എസ്‌ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ; കാർ ലോൺ എടുക്കാൻ ഏത് ബാങ്കാണ് ബെസ്റ്റ്?.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക വാണിജ്യ ബാങ്കുകളും പുതിയ കാർ വാങ്ങാനായി വായ്‌പ നൽകുന്നുണ്ട്. സാധാരണഗതിയിൽ 5 വർഷം വരെയാണ് കാർ വായ്‌പകൾക്ക് ബാങ്കുകൾ കാലാവധി അനുവദിക്കുന്നത്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ചില ബാങ്കുകൾ 7 വർഷം വരെ വായ്‌പകൾക്ക് കാലാവധി നൽകുന്നുണ്ട്. ദീർഘകാല വായ്‌പകൾ നിങ്ങളുടെ ഇഎംഐ കുറയ്‌ക്കുന്നുണ്ടെങ്കിലും ഉയർന്ന പലിശ കാരണം വായ്പയുടെ മൊത്തത്തിലുള്ള ചിലവ് വർദ്ധിക്കും.

വില

കാറിന്റെ എക്സ്ഷോറൂം വിലയുടെ 100% വരെ അല്ലെങ്കിൽ കാറിന്റെ ഓൺ-റോഡ് വിലയുടെ 80% വരെ ബാങ്കുകൾ വായ്‌പയായി നൽകാറുണ്ട്. ബാക്കി വരുന്ന തുക ഉപഭോക്താവ് ഡൗൺ പേയ്മെന്റായി നൽകേണ്ടതാണ്. ഇതിന് പുറമെ പലിശ, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയ ചാർജുകളും ഈടാക്കുന്നതാണ്. എന്നാൽ ഈ തുക പല ബാങ്കുകളിലും വ്യത്യസ്ത മായിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)

മറ്റ് പല ബാങ്കുകളേയും അപേക്ഷിച്ച് എസ്‌ബിഐ കാർ വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, കാറിന്റെ ഓൺ-റോഡ് വിലയുടെ 90% വരെ വായ്‌പ നൽകാറുമുണ്ട്. ഉപഭോക്താവിന്റെ വരുമാനം ക്രെഡിറ്റ് പ്രൊഫൈൽ എന്നിവ കണക്കാക്കി എസ്‌ബിഐ 8.5 ശതാമാനം മുതൽ 12 ശതമാനം വരെ പലിശ ഈടാക്കാറുണ്ട്. നിലവിൽ എസ്‌ബിഐ കാർ വായ്‌പയ്‌ക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല.

എന്താണ് ചാർജ് കാർഡുകൾ? ക്രെഡിറ്റ് കാർഡിനേക്കാൾ നേട്ടംഎന്താണ് ചാർജ് കാർഡുകൾ? ക്രെഡിറ്റ് കാർഡിനേക്കാൾ നേട്ടം

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ, കാറിന്റെ ഓൺ-റോഡ് വിലയുടെ 90% വരെ വായ്‌പ നൽകുന്നുണ്ട്. 8.65 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. നിലവിൽ പ്രോസസ്സിംഗ് ഫീസായി 500 രൂപയും ജിഎസ്‌ടിയും ഈടാക്കുന്നുണ്ട്.

ജിയോ വരിക്കാർ അറിഞ്ഞോ? 98 രൂപ, 149 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വീണ്ടും ആരംഭിച്ചു, നേട്ടങ്ങൾ ഇതാ..ജിയോ വരിക്കാർ അറിഞ്ഞോ? 98 രൂപ, 149 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വീണ്ടും ആരംഭിച്ചു, നേട്ടങ്ങൾ ഇതാ..

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക് കാറിന്റെ ഓൺ-റോഡ് വിലയുടെ 85% വരെ വായ്പയായി നൽകും. കൂടാതെ 7 വർഷം വരെ വായ്‌പാ കാലാവധി അനുവദിക്കുന്നുണ്ട്. 8.55 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. നിലവിൽ 6 ലക്ഷം വരെയുള്ള വായ്‌പകൾക്ക് പ്രോസസ്സിംഗ് ഫീസായി 1,000 രൂപയും ജിഎസ്‌ടിയും ഈടാക്കുന്നുണ്ട്. 6 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 1,500 രൂപയും ജിഎസ്‌ടിയുമായിരിക്കും ഈടാക്കുക.

Read more about: car loan കാർ വായ്പ
English summary

എസ്‌ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ; കാർ വായ്പകൾക്ക് ഇവയിൽ ഏത് തിരഞ്ഞെടുക്കണം | best bank for car loans

best bank for car loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X