സ്വര്‍ണത്തെ മലയാളികള്‍ പൊതുവേ ഒരു നിക്ഷേപം മാത്രമായിട്ടല്ല കാണുന്നത്. ഓരോ വ്യക്തിയുമായും അതിന് വൈകാരികമായ ഒരു ബന്ധം കൂടിയുണ്ടാകും. ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് കൈകാര്യം ചെയ്യുന്നതിലും മലയാളികള്‍ കാണിക്കുന്ന സൂക്ഷ്മത തന്നെയാണ് ഇതിന്റെ തെളിവ്.
എന്നാല്‍ പണത്തിന് ആവശ്യം വരുമ്പോള്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതും സ്വര്‍ണം തന്നെയാണ്. അപ്പോള്‍ വൈകാരികതയെ പുണര്‍ന്ന് മണ്ടത്തരം കാണിക്കുന്നത് ഒരു നല്ല തീരുമാനം ആകില്ലെന്ന് ഉറപ്പാണ്. പെട്ടെന്ന് പണത്തിന് ആവശ്യം വന്നാല്‍ ഒരു സാധാരണ മലയാളി എപ്പോഴും ചിന്തിക്കുക സ്വര്‍ണം പണയം വയ്ക്കുന്നതിനെ കുറിച്ച് ആയിരിക്കും. എന്നാല്‍ സ്വര്‍ണം പണയം വയ്ക്കുന്നതാണോ വില്‍ക്കുന്നതാണോ ലാഭകരം എന്ന് ശരിക്കും ചിന്തിക്കേണ്ട ഒരു സമയമാണിത്.
സ്വര്‍ണപ്പണയത്തിന് ഒരുപാട് സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആകര്‍ഷകമായ പല ഓഫറുകളും ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നും ഉണ്ടാകും. എന്നാല്‍ പണയം വയ്ക്കുന്നതോടെ നാം കടക്കാരനാവുകയാണ്. പിന്നെ അതിന്റെ പണയപ്പലിശയെ കുറിച്ചും അത് തിരിച്ചെടുക്കുന്നതിനെ കുറിച്ചും ആലോചിച്ചുള്ള സംഘര്‍ഷങ്ങളായിരിക്കും മനസ്സ് നിറയെ.
എന്തിനാണ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക സംഘർഷങ്ങളിലേക്ക് നീങ്ങുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ കൈവശം ഉള്ള സ്വര്‍ണം വിറ്റ് ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. നൂലാമാലകളില്ലാതെ ഉടന്‍ തന്നെ പണം നൽകാനും, ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ ആഭരണമാണെങ്കിലും സ്വീകരിക്കാനും തയ്യാറായി ജോയ് ആലുക്കാസ് പോലുള്ള ജ്വല്ലറികള്‍ നമുക്ക് മുന്നിലുണ്ട്.
ഉടനടി പണം എന്നത് തന്നെയാണ് ഇതിലെ ഏറ്റവും ആകര്‍ഷകമായ വാഗ്ദാനം. ചില സ്ഥാപനങ്ങള്‍ അവരുടെ ആഭരണങ്ങള്‍ക്ക് മാത്രമേ മികച്ച വില നല്‍കാറുള്ളു എന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജോയ് ആലുക്കാസിനെ പോലുള്ള ജ്വല്ലറികള്‍ ഏറ്റവും മികച്ച വില തന്നെ എവിടെ നിന്ന് വാങ്ങിയ ആഭരണങ്ങള്‍ക്കും നല്‍കി പോരാറുണ്ട്. ഉപഭോക്താക്കൾക്ക് കാത്തുനിൽപ്പില്ലാതെ, സുതാര്യമായ രീതിയിൽ എത്രയും പെട്ടെന്ന് പണം കൈമാറുന്ന രീതിയാണ് ജോയ് ആലുക്കാസിന്റേത്.
പെട്ടെന്ന് പരിഹരിക്കേണ്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അപ്പോള്‍ ഏറ്റവും നല്ലത് ഇത്തരത്തില്‍ ജ്വല്ലറികളില്‍ തന്നെ സ്വർണം വില്‍ക്കുന്നതാണ്. പ്രത്യേകിച്ച്, സ്വര്‍ണ വില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. അത്യാവശ്യമില്ലെങ്കിൽ തന്നേയും പഴയ ആഭരണങ്ങൾ ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റ് പണമാക്കുന്നതിന് കൂടിയുള്ള ഒരു അവസരമാണ് നമ്മുടെ മുന്നിൽ ഇപ്പോഴുള്ളത്.
കൈവശം ഉള്ള സ്വർണം നഷ്ടപ്പട്ടല്ലോ എന്ന് ഇത്തരം ഘട്ടങ്ങളിൽ പരിതപിക്കുന്നതിൽ കാര്യമില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. സാമ്പത്തിക പരാധീനതകള്‍ എല്ലാം മാറി പുതിയ സ്വര്‍ണം വാങ്ങിക്കാവുന്ന ഒരു ഘട്ടം വരുമ്പോള്‍ അത് ചെയ്യുകയും ആകാം. പണയം വയ്ക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന പണയപ്പലിശയെ വച്ച് നോക്കുമ്പോള്‍ പുതിയ ഒരു ട്രെന്‍ഡി ആഭരണത്തിന് വരുന്ന പണിക്കൂലി കൂടുതലാണെന്നും പറയാൻ പറ്റില്ല.
നിങ്ങൾക്ക് പണത്തിന് അത്യാവശ്യമില്ല എന്ന് വയ്ക്കുക. എന്നാൽ ആഭരണം മാറ്റി വാങ്ങിയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ട് എന്നും കരുതുക. അങ്ങനെയെങ്കിലും ഇതാണ് അതിന് ഏറ്റവും പറ്റിയ സമയം. കാരണം നിങ്ങൾ വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്വർണം ഇരട്ടി വിലയിൽ വിൽക്കാൻ പറ്റും. പഴയ സ്വർണം മാറ്റി പുതിയ സ്വർണം വാങ്ങാനും ഇത് മികച്ച അവസരം തന്നെയാണ്.
ജ്വല്ലറിയിൽ നേരിട്ട് പോകാതെ തന്നെ ഇഷ്ടപ്പെട്ട ഡിസൈനുകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനങ്ങളും ഇപ്പോഴുണ്ട്. ജോയ് ആലുക്കാസിൽ ആണെങ്കിൽ www.joyalukkas.com എന്ന വെബ്സൈറ്റ് വഴി ഇഷ്ടപ്പെട്ട ആഭരണങ്ങൾ തിരഞ്ഞെടുക്കാം.
ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങാനും ഇത് പറ്റിയ സമയമാണ്. ചെറിയ അഡ്വാൻസ് തുകകൾ നൽകി നിങ്ങൾക്ക് സ്വർണാഭരണങ്ങൾ ബുക്ക് ചെയ്തിടാനുള്ള സ്കീമുകളും ജ്വല്ലറികൾ ഒരുക്കുന്നുണ്ട്. നിങ്ങൾ സ്വർണം ബുക്ക് ചെയ്ത് തീയതിയിലെ സ്വർണ വിലയേക്കാൾ നിരക്ക് കൂടിയാലും ബുക്ക് ചെയ്ത തീയതിയിലെ നിരക്കിൽ നിങ്ങൾക്ക് സ്വർണം ലഭിക്കും. വില കുറയുകയാണ് ചെയ്തത് എങ്കിൽ കുറഞ്ഞ നിരക്കിലും കിട്ടും. ജോയ് ആലുക്കാസിന്റെ ഈസി ഗോൾഡ് പർച്ചേസ് സ്കീം ഇതിന് ഉദാഹരണമാണ്. ഓരോ മാസവും നിശ്ചിത തുക നിക്ഷേപിച്ചും ഇത്തരം സ്കീമുകളുടെ ഭാഗമാകാം.
ഇത്തരത്തിൽ ഈസി ഗോൾഡ് പർച്ചേസ് സ്കീമിൽ നിക്ഷേപം നടത്തുമ്പോൾ ഉപഭോക്താവിന് ഇഷ്ടമുള്ള ആഭരണങ്ങൾ നിലവിലുള്ള സ്വർണ്ണ നിരക്കിൽ പണിക്കൂലി, പണിക്കുറവ് എന്നിങ്ങനെയുള്ള ചാർജുകൾ ഒന്നും നൽകാതെ വാങ്ങാൻ കഴിയും. എന്നാൽ ആഭരണങ്ങളിലെ കല്ലിന്റെ വിലയും നികുതി നിരക്കുകളും വാങ്ങുന്ന സമയത്ത് ബാധകമായിരിക്കും. കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അതുവരെ സമാഹരിച്ച തുക ഉപയോഗിച്ച് തുല്യ മൂല്യമുള്ള ആഭരണം വാങ്ങാനും സാധിക്കും.