സ്ഥിരമായി ലാഭവിഹിതം നൽകുന്ന ഓഹരികളിൽ എപ്പോഴും നിക്ഷേപകന് ഇരട്ടി നേട്ടമാണ്. ലാഭവിഹിതം ലഭിക്കുന്നതിനോടൊപ്പം ഓഹരി വിലയിലുണ്ടാകുന്ന നേട്ടവും നിക്ഷേപകനുള്ളതാണ്. കൂടാതെ ബെയർ മാർക്കറ്റ് സാഹചര്യങ്ങളിൽ പോലും ഭേദപ്പെട്ട പ്രകടനം നടത്താൻ ലാഭിവിഹിതം നൽകുന്ന ഓഹരികൾക്ക് സാധിക്കും.
ഡിവിഡന്റ് ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഡിവിഡന്റ് യീൽഡ്. ഓഹരികളിൽ നിന്ന് നിക്ഷേകർക്ക് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ സൂചകമാണ് ഡിവിഡന്റ് യീൽഡ്. നിലവിലെ വിപണി വിലയുടെ എത്ര ശതമാനമാണ് ഓഹരി ലാഭ വിഹിതം നൽകുന്നത് എന്ന് സൂചിപ്പിക്കുന്ന അനുപാതമാണ് ഡിവിഡന്റ് യീൽഡ്.
ഡിവിഡന്റ് ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്ഥിരമായി ലാഭവിഹിതം നൽകുന്ന മികച്ച ഡിവിഡന്റ് യീൽഡുള്ള 10 പൊതുമേഖലാ ഓഹരികളെ റെലിയെഗർ ബ്രോക്കിംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവ വിശദമായി നോക്കാം.

10 ഓഹരികൾ
പട്ടികയിലുള്ള 10 പൊതുമേഖലാ ഓഹരികളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ), റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവ 10 ശതമാനത്തിന് മുകളിൽ ഡിവിഡന്റ് യീൽഡുള്ള ഓഹരികളാണ്. പട്ടികയിൽ നാല് മെറ്റൽ, മെനിംഗ് ഓഹരികളുണ്ട്. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ നിന്ന് 2 ഓഹരികളും ഉണ്ട്. 2023 മാര്‍ച്ച് 31നുള്ള ഓഹരി വില അടിസ്ഥാനാമാക്കിയാണ് ഡിവിഡന്റ് യീല്‍ഡ് കണക്കാക്കിയിട്ടുള്ളത്.
ഡിവിഡിന്റ് ഓഹരികൾ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡിവിഡന്റ് യീല്‍ഡ് 10.9 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.50 രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 12 രൂപയും കമ്പനി ലാഭ വിഹിതം കൈമാറി.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 10.6 ശതമാനം ആണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.8 രൂപയും 2021 ല്‍ 2.8 രൂപയുമാണ് കൈമാറിയ ലാഭവിഹിതം.
റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്‍പ്പറേഷന്റെ ഡിവിഡന്റ് യീല്‍ഡ് 10 ശതമാനത്തിന് മുകളിലാണ്. 10.2 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരി 11.7 രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ കൈമാറിയ ലാഭ വിഹിതം. 2021 ല്‍ 12.7 ശതമാനം ലാഭ വിഹിതവും നല്കി.
നാഷണല്‍ മിനറല്‍ ഡെലലെപ്നെന്റ് കോര്പ്പറേഷന് 9.5 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 10.6 രൂപ 2022 ല്‍ ലാഭ വിഹിതമായി കൈമാറി. 7.8 രൂപയാണ് 2021ലെ ലാഭ വിഹിതം.
പവര്‍ ട്രേഡിംഗ് കോര്പ്പറേഷന് 2022 ല്‍ 7.8 രൂപയും 2021-ൽ 7.5 രൂപയും ലാഭ വിഹിതം നല്കി. 9.2 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
നാഷണല്‍ അലൂമിനിയം കമ്പനിക്ക് 8.3 ശതമാനം ഡിവിഡന്റ് യീല്‍ഡ് ഉണ്ട്. കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളിലായി യഥാക്രമം 7.8 രൂപയും 3.5 രൂപയുമാണ് കമ്പനി ലാഭ വിഹിതമായി കൈമാറിയത്.

കോള്‍ ഇന്ത്യ 2022,2021 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 17 രൂപ, 16 രൂപ എന്നിങ്ങനെ ലാഭവിഹിതം നൽകി. ഡിവിഡന്റ് യീൽഡ് 8 ശതമാനമാണ്.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഡിവഡന്റ് യീല്‍ഡ് 7.9 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ 12 രൂപ (2022)യും 10 രൂപ (2021) യും ലാഭവിഹിതം നല്കി.
ഓയില്‍ ആന്‍ഡ് ന്യാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് 7 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള കമ്പനിയാണ്. 10.50 രൂപയാണ് 2022 ലെ ലാഭവിഹിതം.
പവര്‍ ഗ്രിഡ് കോർപ്പറേഷനില്‍ 6.50 ശതമാനം ആണ് ഡിവിഡന്റ് യീല്‍ഡ്. 14.8 രൂപയാണ് 2022 ല്‍ നല്കിയ ലാഭ വിഹിതം. 12 രൂപ 2021ലും ലാഭവിഹിതമായി കൈമാറി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
