ഒരിക്കലെങ്കിലും ഹീറോയുടെ ഭാഗമാവാത്തരുണ്ടാകില്ല. ഹീറോ സൈക്കിൾ ഓടിച്ചവരും ഹിറോയുടെ ഏതെങ്കിലും ബൈക്ക് ഓടിച്ചവരുമാകും മിക്കവരും. സാധാരണക്കാരന്റെ വാഹനങ്ങളെ പരിഗണിച്ച ഹീറോ കമ്പനിയുടെ മനസ് വായിക്കാൻ പഴയ കാലത്ത് നടന്നൊരു കഥ വേണം. ഹീറോ സൈക്കിള്‍ കമ്പനിയില്‍ അന്ന് സമര കാലമായിരുന്നു. നിര്‍മാണം നിലച്ച സമയത്ത് ഉടമ തന്നെ കമ്പനിയിലെത്തി നിർമാണം തുടങ്ങി. അദ്ദേഹത്തെ തടയാന്‍ ശ്രമിച്ച മുതിര്‍ന്ന തൊഴിലാളികളോട് മറുപടി ഇങ്ങനെയായിരുന്നു.
'' നിങ്ങള്‍ക്ക് വേണമെങ്കില്‍ വീട്ടിലേക്ക് നടക്കാം. എനിക്ക് ഓര്‍ഡറിന് അനുസരിച്ച് സൈക്കിളുണ്ടാക്കണം. വിതരണം മുടങ്ങിയാല്‍ ഡീലര്‍മാര്‍ക്ക് സമരമാണെന്ന് മനസിലാകും. എന്നാല്‍ പിറന്നാളിന് സൈക്കിള്‍ പ്രതീക്ഷിക്കുന്ന കുട്ടിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും. ഈ സമരം കാരണം ഈ കുട്ടികളുടെ മനസ് വേദവിക്കരുത്''. ഇത് പറഞ്ഞത് ഹീറോ സൈക്കിള്‍സ് സ്ഥാപകരിലൊരാളായിരുന്ന ഓം പ്രകാശ് മുഞ്ജൽ ആയിരുന്നു. ഉപഭോക്താവിന്റെ മനസ് കണ്ടിടത്താണ് ഹീറോ ബിസിനസിലും ഹീറോ ആയത്.
തുടക്കം പാക്കിസ്ഥാനില്‍ നിന്ന്
ലോകത്തിന്റെ എല്ലാ കോണിലും സൈക്കിളെത്തിച്ച ഹീറോയ്ക്ക് പിന്നാൽ മുഞ്ജൽ സഹോദരന്മരാണ്. ബ്രിജ്മോഹന്‍ മുഞ്ജൽ, ദയാനന്ദ് മുഞ്ജൽ, സത്യാനന്ദ് മുഞ്ജല്‍, ഓം പ്രകാശ് മുഞ്ജല്‍ എന്നീ സഹോദരന്മാർ ചേര്‍ന്നാണ് ഹീറോ സൈക്കിള്‍ ആരംഭിക്കുന്നത്. ഇന്നത്തെ പാക്കിസ്ഥാനിലെ കമാലിയ എന്ന സ്ഥലത്തായിരുന്നു മുഞ്ജൽ കുടുംബം. ബഹദൂര്‍ ചന്ദ് മുഞ്ജലിന്റെ ധാന്യകടയുടെ വരുമാനത്തിലൂടെ മുന്നോട്ട് പോയ കുടുംബം വിഭജന കാലത്താണ് ഇന്ത്യയിലേക്ക് എത്തുന്നത്.
വിഭജനത്തിന് ശേഷം പഞ്ചാബിലെ അമൃത്സറില് സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് കടയാണ് മുഞ്ജല്‍ കുടുംബം ആദ്യം നടത്തിയത്. ഇത് ലാഭകരമല്ലാതായതോടെ ലുധിയാനയിലേക്ക് ബിസിനസ് മാറ്റി. ബാങ്കില്‍ നിന്ന് 50,000 രൂപ വായ്പയെടുത്ത് 1956ല്‍ സ്വന്തമായി സൈക്കിള്‍ അസംബ്ലിംഗ് യൂണിറ്റും സ്പെയര്‍ പാര്‍ട്സ് നിര്‍മാണ യൂണിറ്റും ആരംഭിച്ചു.
ഹീറോ ആകുന്നു
സൈക്കിൾ വില്പന ആരംഭിച്ചതോടെ പാട്സ് വില്പനയെക്കാള് നല്ലത് സൈക്കിള്‍ വില്പനയെന്ന് മനസിലാക്കിയ സഹോദരന്മാര് ദിവസത്തില്‍ 25 സൈക്കിള്‍ എന്ന തോതിൽ നിര്‍മാണം ഉയർത്തി. 1966ല്‍ വര്‍ഷത്തില്‍ 1 ലക്ഷം സൈക്കിളായിരുന്നു ഹീറോ നിർമിച്ചിരുന്നത്. പിന്നാലെ അടുത്ത 10 വര്‍ഷത്തിനിടെ ഹീറോ സൈക്കിളിന്റെ നിർമാണം വർഷത്തിൽ 5 ലക്ഷത്തിലധികം കടന്നു. വര്‍ഷത്തില്‍ 22 ലക്ഷത്തിലധികം സൈക്കിള്‍ നിര്‍മിച്ച് ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായി ഹീറോമാറി.
1986 ല്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ നിര്‍മിക്കുന്നവരായി ഗിന്നസ് ലോക റെക്കോര്‍ഡും ഹീറോയ്ക്ക് ലഭിച്ചു. രാജ്യത്ത് സൈക്കിള്‍ വിപണിയില്‍ 48 ശതമാനം വിഹിതമുള്ള ഹീറോ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ, യൂറോപ്പ് എന്നിവടങ്ങളിലെ 89 രാജ്യങ്ങളിലേക്ക് സൈക്കിള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
തൊഴിലാളികളെ ചേർത്ത് പിടിച്ച ഹീറോ
1990 ല്‍ മറ്റു കമ്പനികളെ വളരെ അധികം പിന്നാലാക്കി ഹീറോ കുതിച്ചു. ഈ സമയത്ത് കമ്പനി തൊഴിലാളികളെയും ഡീലര്‍മാരെയും കൈവിടാതെ ഒപ്പം കൂട്ടി. 1980ല്‍ വിതരണത്തിന് പോയ ഹീറോ സൈക്കിള്‍ നിറച്ച ട്രക്ക് അപകടത്തിൽ കത്തി നശിച്ചപ്പോൾ ഹീറോയുടെ നടപടി പ്രശംസനീയമാണ്.
നഷ്ടത്തെ പറ്റി ചിന്തിക്കുന്നതിന് പകരം ഡ്രൈവറുടെ ക്ഷേമം തിരക്കിയ മുഞ്ജൽ സഹോദരന്മാർ ഡീലർക്ക് പുതിയ ചരക്ക് അയക്കാൻ നിർദ്ദേശിച്ചു. അപകടവും തീപിടിത്തവും ഡീലറുടെ തെറ്റല്ല, പിന്നെന്തിന് അദ്ദേഹം നഷ്ടം സഹിക്കണമെന്നതായിരുന്നു ഹീറോയുടെ കാഴ്ചപാട്.
ഹീറോ മോട്ടേഴ്സ്
സൈക്കിളിലെ വിജയത്തിന് ശേഷം മുഞ്ജല്‍ സഹോദരന്മാര് ഇരുചക്ര വാഹന രംഗത്തേക്കും ഇറങ്ങി. ഓസ്ട്രിയയിലെ സ്റ്റെയര്‍ ഡൈംലര്‍ പുച്ചുമായി സഹകരിച്ച് ഹീറോ മെജസ്റ്റിക്ക് എന്ന പേരിലായിരുന്നു സംരംഭം. 1984 ല്‍ ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുമമായി ചേർന്ന് ഹീറോ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡ് സ്ഥാപിച്ചു.
1985 ഏപ്രില്‍ 13നാണ് കമ്പനിയില്‍ നിന്ന് ആദ്യ സിഡി 100 ബൈക്ക് ഇറങ്ങുന്നത്. 27 വര്‍ഷത്തെ സഹകരണത്തിന് ശേഷം 2011 ലാണ് ഹീറോയും ഹോണ്ടയും പിരിഞ്ഞത്. ഇതിന് ശേഷം ഹീറോ മോട്ടോകോര്‍പ്പ് സ്ഥാപിച്ച കമ്പനി വര്‍ഷത്തില്‍ 75 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് നിര്‍മിക്കുന്നത്.
ലോക ശ്രദ്ധ നേടിയ ഹീറോ
ഹിറോ മാനേജ്മെന്റിന്റെ പ്രകടനത്തെ ബിബിസിയും ലോക ബാങ്കും അടക്കം പ്രശംസിച്ചിട്ടുണ്ട്. ലണ്ടൻ ബിസിനസ് സ്കൂളും ഇന്‍സീഡ് ഫ്രാൻസും ചേര്‍ന്ന് സംരംഭകത്വത്തിൽ ഹീറോ സൈക്കിളിനെ പറ്റി പഠനം തയ്യാറാക്കി. 2004 ല്‍ ബ്രിട്ടണില്‍ സൂപ്പര്‍ ബ്രാന്‍ഡ് പദവിയും ഹീറോയെ തേടിയെത്തി.
തുടക്കകാരായ മുഞ്ജല്‍ സഹോജദരന്മാര് ഇന്നില്ല. മുതിര്‍ന്ന സഹോദരന് ദയാനന്ദ് മുഞ്ജല്‍ 2015ലാണ് മരണപ്പട്ടത്. ഇതേ വര്‍ഷം ഓംപ്രകാശ് മുഞ്ജലും ബ്രിജ് മോഹന്‍ മുഞ്ജലും മരണപ്പെട്ടു. തൊട്ടടുത്ത വര്‍ഷം സത്യാനന്ദ് മുഞ്ജലും മരണപ്പെട്ടു. ഓം പ്രകാശ് മുഞ്ജാലിന്റെ മകൻ പങ്കജ് മുഞ്ജാലാണ് ഇപ്പോൾ കമ്പനിയുടെ മേൽനോട്ടം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications