വിപണി ബുള്ളിഷ് ട്രെൻഡ് കാണിക്കുന്നതിനാൽ നിക്ഷേപകർക്ക് പല ഓഹരികളിൽ നിന്നും മാന്യമായ വരുമാനം ഈയിടെ ലഭിച്ചിട്ടുണ്ടാകും. വിപണി ഇടിയുന്ന സാഹചര്യത്തിൽ കൂടി മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന ഓഹരികളാണ് ഡിവിഡന്റ് ഓഹരികൾ. വിപണി വികാരങ്ങൾ പരിഗണിക്കാതെ സ്ഥിരമായി ലാഭവിഹിതം നൽകുന്നതിനാൽ നിക്ഷേപകർ പോർട്ട്ഫോളിയോകളിൽ ഡിവിഡന്റ് ഓഹരികളെ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും ഉയർന്ന ലാഭവിഹിതം നൽകിയ 10 മിഡ്കാപ് ഓഹരികളെ ആക്സിസ് സെക്യൂരിറ്റീസ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവ പരിചയപ്പെടാം.
റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ. രാജ്യത്തെ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയാണ് കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാനം. കഴിഞ്ഞ 12 മാസങ്ങളിലെ ലാഭവിഹിതം നോക്കിയാൽ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ഓഹരിക്ക് 8 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷ കാലയളവിൽ കമ്പനി 13.05 രൂപ ലാഭവിഹിതം നൽകി.
സനോഫി ഇന്ത്യ
ലോകത്തിലെ മുന്‍നിര ഫാർമ കമ്പനികളിലൊന്നായ സനോഫിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. സനോഫിയും സബ്‌സിഡയറിയായ ഹോച്ചസ്റ്റ് ജിഎംബിഎച്ചുമാണ് സനോഫി ഇന്ത്യയുടെ പ്രധാന ഓഹരി ഉടമകള്‍. വേദന സംഹാരി, ഡെർമറ്റോളജി ചികിത്സയ്ക്കുള്ള മരുന്നുകൾ തുടങ്ങിയ കമ്പനി നിർമിക്കുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ സനോഫി ഇന്ത്യ ഓഹരിയൊന്നിന് 570 രൂപ ലാഭവിഹിതം നൽകി. കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 8 ശതമാനമാണ്.

ഓയിൽ ഇന്ത്യ
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, ലിക്വിഡ് പെട്രോളിയം പ്രകൃതിവാതകം (എൽപിജി) എന്നിവ ഖനനം ചെയ്യുന്ന നവരത്ന കമ്പനിയാണ് ഓയിൽ ഇന്ത്യ. ഓയിൽ ഇന്ത്യയുടെ കഴിഞ്ഞ 12 മാസത്തെ ഡിവിഡന്റ് യീൽഡ് ഏകദേശം 8 ശതമാനം ആണ്. ഈ കാലയളവിൽ കമ്പനി നിക്ഷേപകർക്ക് മൊത്തം 19.5 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്.
ജിഎസ്കെ ഫാർമ
ബ്രിട്ടീഷ് മൾട്ടിനാഷണൽ ഫാർമ കമ്പനിയാണ് ജിഎസ്കെ ഫാർമ. മരുന്നുകളും വാക്‌സിനുകളും നിർമിക്കുന്ന കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 90 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. ഡിവിഡന്റ് യീൽഡ് 6 ശതമാനാണ്.
കാനറ ബാങ്ക്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് കാനറ ബാങ്ക്. കഴിഞ്ഞ 12 മാസത്തിനിടെ കാനറ ബാങ്ക് ഓഹരിയൊന്നിന് 18.5 രൂപ ലാഭവിഹിതം നൽകി. 6 ശതമാനമാണ് ബാങ്കിംഗ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്.
നാൽകോ
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്‍പാദകരാണ് നാല്‍കോ അഥവാ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. ഈ പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഓഹരി ഉടമകൾക്ക് 6 രൂപ ലാഭവിഹിതം നൽകി. 5 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ഒറാക്കിൾ
അമേരിക്കൻ മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കമ്പനിയാണ് ഒറാക്കിൾ കോർപ്പറേഷൻ. ഓഹരിയൊന്നിന് 225 രൂപയാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഒറാക്കിൾ ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് കൈമാറിയത്. ഡിവിഡന്റ് യീൽഡ് 6 ശതമാനാണ്.
പെട്രോനെറ്റ് എൽഎൻജി
ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എൽഎൻജി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ പെട്രോനെറ്റ് എൽഎൻജി ഓഹരികൾ 11.5 രൂപ ലാഭവിഹിതം നൽകി. കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 5 ശതമാനാണ്.
എച്ച്പിസിഎൽ
പൊതുമേഖലാ എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. 12 മാസത്തിനിടെ ഈ പൊതുമേഖലാ ഓഹരി 14 രൂപ ലാഭവിഹിതമായി നൽകി. 1 വർഷത്തിനിടെയുള്ള ഡിവിഡന്റ് യീൽഡ് 5 ശതമാനമാണ്.
നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി
ഇക്വിറ്റി, ഫിക്സഡ് ഇൻകം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ഇൻവെസ്റ്റ്മെന്റ് മാനേജരാണ് നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി. ഒരു വർഷത്തിനിടെ നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി 30 രൂപ ലാഭവിഹിതം നൽകി. കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 5 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ



Click it and Unblock the Notifications