നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്ന കമ്പനിയെന്ന പരിഗണനയും 100 രൂപയില്‍ താഴെയുള്ള ഇഷ്യൂ വിലയുമായിരുന്നു സാധാരണക്കാരായ നിക്ഷേപകരെ വന്‍ തോതില്‍ ഭക്ഷ്യവിതരണ ഇടനിലക്കാരും പുതുതലമുറ ടെക് കമ്പനിയുമായ സൊമാറ്റോ ഓഹരിയിലേക്ക് ആകര്‍ഷിച്ചത്. തുടക്കത്തില്‍ പ്രതീക്ഷയുണര്‍ത്തിയ വമ്പന്‍ പ്രമീയത്തോടെയുള്ള ലിസ്റ്റിങ്ങും ഓഹരി വില ഇരട്ടിയിലധികമായി മാറുന്ന അത്ഭുത കുതിപ്പ് നടത്തിയതും വരെ കാര്യങ്ങള്‍ മംഗളകരമായിരുന്നു.
എന്നാല്‍ ഈ വര്‍ഷമാദ്യം ആഗോള തലത്തില്‍ തന്നെ ടെക് കമ്പനികളില്‍ നേരിട്ട വമ്പന്‍ തിരുത്തലിന്റെ ഭാഗമായി നേരിട്ട തിരിച്ചടിയും ലിസ്റ്റിങ്ങിനു ശേഷം പ്രസിദ്ധീകരിച്ച പാദഫലങ്ങളിലും കമ്പനിക്ക് ലാഭം എത്തിപ്പിടിക്കാനാകാത്ത സ്ഥിതിവിശേഷം തുടര്‍ച്ചയായി രേഖപ്പെടുത്തിയതോടെ നിക്ഷേപകരുടെ 'തലവേദന' തുടങ്ങുകയായിരുന്നു. പിന്നീടിങ്ങോട്ട് പടിപടിയായി താഴേക്കിറങ്ങിയ ഓഹരി, ഇഷ്യൂ വിലയിലും താഴേക്ക് കൂപ്പുകുത്തി. ഏറെക്കാലയമായി ഓഹരിയുടെ ഇഷ്യൂ വിലയായ 76 രൂപയിലും താഴെയാണ് തുടരുന്നത്.
അതേസമയം ഈയാഴ്ചയോടെ സൊമാറ്റോ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കും സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി പൂര്‍ത്തിയായതോടെ ഓഹരിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്. പുതിയ താഴ്ന്ന നിലപാരം കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്ന ഓഹരി ഇന്നു രാവിലത്തെ വ്യാപാരത്തിനിടെ 40 രൂപ നിലവാരത്തിലേക്കും പതിച്ചു. സൊമാറ്റോ കമ്പനിയുടെ ഓഹരികളില്‍ 78 ശതമാനവും സ്ഥാപകരുടയേും ജീവനക്കാരുടേയും മറ്റ് വന്‍കിട നിക്ഷേപകരുടേയും കൈവശമാണ്.
2021 ജൂലൈയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സൊമാറ്റോ ഓഹരിയുടെ ഇഷ്യൂ വില 76 രൂപയായിരുന്നു. വിപണിയുടെ കുതിപ്പിനൊപ്പം അരങ്ങേറ്റ കാലഘട്ടത്തില്‍ ശക്തമായി മുന്നേറിയ ഓഹരി 2021 നവംബറില്‍ 169 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപണി തിരുത്തലിന്റെ പാതയിലേക്ക് കടന്നതോടെ ഓഹരിയുടേയും ശനിദിശ അരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരിയുടെ വില 34 ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷ കാലയളവില്‍ ഓഹരി വില 68 ശതമാനവും ഇടിഞ്ഞു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 34,000 കോടിയോളമാണ്.
ജുന്‍ജുന്‍വാല
സൊമാറ്റോയുടെ ഐപിഒയില്‍ പ്രമുഖ ഓഹരി നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാല പങ്കെടുത്തിരുന്നില്ല. ലിസ്റ്റിങ്ങിന് പിന്നാലെ ഇഷ്യൂ വിലയുടെ ഇരട്ടിയിലധികം ഓഹരി വില കുതിച്ചു കയറിയ വേളയിലും അദ്ദേഹം കുലുങ്ങിയില്ല. ആ കാലഘട്ടത്തില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച സംവാദത്തില്‍ സൊമാറ്റോ നിക്ഷേപകര്‍ക്ക് ജുന്‍ജുന്‍വാല മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു.
''മൂല്യമതിപ്പിലും അധികം വിലയുള്ള സംഗതികളെ വിപണി തന്നെ സമയം വരുമ്പോള്‍ തിരുത്തിക്കോളും'' എന്നായിരുന്നു സംവാദത്തിലെ സൊമാറ്റോ ഓഹരിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
ഇനിയെന്ത് ?
ബുധനാഴ്ച രാവിലെ 43 രൂപ നിലവാരത്തിലാണ് സൊമാറ്റോ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതോടെ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും താഴെയാണ് സൊമാറ്റോ ഓഹരി നില്‍ക്കുന്നത്്. ഇതുമൊരു ബെയറിഷ് സൂചനയാണ്. സമാനമായി ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജ് ക്രോസ്ഓവറുകളും ബെയറിഷ് സൂചനയാണ് നല്‍കുന്നത്.
അതേസമയം വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് സൊമാറ്റോ ഓഹരിക്ക് ബൈ (BUY) റേറ്റിങ് അടുത്തിടെ നല്‍കിയിരുന്നു. സമീപ ഭാവിയില്‍ ഓഹരിക്ക് നല്കിയ ലക്ഷ്യവില 100 രൂപ നിലവാരത്തിലുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
