ഇന്നത്തെ ലോട്ടറി ഫലം

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി വകുപ്പ് സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. ആധികാരികത, സുതാര്യത, വിശ്വാസ്യത — ഇവ മുറുക്കെപ്പിടിച്ചാണ് കേരള ലോട്ടറി വകുപ്പ് (ഭാഗ്യക്കുറി വകുപ്പ്) അനുദിനം മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് ആഴ്ച്ചയില്‍ ഏഴു ദിവസവും ലോട്ടറി നറുക്കെടുപ്പുകള്‍ നടക്കുന്നുണ്ട്. പൗര്‍ണമി (ഞായര്‍), വിന്‍-വിന്‍ (തിങ്കള്‍), സ്ത്രീ ശക്തി (ചൊവ്വ), അക്ഷയ (ബുധന്‍), കാരുണ്യ പ്ലസ് (വ്യാഴം), നിര്‍മല്‍ (വെള്ളി), കാരുണ്യ (ശനി) എന്നിവയാണ് കേരളത്തിൽ വിൽക്കപ്പെടുന്ന ഭാഗ്യക്കുറികൾ. ഇവയ്ക്ക് പുറമെ ആറു ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പും വര്‍ഷാവര്‍ഷം ലോട്ടറി വകുപ്പ് നടത്താറുണ്ട്.

ഏറ്റവും പുതിയ 10 ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ ഫലം ചുവടെ

Kerala Lottery ഭാഗ്യധാര Results Today (September 28)

Today's Bhagyathara (BT-73) Kerala Lottery has declared its winner! The first prize of ₹1 Crore goes to ticket number BB 814615. This marks another exciting moment for Kerala Lottery participants. For detailed prize breakdowns and complete results, visit the Bhagyathara result page.

Monday, 28 September 2026
ഭാഗ്യധാര
Draw Number BT-73
Winning Price
₹ 1 Crore
Winning Ticket
BB 814615 KOLLAM
More Results

Weekly Lottery

Seasonal Lottery

Lottery Chart

Recent Lottery Results

Lottery Draw Number Result Draw Date
സമൃദ്ധി SM-74 MS 495441 27 Sep 2026
തിരുവോണം ബംബർ BR-111 TL 360615 26 Sep 2026
സുവർണ കേരളം SK-71 RA 494226 25 Sep 2026
കാരുണ്യ പ്ലസ് KN-642 PU 614457 24 Sep 2026
ധനലക്ഷ്മി DL-70 DY 845561 23 Sep 2026
സ്ത്രീ ശക്തി SS-538 SD 945712 22 Sep 2026
ഭാഗ്യധാര BT-72 BV 635205 21 Sep 2026
സമൃദ്ധി SM-73 ML 702572 20 Sep 2026
കാരുണ്യ KR-769 KP 524700 19 Sep 2026
സുവർണ കേരളം SK-70 RS 807384 18 Sep 2026
കാരുണ്യ പ്ലസ് KN-641 PE 687207 17 Sep 2026
ധനലക്ഷ്മി DL-69 DB 293215 16 Sep 2026
സ്ത്രീ ശക്തി SS-537 SW 424460 15 Sep 2026
ഭാഗ്യധാര BT-71 BK 800635 14 Sep 2026
സമൃദ്ധി SM-72 MU 846979 13 Sep 2026
കാരുണ്യ KR-768 KJ 734269 12 Sep 2026
സുവർണ കേരളം SK-69 RA 686822 11 Sep 2026
കാരുണ്യ പ്ലസ് KN-640 PR 421269 10 Sep 2026
ധനലക്ഷ്മി DL-68 DO 546236 09 Sep 2026
സ്ത്രീ ശക്തി SS-536 SH 583599 08 Sep 2026
ഭാഗ്യധാര BT-70 BX 653140 07 Sep 2026
സമൃദ്ധി SM-71 MG 555248 06 Sep 2026
കാരുണ്യ KR-767 KS 799700 05 Sep 2026
സുവർണ കേരളം SK-68 RS 685763 04 Sep 2026
കാരുണ്യ പ്ലസ് KN-639 PD 228280 03 Sep 2026
ധനലക്ഷ്മി DL-67 DM 267768 02 Sep 2026
സ്ത്രീ ശക്തി SS-535 SN 507288 01 Sep 2026
ഭാഗ്യധാര BT-69 BM 870013 31 Aug 2026
സമൃദ്ധി SM-70 MW 695593 30 Aug 2026
കാരുണ്യ KR-766 KB 192899 29 Aug 2026
സുവർണ കേരളം SK-67 RL 483799 28 Aug 2026
കാരുണ്യ പ്ലസ് KN-638 PS 320327 27 Aug 2026
സ്ത്രീ ശക്തി SS-534 SE 974999 25 Aug 2026
ഭാഗ്യധാര BT-68 BW 585405 24 Aug 2026
സമൃദ്ധി SM-69 ML 840315 23 Aug 2026
കാരുണ്യ KR-765 KW 159168 22 Aug 2026
സുവർണ കേരളം SK-66 RY 671695 21 Aug 2026
കാരുണ്യ പ്ലസ് KN-637 PK 789430 20 Aug 2026
ധനലക്ഷ്മി DL-66 DN 635866 19 Aug 2026
സ്ത്രീ ശക്തി SS-533 SR 968860 18 Aug 2026
ഭാഗ്യധാര BT-67 BC 657325 17 Aug 2026
സമൃദ്ധി SM-68 MP 246836 16 Aug 2026
സുവർണ കേരളം SK-65 RB 264587 14 Aug 2026
കാരുണ്യ പ്ലസ് KN-636 PN 809878 13 Aug 2026
ധനലക്ഷ്മി DL-65 DF 319327 12 Aug 2026
സ്ത്രീ ശക്തി SS-532 SB 501348 11 Aug 2026
ഭാഗ്യധാര BT-66 BT 263322 10 Aug 2026
സമൃദ്ധി SM-67 MJ 236935 09 Aug 2026
കാരുണ്യ KR-764 KD 267199 08 Aug 2026
സുവർണ കേരളം SK-64 RT 467887 07 Aug 2026

Upcoming Kerala Jackpot Draws

Weekly Lottery Schedule

Draw Day Lottery Name Ticket Price Winning Prize
Monday ഭാഗ്യധാര ₹ 50 ₹ 1 Crore
Tuesday സ്ത്രീ ശക്തി ₹ 50 ₹ 1 Crore
Wednesday ധനലക്ഷ്മി ₹ 50 ₹ 1 Crore
Thursday കാരുണ്യ പ്ലസ് ₹ 50 ₹ 1 Crore
Friday സുവർണ കേരളം ₹ 50 ₹ 1 Crore
Saturday കാരുണ്യ ₹ 50 ₹ 1 Crore
Sunday സമൃദ്ധി ₹ 50 ₹ 1 Crore

Bumper Lottery Schedule

Draw Month Lottery Name Ticket Price Winning Prize
January ക്രിസ്മസ് ന്യൂഇയർ ബംബർ ₹ 400 ₹ 20 Crore
March സമ്മർ ബംബർ ₹ 250 ₹ 10 Crore
May വിഷു ബംബർ ₹ 300 ₹ 12 Crore
July മൺസൂൺ ബംബർ ₹ 250 ₹ 10 Crore
September തിരുവോണം ബംബർ ₹ 500 ₹ 30 Crore
November പൂജ ബംബർ ₹ 300 ₹ 12 Crore

കേരള ലോട്ടറി അവധിദിനങ്ങൾ

Date Holiday
26 January 2026 Republic Day
01 May 2026 May Day / Labor Day
15 August 2026 Independence Day
26 August 2026 Thiruvonam (Onam)
02 October 2026 Gandhi Jayanti

Kerala District Lottery Office

District Address Phone
Alappuzha Stone-bridge Jn., Alappuzha. 0477-2252292
Ernakulam 7th Floor, Revenue Tower, Ernakulam, Kochi. 0484-2351182
Idukki 7/295, Nedumpurath Tower, Idukki Road, Thodupuzha, Idukki. 0486-2222416
Kannur Civil Station, Kannur. 0497-2700803
Kasaragod Civil Station, 2nd Floor, F Block, Vidyanagar PO, Kasaragode - 671123. 0499-4256150
Kollam Shine Shopping Complex, Hospital Road, Chamakada, Kollam. 0474-2746414
Kottayam Mini Civil Station, 15-609, E-1, 3rd Floor, Union Club Road, Kottayam. 0481-2560756
Kozhikode Civil Station, Kozhikode. 0495-2371572
Malappuram Civil Station, Malappuram. 0493-2734816
Palakkad Civil Station, Palakkad. 0491-2505535
Pathanamthitta Ground Floor, New Block, Mini Civil Station, Pathanamthitta. 0468-2322709
Thiruvananthapuram Government Employees Co-operative, Buildings, Pulimoodu, Thiruvananthapuram, Kerala. 0471-2479293
Thrissur Civil Station, Thrissur. 0487-2360492
Wayanad M.G.T Building, Kalpetta, Wayanad. 0493-6204686

സമ്മാനങ്ങള്‍ ലഭിക്കാനുള്ള നടപടിക്രമം

നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ അവശ്യം വേണ്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്ക്കായി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത്. സമ്മാന ടിക്കറ്റിന്റെ പിന്‍ഭാഗത്ത് സമ്മാനാര്‍ഹന്റെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്തി താഴെ പറയുന്ന രേഖകളോടൊപ്പം ഹാജരാക്കണം.

1. സമ്മാനാവകാശത്തിനുള്ള അപേക്ഷയും സമ്മാന ടിക്കറ്റിന്റെ പിന്നില്‍ സമ്മാനാര്‍ഹന്റെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്തിയ ശേഷമുള്ള രണ്ടു പുറത്തിന്റെയും ഫോട്ടോ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്).

2. സമ്മാനാര്‍ഹന്റെ രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ (ഗസറ്റഡ് ഓഫീസര്‍/നോട്ടറി സാക്ഷ്യപ്പെടുത്തിയത്).

3. ഒരു രൂപ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചതും സമ്മാനാര്‍ഹന്റെ പേരും മുഴുവന്‍ മേല്‍വിലാസവും അടങ്ങിയതുമായ സ്റ്റാമ്പ് രസീത് (ഡൗണ്‍ലോഡ്).

4. സമ്മാനാര്‍ഹന്‍ പ്രായപൂര്‍ത്തിയാകാത്ത പക്ഷം ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ലഭിച്ച നിയമാനുസൃതമുള്ള ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.

5. സംയുക്ത സമ്മാനാവകാശത്തിന് അപേക്ഷ നല്‍കുന്ന പക്ഷം സമ്മാനാര്‍ഹരില്‍ ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിന് അ്ധികാരപ്പെടുത്തിക്കൊണ്ടുള്ള അധികാര സാക്ഷ്യപത്രം. കൂടാതെ, ഇക്കാര്യത്തില്‍ 50 രൂപ മുദ്രപത്രത്തില്‍ നല്‍കേണ്ട സംയുക്ത പ്രസ്താവന.

6. തിരിച്ചറിയല്‍ തെളിയിക്കുന്നതിനായി സാക്ഷ്യപ്പെടുത്തിയ രേഖ വേണം (പാന്‍ കാര്‍ഡിന്റെ ഫോട്ടോ പകര്‍പ്പ്/വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പ്/ ഡ്രൈവിങ് ലൈസന്‍സ്/ റേഷന്‍ കാര്‍ഡ് പകര്‍പ്പ്/ പാസ്‌പോര്‍ട് പകര്‍പ്പ്).

ദേശസാല്‍കൃത, സഹകരണ ബാങ്കുകള്‍ വഴിയും സമ്മാന ടിക്കറ്റുകള്‍ ഹാജരാക്കാവുന്നതാണ്. സമ്മാനാഹര്‍ സമ്മാന ടിക്കറ്റുകള്‍ ബന്ധപ്പെട്ട ബാങ്കില്‍ ഹാജരാക്കേണ്ടതും ബാങ്ക് അധികൃതര്‍ സമ്മാന ടിക്കറ്റുകള്‍ മേല്‍പ്പറഞ്ഞിരിക്കുന്ന രേഖകളോടൊപ്പം താഴെ പറയുന്ന അധിക രേഖകള്‍ സഹിതം ഭാഗ്യക്കുറി ഡയറക്ടര്‍ സമര്‍പ്പിക്കേണ്ടതുമാണ്.

1. സമ്മാനര്‍ഹനില്‍ നിന്നുള്ള അധികാര സാക്ഷ്യപത്രം.

2. സമ്മാന ടിക്കറ്റ് കൈപ്പറ്റുന്ന ബാങ്കില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്.

3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ ബാങ്കില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്.

നറുക്കെടുപ്പ് രീതി

ഇതിലേയ്ക്കായി ഏഴു വിവിധ നിറങ്ങളോടുകൂടിയ ഡ്രമ്മുകളും ഡ്രമ്മിന്റെ അതേ നിറമുള്ള പ്ലാസ്റ്റിക് പേഴ്‌സുകളും ടോക്കണുകളുമാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ഡ്രം പരമ്പരയേയും തുടര്‍ന്നുള്ളവ ലക്ഷം മുതല്‍ ഒറ്റ വരെയുള്ള സ്ഥാനങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. പരമ്പരയെ പ്രതിനിധാനം ചെയ്യുന്ന ആദ്യത്തെ ഡ്രമ്മില്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വിവിധ പരമ്പരകള്‍ ഓരോ ടോക്കണില്‍ ആലേഖനം ചെയ്ത് പ്ലാസ്റ്റിക് പേഴ്‌സിനുള്ളിലാക്കി നിക്ഷേപിക്കുന്നു. അടുത്തതായി രണ്ടാമത് കാണുക ലക്ഷത്തിന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ഡ്രമ്മാണ്. ഈ ഡ്രമ്മില്‍ നറുക്കെടുക്കുന്ന ലോട്ടറിക്ക് അച്ചടിച്ച ടിക്കറ്റുകളുടെ ആരംഭ അക്കവും അവസാന അക്കവും കണക്കിലെടുത്ത് ടോക്കണടങ്ങിയ പേഴ്‌സുകള്‍ നിക്ഷേപിക്കുന്നു.

ഉദ്ദാഹരണത്തിന്, ഒരു ലക്ഷം മുതല്‍ 499999 വരെയുള്ള ടിക്കറ്റുകളാണ് ഓരോ പരമ്പരയിലും അച്ചടിച്ചിട്ടുള്ളതെങ്കില്‍ 1,2,3,4 എന്നീ ടോക്കണുകള്‍ പ്ലാസ്റ്റിക് പേഴ്‌സിലാക്കി നിക്ഷേപിക്കുന്നു. തുടര്‍ന്നുള്ള ഡ്രമ്മുകളില്‍ 1 മുതല്‍ 9 വരെയും പൂജ്യവും ഉള്‍പ്പെടെയുള്ള അക്കങ്ങള്‍ ആലേഖനം ചെയ്ത ടോക്കണുകള്‍ പ്രത്യേകം പ്ലാസ്റ്റിക് പേഴ്‌സിലാക്കി നിക്ഷേപിക്കുന്നു. ഇപ്പോള്‍ ഡ്രമ്മുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. നറുക്കെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, നറുക്കെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയില്‍ വില്‍പ്പന നടത്തിയതും വില്‍ക്കാത്തതുമായ ടിക്കറ്റുകളുടെ വിശദാംശം പരിശോധനയ്ക്ക് നല്‍കും.

ലോട്ടറി നറുക്കെടുപ്പുകള്‍

ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ തികച്ചും സുതാര്യമായി നടപ്പിലാക്കുന്നതിന് ലോട്ടറി വകുപ്പ് പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നറുക്കെടുപ്പുകള്‍ക്ക് ഒരു പൊതുവായ വേദി തിരഞ്ഞെടുക്കുന്നതിന് പകരം ഏജന്റുമാരുടെയും പൊതുജനങ്ങളുടെയും ഇക്കാര്യത്തിലുള്ള അഭിപ്രായം പരിഗണിച്ച് ഓരോ നറുക്കെടുപ്പിന്റെയും വേദി നിശ്ചയിച്ച് വരുന്നു. നറുക്കെടുപ്പ് സ്ഥലം/വേദി നിശ്ചയിച്ച് കഴിഞ്ഞാല്‍ ബന്ധപ്പെട്ട നിയമസഭാ സാമാജികന്‍ ചെയര്‍മാനായും മറ്റു സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കമ്മിറ്റി അംഗങ്ങളായുമുള്ള നറുക്കെടുപ്പ് സമിതി രൂപീകരിക്കപ്പെടും. ഈ സമിതിയാണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് മുന്‍പുതന്നെ നറുക്കെടുപ്പ് വേദി, നറുക്കെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലോട്ടറി വകുപ്പ് പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്കും നേരിട്ട് നറുക്കെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാനും ലോട്ടറി വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.

ലോട്ടറി ടിക്കറ്റ് ഘടന

ഒരു പ്രത്യേക അക്ഷരകോഡ് സഹിതം ഒരു ലക്ഷത്തില്‍ ആരംഭിക്കുന്ന നമ്പറുകളാണ് ലോട്ടറി ടിക്കറ്റില്‍ അച്ചടിക്കുന്നത്. ഓരോ നമ്പറിനും മുകളില്‍ ഭാഗ്യക്കുറിയുടെ പേരിനെയും പരമ്പരയെയും പ്രതിനിധാനം ചെയ്യുന്ന രണ്ട് അക്ഷര കോഡുകള്‍ ഉണ്ടായിരിക്കും. ഉദ്ദാഹരണത്തിന്, WA 123456 എന്ന ടിക്കറ്റില്‍ W എന്ന അക്ഷരം വിന്‍-വിന്‍ എന്ന ഭാഗ്യക്കുറിയെയും A എന്നത് പരമ്പരയെയും സൂചിപ്പിക്കുന്നു.

സമ്മാനം കൈപ്പറ്റാനുള്ള സമയപരിധി

5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ക്ക് എല്ലാ രേഖകളും ഉള്‍പ്പെടെയുള്ള ക്ലെയിമുകളില്‍ ടിക്കറ്റ് കൈപ്പറ്റി 30 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാന വിതരണം നടത്തും. ഇതേസമയം, 5,000 രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ക്ക് ടിക്കറ്റ് ഹാജരാക്കുന്ന ദിവസംതന്നെ സമ്മാനത്തുക നല്‍കും. സമ്മാന ടിക്കറ്റുകള്‍ ഹാജരാക്കുന്നതിലെ കാലതാമസം മാപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സമയ പരിധി ചുവടെ കാണാം.

ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ — 30 ദിവസം
ഡെപ്യൂട്ടി ഡയറക്ടര്‍ സമ്മാന വിഭാഗം — 45 ദിവസം
ഡയറക്ടര്‍ — 60 ദിവസം

എങ്ങനെ ഏജന്‍സി എടുക്കാം?

ഏകദേശം 35,000 രജിസ്റ്റര്‍ ചെയ്ത ഏജന്റുമാരും ഒരു ലക്ഷത്തോളം വരുന്ന ചില്ലറ വില്‍പ്പനക്കാരും അടങ്ങുന്ന ബൃഹത്തായ ഒരു വിതരണ ശൃഖല ലോട്ടറി വകുപ്പിന് കീഴിലുണ്ട്. ഒരു ഏജന്‍സി ആരംഭിക്കുന്നതിനോ ലോട്ടറി ഏജന്റാകുന്നതിനോ വളരെ ലളിതവും ഭാരിച്ച മുതല്‍മുടക്ക് ആവശ്യമില്ലാത്തതുമായ വ്യവസ്ഥകളാണ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനേകം ആളുകള്‍ക്ക് ലളിതമായ മാര്‍ഗ്ഗത്തിലൂടെ സ്ഥിരവരുമാനം നേടിക്കൊടുക്കുന്നതിന് ഇത് സഹായകമായിട്ടുണ്ട്.

രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 200 രൂപ ഫീസുടമക്കം ബന്ധപ്പെട്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ബന്ധപ്പെട്ട ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍സി എടുക്കാവുന്നതാണ്. ഒരു കലണ്ടര്‍ വര്‍ഷത്തേക്കാണ് പ്രാരംഭ രജിസ്‌ട്രേഷന് സാധുതയുള്ളത്. ഓരോ വര്‍ഷവും 50 രൂപ പുതുക്കല്‍ ഫീസടച്ച് ഏജന്‍സി പുതുക്കാം. കൂടാതെ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നും 50 രൂപ ഫീസടച്ച് കാഷ്വല്‍ ഏജന്‍സിയും എടുക്കാന്‍ സൗകര്യമുണ്ട്. ഇപ്പോള്‍ ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്നാണ് ഏജന്‍സി നല്‍കി വരുന്നത്.

ലോട്ടറി ഏജന്റാകുന്നതിന്?

നിലവില്‍ ജില്ലാ ലോട്ടറി ഓഫീസിലുകളില്‍ നിന്ന് മാത്രമേ ഏജന്‍സി അനുവദിക്കുകയുള്ളൂ. ടിക്കറ്റ് വാങ്ങുന്നതിന് ഏജന്റുമാര്‍ക്ക് പണം, ഡിമാന്‍ഡ് ഡ്രാഫ്റ്റ്,, സമ്മാന ടിക്കറ്റുകളുടെ കൈമാറ്റം, ബാങ്ക് ഗ്യാരണ്ടിയിന്മേല്‍ വായ്പ എന്നിവയില്‍ ഏതെങ്കിലുമൊരു സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഏജന്‍സി നിലവിലുള്ള ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ പെട്ടൈന്ന് തിരിച്ചറിയുന്നതിന് ഓരോ ഏജന്‍സി നമ്പറിനും മുന്നില്‍ അതത് ജില്ലാ കോഡി നല്‍കിയിരിക്കുന്നത് ചുവടെ കാണാം.

ജില്ലാ ഭാഗ്യക്കുറി ഓഫീസ്, തിരുവനന്തപുരം - T
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കൊല്ലം - Q
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, പത്തനംതിട്ട - H
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, ആലപ്പുഴ - A
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, ഇടുക്കി - Y
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കോട്ടയം - K
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, എറണാകുളം - E
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, തൃശ്ശൂര്‍ - R
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, പാലക്കാട് - P
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, മലപ്പുറം - M
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കോഴിക്കോട് - D
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, വയനാട് - W
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കണ്ണൂര്‍ - C
ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കാസര്‍കോഡ് - S

ഏതെങ്കിലുമൊരു ഏജന്റിന് എതിരെ വ്യക്തമായ പരാതി ലഭിക്കുന്ന പക്ഷം പ്രസ്തുത ഏജിന്റിന് നല്‍കിയ ഏജന്‍സി അന്വേഷണ വിധേയമായി റദ്ദാക്കാന്‍ വകുപ്പിന് അധികാരമുണ്ട്.

മൊബൈല്‍ ഇ ഗവേര്‍ണന്‍സ്

25.02.2011 -ലെ ജി.ഒ (ആര്‍.റ്റി) 38/2011 ഐ.ടി.ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭാഗ്യക്കുറി വകുപ്പില്‍ മൊബൈല്‍ ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ മൊബൈല്‍ ഫോണ്‍ വഴി എസ്എംഎസിലൂടെ ലോട്ടറി ഫലം ലഭ്യമാകുന്നതാണ്. ഐടി മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാകുന്നത്.

എംഎസ്എസ് അയക്കേണ്ട നമ്പര്‍ - 537252
എസ്എംഎസ് മാതൃക - Lottery Draw Code Series 6 Digit Number

ഇതു കൂടാതെ ഹ്രസ്വ പരസ്യങ്ങള്‍, നോട്ടീസുകള്‍, മറ്റു വിവരങ്ങള്‍ തുടങ്ങിയവ വകുപ്പില്‍ നിന്നും സേവ് ചെയ്തതും അല്ലാത്തുമായ നമ്പറുകള്‍ ലഭ്യമാക്കുന്നതിന് ക്യൂക്ക് എസ്എംഎസ്, ബള്‍ക്ക് എസ്എംഎസ് എന്നീ സംവിധാനങ്ങളും നിലവിലുണ്ട്.

ലോട്ടറി ചരിത്രം

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി വകുപ്പ് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത സംസ്ഥാനമാണ് കേരളം. 1967 -ല്‍ അന്നത്തെ ധനമന്ത്രി പികെ കുഞ്ഞുസാഹിബിന്റെ ആശയപ്രകാരം സംസ്ഥാനത്ത് ആദ്യമായി ലോട്ടറി വകുപ്പിന് തുടക്കം കുറിച്ചു. നികുതിയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി ലോട്ടറി വില്‍പ്പന മാറുമെന്ന ഇദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. സാധാരണക്കാരനും പാവപ്പെട്ടവനും സ്ഥായിയായ വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുന്ന ലോട്ടറി വില്‍പ്പന, കണ്ണടച്ചുതുറക്കുംമുന്‍പേയാണ് വിപ്ലവാത്മക വളര്‍ച്ച കൈവരിച്ചത്.

പികെ സെയ്ദു മുഹമ്മദാണ് ലോട്ടറി വകുപ്പിന്റെ ആദ്യ ഡയറക്ടര്‍. 1967 സെപ്തംബര്‍ ഒന്നിന് സ്ഥാപിതമായ ലോട്ടറി വകുപ്പ്, ഇതേവര്‍ഷം നവംബര്‍ ഒന്നിന് ആദ്യ ലോട്ടറി ടിക്കറ്റ് വിറ്റു. ഒരു രൂപയായിരുന്നു ആദ്യ ഭാഗ്യക്കുറി ടിക്കറ്റിന് വില. ഒന്നാം സമ്മാനമാകട്ടെ, 50,000 രൂപയും. 60 ദിവസത്തെ വില്‍പ്പനയ്ക്ക് ശേഷം ജനുവരി 26 -നാണ് ആദ്യ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. എന്തായാലും കേരള ലോട്ടറി വകുപ്പ് ചുരുങ്ങിയ സമയംകൊണ്ടുതന്നെ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. പിന്നാലെ കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും സ്വന്തം ലോട്ടറികള്‍ തുടങ്ങുകയാണുണ്ടായത്.

ആധികാരികത, സുതാര്യത, വിശ്വാസ്യത എന്നിവ മുറുക്കെപ്പിടിച്ചാണ് കേരള ലോട്ടറി വകുപ്പ് അനുദിനം മുന്നോട്ടു പോകുന്നത്. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാരുടെ ക്ഷേമവും ലോട്ടറി വകുപ്പിന്റെ പ്രധാന അജണ്ടകളിലൊന്നാണ്.

നിലവില്‍ ഏഴു പ്രതിവാര ലോട്ടറികളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്. പ്രതീക്ഷ, ധനശ്രീ, വിന്‍-വിന്‍, അക്ഷയ, ഭാഗ്യനിധി, കാരുണ്യ, പൗര്‍ണമി ഭാഗ്യക്കുറികള്‍ ഇതില്‍പ്പെടും. ഇവയ്ക്ക് പുറമെ ആറു ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പും വര്‍ഷാവര്‍ഷം ലോട്ടറി വകുപ്പ് നടത്താറുണ്ട്.

തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് ലോട്ടറി വകുപ്പിന്റെ ആസ്ഥാനം. 465 ജീവനക്കാരുണ്ട് ലോട്ടറി വകുപ്പിന് കീഴില്‍. 14 ജില്ലാ ഓഫീസുകളും പ്രാദേശിക ഡെപ്യൂട്ടി ഡയറക്ടറേറ്റും ലോട്ടറി വകുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകളുത്താണ് പ്രാദേശിക ഡെപ്യൂട്ടി ഡയറക്ടറേറ്റ് സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ മൂന്നു താലൂക്ക് ലോട്ടറി ഓഫീസുകളും (പുനലൂര്‍, കട്ടപ്പന, താമരശ്ശേരി) വകുപ്പിന് കീഴില്‍ നിലകൊള്ളുന്നു. ആദ്യഘട്ടത്തില്‍ ധനകാര്യ വകുപ്പിനായിരുന്നു ലോട്ടറി വകുപ്പിന്റെ മേല്‍നോട്ടം. എന്നാല്‍ പിന്നീട് നികുതി വകുപ്പ് ഈ ചുമതല ഏറ്റെടുത്തു.

കേരള സംസ്ഥാന ലോട്ടറി വകുപ്പ്

സംസ്ഥാന ലോട്ടറി ഡയറക്ടറാണ് ലോട്ടറി വകുപ്പിന്റെ മേലധികാരി. അഡീഷണല്‍ ഡയറക്ടറും ജോയിന്റ് ഡയറക്ടറും ഇദ്ദേഹത്തിന് തൊട്ടുതാഴെ നിലകൊള്ളുന്നു. മൂന്നു ഡെപ്യൂട്ടി ഡയറക്ടര്‍മാരും നാലു ജില്ലാതല ലോട്ടറി ഓഫീസര്‍മാരും ഡയറക്ടറേറ്റിന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടും. ഫൈനാന്‍സ് ഓഫീസര്‍, പബ്ലിസിറ്റി ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, രണ്ടു സീനിയര്‍ ഓഡിറ്റര്‍മാര്‍ എന്നിവരും ഡയറക്ടറേറ്റിലുണ്ട്. സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് ഫൈനാന്‍സ് ഓഫീസര്‍ നിയമിക്കപ്പെടുന്നത്. അക്കൗണ്ട്‌സ് ജനറല്‍ ഓഫീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ സീനിയര്‍ ഓഡിറ്റര്‍മാരും പ്രവര്‍ത്തിക്കുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നാണ് പബ്ലിസിറ്റി ഓഫീസര്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നത്.

രണ്ടു ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കാണ് ലോട്ടറി വില്‍പ്പനയുടെയും സമ്മാനവിതരണങ്ങളുടെയും മേല്‍നോട്ട ചുമതല. മൂന്നാമത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കും. ഫൈനാന്‍സ് ഓഫീസര്‍ക്ക് കീഴിലാണ് ബജറ്റും മറ്റും ഒരുങ്ങുക. പബ്ലിസിറ്റി ഓഫീസര്‍ പബ്ലിസിറ്റി വിഭാഗം കൈകാര്യം ചെയ്യും. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുന്നത് സംസ്ഥാന ക്ഷേമനിധി ഓഫീസറാണ്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ അച്ചടിയും വിതരണവും ഡയറക്ടറേറ്റാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ബമ്പര്‍ അടക്കമുള്ള ഭാഗ്യക്കുറി ടിക്കറ്റുകള്‍ അച്ചടിക്കുന്നത് കാക്കനാടുള്ള സര്‍ക്കാര്‍ പ്രസ്സിലാണ്. ലോട്ടറി ടിക്കറ്റ് വില്‍പ്പന, ഏജന്‍സി രജിസ്‌ട്രേഷന്‍, പുതുക്കല്‍, ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനവിതരണം എന്നിവയെല്ലാം ജില്ലാ ലോട്ടറി ഓഫീസുകളുടെ ഉത്തരവാദിത്വമാണ്. പൊതുഭരണം, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനവിതരണം, കേരളത്തിന് പുറത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ലോട്ടറി ഡയറക്ടറേറ്റിന്റെ പരിധിയില്‍പ്പെടും. താലൂക്ക് തലത്തിലുള്ള ലോട്ടറി ഓഫീസുകള്‍ വഴിയും ടിക്കറ്റ് വില്‍പ്പനയും സമ്മാനവിതരണവും നടക്കാറുണ്ട്.

ഭാഗ്യക്കുറി ക്ഷേമനിധി

1991 -ല്‍ നിലവില്‍ വന്ന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഏജന്റുമാരെ മാത്രമാണ് അംഗങ്ങളായി ചേര്‍ത്തിരുന്നത്. പ്രതിമാസ വരിസംഖ്യയായി നിശ്ചയിച്ചിട്ടുള്ള തുക ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഒടുക്കി ഓരോ ഏജന്റിനും ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ്. ക്ഷേമനിധി വിപുലീകരിക്കുന്നതിനും ആകര്‍ഷകമാക്കുന്നതിനുമായി വില്‍പ്പനക്കാരെ ചേര്‍ത്ത് 2008 -ല്‍ ക്ഷേമനിധി പുനഃസംഘടിപ്പിക്കുകയുണ്ടായി. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ധനസഹായ വിതരണമാണ് ക്ഷേമനിധിയുടെ പ്രധാന പ്രവര്‍ത്തനം. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ക്ഷേമനിധി ഓഫീസുകളില്‍ നിന്ന് നേരിട്ടും ക്ഷമനിധി വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X