓവർ വാല്യൂഡ്, അണ്ടർ വാല്യുഡ് ആണോ എന്ന് നിർണയിക്കാൻ നിക്ഷേപകരെ സഹായിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X