ദില്ലി: രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഭീമന്മാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര ഭവന വായ്പ, ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍, നോണ്‍ റസിഡന്റ് ഇന്ത്യന്‍സിന് ഭവന വായ്പ(എന്‍ ആര് ഐ), ഫ്ളക്സി പേ ഹോം ലോണ്‍, പ്രിവിലേജ് ഹോം ലോണ്‍ എന്നിങ്ങനെ നിരവധി ഭവന വായ്പകള്‍ നല്‍കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ 2019ലെ ഭവന വായ്പ പദ്ധതിയില്‍ നിലവില്‍ പണി നടക്കുന്ന കെട്ടിടം, നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം, വില്പനയ്ക്ക് വെച്ചിരിക്കുന്ന വീട്, വീടിന്റെ അറ്റകുറ്റപണികള്‍, പുനര്‍നിര്‍മാണം എന്നിവയ്ക്കുള്ള വായ്പകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

18നും 70നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും എസ്ബിഐയില്‍ നിന്നും 30 വര്‍ഷം വരെ തിരിച്ചടയ്ക്കാനുള്ള സ്ഥിര ഭവന വായ്പ ലഭിക്കും. സാധാരണ ഹോം ലോണിനും ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിനും ഇതുവരെ നല്‍കിയിരുന്ന സീറോ പ്രോസസിംഗ് ചാര്‍ജ് കാലാവധി 2019 ഫെബ്രുവരി 28 വരെയാക്കി പ്രഖ്യാപിച്ചിരുന്നു. ഇത് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ. നേരത്തെ ഇത് 2018 ഡിസംബര്‍ 31 വരെയായിരുന്നു.
എസ്ബിഐയില്‍ നിന്നും ഭവന വായ്പ ലഭിക്കാന്‍ വക്കീലിന്റെ ഫീസ്, വസ്തുവിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യമായ തുക എന്നിവ മുന്‍കൂര്‍ ചാര്‍ജായി കണക്കാക്കുന്നു. ലോണ്‍ അനുവദിച്ച ശേഷം സ്റ്റാമ്പ് ഡ്യൂട്ടി, എഗ്രിമെന്റിനായുള്ള തുക, വസ്തുവിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം, സെര്‍സായ് രജിസ്ട്രേഷന് ചാര്‍ജ് എന്നിവ ഈടാക്കും. 5 ലക്ഷം വരെയുള്ള വായ്പയ്ക്ക് 50 രൂപ + ജിഎസ്ടിയും 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 100 രൂപ + ജിഎസ്ടിയുമാണ് കണക്കാക്കുന്നത്.

മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ബിഐ കുറഞ്ഞ പലിശ നിരക്കാണ് ഈടാക്കുന്നത്. 30 വര്‍ഷത്തെ തിരിച്ചടവ് കാലാവധി, വനിതാ വായ്പക്കാര്‍ക്ക് പലിശ നിരക്കില്‍ ഇളവ്, ഓവര്‍ഡ്രാഫ്റ്റില്‍ ഭവന വായ്പ എന്നിവയും സ്റ്റേറ്റ് ബാങ്കില്‍ ലഭ്യമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications