കമ്പനികളുടെ മികച്ച പാദഫലത്തിന് പിന്നാലെ വിപണി കുതിപ്പ് തുടരുമ്പോൾ പല ഓഹരികളും പുതിയ ഉയരങ്ങൾ താണ്ടുന്നുണ്ട്. ഓരോ ദിവസവും നിരവധി ഓഹരികളാണ് 52 ആഴ്ചയിലെ ഉയർന്ന വിലയിലേക്ക് എത്തിയത്. ഒരു ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തുന്നതിന് വലിയ പ്രധാന്യമുണ്ട്. നിക്ഷേപകനെ സംബന്ധിച്ച് ഒരു ഓഹരി 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയാൽ ഓഹരിയെ സംബന്ധിച്ച് എന്തൊക്കെ ഘടകങ്ങൾ വായിച്ചെടുക്കാം എന്ന് നോക്കാം.
പോസിറ്റീവ് മൊമെന്റം
ഓഹരി 52 ആഴ്‌ചയിലെ പുതിയ ഉയരത്തിലെത്തുമ്പോൾ അതൊരു പോസിറ്റീവ് മൊമന്റെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഓഹരിയുടെ വില തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് അതുവഴി അർഥമാക്കാം. ഇത് കൂടുതൽ നിക്ഷേപകരെയും ഓഹരിയിലേക്ക് ആകർഷിക്കുകയും ഇത് ഓഹരി വില മുന്നോട്ട് കുതിക്കാൻ സഹായിക്കുകയും ചെയ്യും.
ആത്മവിശ്വാസം ഉയരും
ഓഹരി വില 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തുന്നത് കമ്പനിയുടെ പ്രകടനത്തിലും സാധ്യതകളിലും നിക്ഷേപകർക്ക് ആത്മവിശ്വാസം വർധിക്കുന്നതിന് കാരണമാകും. കമ്പനി മികച്ച സാമ്പത്തിക ഫലങ്ങൾ കൈവരിക്കുന്നുവെന്നും വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി മുന്നോട്ട് പോകുന്നു എന്നും സൂചിപ്പിക്കുന്നതാണ് ഓരോ ഉയരവും. ഈ ആത്മവിശ്വാസം ഓഹരിയിൽ വാങ്ങൽ താൽപ്പര്യം വർധിപ്പിക്കാനും സ്റ്റോക്കിന്റെ വില കൂടുതൽ ഉയരത്തിലെത്താനും സഹായിക്കും.

സാങ്കേതിക വിശകലനം
ട്രേഡിംഗ്, നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് ഓഹരിയുടെ സാങ്കേതിക വിശകലനം ഉപയോഗപ്പെടുത്തുന്നവർക്ക് 52 ആഴ്ചയിലെ ഉയർന്ന വില ഉപകാരപ്പെടും. ഒരു ഓഹരി 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തുമ്പോൾ "ട്രെൻഡ് ഈസ് യുവർ ഫ്രണ്ട്" എന്ന തത്വം പ്രകാരം അത് വാങ്ങാനുള്ള സിഗ്നലുകളായി പരിഗണിക്കാറുണ്ട്. ബുള്ളിഷ് സിഗ്നലായി ഇതിനെ കാണാം. ഓഹരി മുന്നേറ്റം തുടരുമെന്നാണ് ഇതിലൂടെ കണക്കാക്കുന്നത്.
നിക്ഷേപ ശ്രദ്ധ പതിയും
52 ആഴ്‌ചയിലെ ഉയർന്ന വില താണ്ടിയ ഓഹരികൾക്ക് നിക്ഷേപ ശ്രദ്ധ ലഭിക്കുന്നത് സ്വാഭാവികമാണ്. മാധ്യമങ്ങലും വിശകലന വിദഗ്ധരും ഓഹരിയെ പരിഗണിക്കുമ്പോൾ നിക്ഷേപകർക്കിടയിൽ വലിയ മതിപ്പ് ഇത്തരം ഓഹരികൾക്കുണ്ടാകും.
വാങ്ങാനുള്ള ത്വര
ഓഹരി കുതിപ്പ് തുടരുമ്പോൾ നേട്ടങ്ങൾ നഷ്ടമാകുമെന്ന് ആശങ്കയിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തീരുമാനിക്കുന്നത് ഓഹരിക്ക് ഗുണം ചെയ്യും. ഓഹരിക്ക് മുകളിൽ വങ്ങൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഓഹരിയുടെ മുകളിലേക്ക് നീങ്ങുന്നതിനും കാരണമാകും.
ഓഹരികൾ വാങ്ങാമോ
52 ആഴ്‌ചയിലെ ഉയർന്ന വില കുറിച്ചു എന്നത് കൊണ്ട് മാത്രം ഓഹരി വാങ്ങരുത്. പുതിയ ഉയരം കുറിച്ചതിനാൽ ഭാവിയിൽ വില ഉയരുമെന്ന് കണക്കാക്കാൻ സാധിക്കില്ല. ഒരു ഓഹരിയിൽ നിക്ഷേപിക്കും മുൻപ് കമ്പനിയുടെ സാമ്പത്തിക ആരോഗ്യം, മൊത്തത്തിലുള്ള വിപണി സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് പരിഗണിക്കേണ്ടത്.
52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയ ഓഹരികൾ
ബുധനാഴ്ച 80 ഓഹരികളാണ് 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരികൾ തുടർച്ചയായ അഞ്ചാം സെഷനിലും 52 ആഴ്ചയിലെ പുതിയ ഉയരത്തിലെത്തി. 91.40 രൂപയാണ് പുതിയ ഉയരം. മറ്റൊരു പ്രമുഖ ഓഹരിയായ ഐടിസി 452 രൂപയെന്ന പുതിയ ഉയരം കുറിച്ചു.
ആന്ധ്രാ സിമന്റ്‌സ്, ക്രിസിൽ, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫോഴ്സ് മോട്ടോഴ്സ്, ഐഡിഎഫ്സി, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ഇൻഡസ്ഇൻഡ് ബാങ്ക്, മാഗ്നം വെഞ്ച്വേഴ്സ്, നാരായണ ഹൃദയാലയ, എൻഎംഡിസി സ്റ്റീൽ, പവർ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയ 80 ഓഹരികളാണ് ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
