ദില്ലി: എയര്‍ടെല്‍ ടിവി ആപ്പില്‍ ഇതുവരെ ലഭ്യമായിരുന്ന ലൈവ് ടിവിയും പ്രീമിയം കണ്ടന്റുകളും ഡെസ്ക് ടോപ്പ് കംപ്യൂട്ടറില്‍ കൂടി ലഭിക്കുന്ന വിധത്തില്‍ ആപ്പിന്റെ വെബ് വേര്‍ഷന്‍ എയര്‍ടെല്‍ പുറത്തിറക്കി. നേരത്തേ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും മാത്രമേ ഇവ ലഭ്യമായിരുന്നുള്ളൂ.
ഏഷ്യാനെറ്റില്‍ നിന്ന് റിപ്പബ്ലിക്ക് ടിവി ഷെയറുകള്‍ അര്‍ണബ് ഗോസ്വാമി തിരികെ വാങ്ങി
എയര്‍ടെല്‍ വെബ് എങ്ങനെ ഉപയോഗിക്കാം?
എയര്‍ടെല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്റ്, ഡിടിഎച്ച് കണക്ഷനുകളില്‍ ഏതെങ്കിലും ഒന്ന് ഉള്ളവര്‍ക്ക് കംപ്യൂട്ടറില്‍ എയര്‍ടെല്‍ ടിവി ലഭ്യമാക്കാം. ഇതിനായി https://www.airtelxstream.in/ എന്ന അഡ്രസ് വഴി എയര്‍ടെല്‍ എക്സ്ട്രീം വെബ്സൈറ്റില്‍ പ്രവേശിക്കണം. ശേഷം മൊബൈല്‍ നമ്പര്‍ നല്കി, അതിലേക്ക് വരുന്ന ഒടിപിയുടെ സഹായത്തോടെ ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് നിങ്ങളുടെ കണക്ഷന് പ്രീമിയം ആണോ, റഗുലര്‍ ആണോ, ലൈറ്റ് ആണോ എന്ന് സ്വയം കണ്ടെത്തി നിങ്ങള്‍ക്ക് അര്‍ഹതയുള്ള കണ്ടന്റുകള്‍ അനുവദിക്കും.

പ്രീമിയം വരിക്കാരാവേണ്ടത് എങ്ങനെ
എയര്ടിവിയുടെ പ്രീമിയം വരിക്കാര്‍ക്ക് ലൈവ് ടിവിക്കു പുറമെ, ഏറ്റവും പുതിയ ടിവി ഷോകള്‍, സിനിമകള്‍, വീഡിയോകള്‍ തുടങ്ങിയവ ആസ്വദിക്കാനാവും. 199 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാര്‍ക്കും എല്ലാ പോസ്റ്റ്പെയ്ഡ്-ഡിടിഎച്ച്-ബ്രോഡ്ബാന്റ് വരിക്കാര്‍ക്കും പ്രീമിയം വരിക്കാരാവാം.

റഗുലര്‍, ലൈറ്റ് വരിക്കാര്‍
പ്രീമിയം വരിക്കാര്‍ക്കു പുറമെ എയര്‍ടെല്ലിന് റഗുലര്‍, ലൈറ്റ് വരിക്കാരുമുണ്ട്. 199 രൂപയ്ക്കും 99 രൂപയ്ക്കും ഇടയില്‍ റീച്ചാര്‍ജ് ചെയ്യുന്നവരാണ് റഗുലര്‍ വരിക്കാര്‍. അവര്‍ക്ക് ഏതാനും ടിവി ഷോകള്‍, സിനിമകള്‍, ലൈവ് ടിവി തുടങ്ങിയ ലഭിക്കും. എന്നാല്‍ പ്രീമിയം വരിക്കാര്‍ക്കുള്ള എച്ച്ഒഒക്യു പോലുള്ള വിശാലമായ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമല്ല. എന്നാല്‍ 99 രൂപയ്ക്ക് താഴെയാണ് റീചാര്‍ജ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ലൈറ്റ് വരിക്കാരാണ്. ഏതാനും ലൈവ് ടിവി ചാനലുകള്‍ മാത്രമാണ് ഇവര്‍ക്കുള്ള ആനുകൂല്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
