തിങ്കളാഴ്ച പുതിയ വ്യാപാരം ആഴ്ചയിലേക്ക് കടക്കുമ്പോൾ വിപണിയെ സ്വാധീനിക്കാൻ ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിരവധി ഘടകങ്ങളുണ്ട്. റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് കമ്പനികളുടെ കോർപ്പറേറ്റ് നടപടികൾ. ലാഭവിഹിതം, ഓഹരി വിഭജനം, ബോണസ് ഓഹരികൾ തുടങ്ങിയ കോർപ്പറേറ്റ് നടപടികൾക്കുള്ള റെക്കോർഡ് തീയതി മുൻകൂട്ടി അറിഞ്ഞാൽ മാത്രമെ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളൂ.
മേയ് 15ന് ആരംഭിക്കുന്ന വ്യാപാരം ആഴ്ചയിൽ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് തുടങ്ങി 13 ഓഹരികളാണ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്. റെക്കോര്‍ഡ് തീയതിക്ക് മുന്‍പ് ഓഹരികള്‍ വാങ്ങുന്നവര്‍ക്കാണ് ലാഭവിഹിതത്തിന് അര്‍ഹതയുണ്ടാവുക.
നേരത്തെ റെക്കോര്‍ഡ് തീയതിയുടെ 2 ദിവസം മുന്‍പായിരുന്നു എക്സ് ഡിവിഡന്റ് തീയതി കണക്കാക്കിയിരുന്നത്. നിലവില്‍ ഇന്ത്യയില്‍ ഠ+1 സെറ്റില്‍മെന്റ് ആരംഭിച്ചതിനാല്‍ റെക്കോര്‍ഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും തുല്യമാണ്.

* ടാറ്റ കോഫി- 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 300 ശതമാനമാണ് ടാറ്റ കോഫി അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 3 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീതി മേയ് 15.
* അനുപം രസയന് ഇന്ത്യ ലിമിറ്റഡ്- 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 15 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. പ്രതിയോഹരി 1.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 15.
* സുല വൈന്‍യാര്‍ഡ് - 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 262.50 ശതമാനം അന്തിമ ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഓഹരിയുടമയ്ക്ക് 2 രൂപ വീതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയത് മേയ് 15.
* സുന്ദരം ഫാസ്റ്റനേഴ്സ്- 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 306 ശതമാനം ഇടക്കാല ലാഭവിഹിതമാണ് സുന്ദരം ഫാസ്റ്റ്നേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 3.06 രൂപ നിക്ഷേപകന് ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 16.
* എച്ച്ഡിഎഫ്സി ബാങ്ക്- 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 1900 ശതമാനം അന്തിമ ലാഭവിഹിതമാണ് ബാങ്ക് നല്‍കുന്നത്. പ്രതിയോഹരി 19 രൂപ ലഭിക്കും. മേയ് 16 ആണ് റെക്കോര്‍ഡ് തീയതി.
* എച്ച്ഡിഎഫ്സി- 2 രൂപ മുഖവിലയുള്ള എച്ച്ഡിഎഫ്സി ഓഹരികള്‍ക്ക് 2,200ശതമാനം ഇടക്കാല ലാഭവിഹിതം ലഭിക്കും. പ്രതിയോഹരി 44 രൂപയാണ് ലാഭവിഹിതം ലഭിക്കുക. റെക്കോര്‍ഡ് തീയതി മേയ് 16.
* ജിഎം ബ്രീവറീസ്- 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 60ശതമാനം ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. 6രൂപ ഓഹരിയൊന്നിന് ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി മേയ് 16 ആണ്.
* ഫസികോ ഇന്ത്യ- കമ്പനി പ്രത്യേക ലാഭവിഹിതമായി 150 ശതമാനവും അന്തിമ ലാഭവിഹിതം 250 ശതമാനവും നല്‍കും 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 15 രൂപ, 25 രൂപ വീതം ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 17.
* ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി- 2 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 130 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. പ്രതിയോഹരി 2.60രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 19.
* ജെഎം ഫിനാന്‍ഷ്യല്‍- 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 90 ശതമാനംഅന്തിമ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 0.90 രൂപയാണ് ലാഭവിഹിതം. റെക്കോര്‍ഡ് തീയതി മേയ് 19.
* ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്- 1 രൂപ മുഖവിലയുള്ള ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ ഓഹരികള്‍ക്ക്845 ശതമാനമാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 8.45രൂപ ലഭിക്കും. റെക്കോര്‍ഡഡ് തീയതി മേയ് 19.
* കോള്‍ഗേറ്റ്- കോള്‍ഗേറ്റ് പാല്‍മോലീവ് ഇന്ത്യ ലിമിറ്റഡ് 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 2100 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 21 രൂപ നേടാം. റെക്കോര്‍ഡ് തീയതി മേയ് 19.
* മാന്‍ ഇന്ഫ്രാസ്ട്രഷന് ലിമിറ്റഡ്- 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 18 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 0.36 രൂപ ലാഭവിഹിതമായി ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 19.
* റെയിൻ ഇന്‍ഡസ്ട്രീസ്- 2 രൂപ മുഖവിലയുള്ള റെയിന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് 50 ശതമാനം ഇടക്കാല ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. പ്രതിയോഹരി 1 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി മേയ് 19.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications