ഐഡിബിഐ ഗോള്‍ഡ് ഫണ്ട് വിപണിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഡിബിഐ ഗോള്‍ഡ് ഫണ്ട് വിപണിയില്‍
ഐഡിബിഐ മ്യൂച്ചല്‍ഫണ്ട് ഐഡിബിഐ ഗോള്‍ഡ് ഫണ്ട് എന്ന പേരില്‍ പുതിയ ഫണ്ട് വിപണിയിലിറക്കി. ഓപണ്‍ എന്‍ഡഡ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലായ് 25ന് തുടങ്ങും. ആഗസ്ത് എട്ടാണ് അവസാന തിയ്യതി. ആഗസ്ത് 23ന് ഫണ്ട് വിപണിയില്‍ റീ ഓപണ്‍ ചെയ്യും.

ഐഡിബിഐ ഗോള്‍ഡ് ഇടിഎഫുമായി ബന്ധപ്പെട്ടതാണ് ഈ ഫണ്ട്. ഗ്രോത്ത് ഓപ്ഷനില്‍ മാത്രമാണ് ഇത് ലഭിക്കുക. ഒരു യൂനിറ്റിന് പത്തുരൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. 5000 രൂപയാണ് നിക്ഷേപിക്കാവുന്ന മിനിമം തുക.

 

തുകയുടെ 95 മുതല്‍ 100 ശതമാനം വരെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലാണ് നിക്ഷേപിക്കുക. അതല്ലെങ്കില്‍ അഞ്ചു ശതമാനം ഷോര്‍ട്ട് ടേം നിക്ഷേപങ്ങളിലേക്ക് വഴിമാറ്റും. നിശ്ചിത ഇടവേളകളില്‍ പണമടയ്ക്കാന്‍ കഴിയുന്ന സിപ്(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)രീതിയിലും ഈ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.

പ്രതിമാസം 500 രൂപയാണ് സിപ് രീതിയില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. ചുരുങ്ങിയത് ആറുമാസത്തേക്കെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറാവണം. ക്വാര്‍ട്ടേര്‍ലി നിക്ഷേപിക്കാനുദ്ദേശിക്കുന്നവര്‍ 1500 രൂപ മിനിമം നിക്ഷേപിക്കണം.

എന്‍ട്രി ലോഡില്ലെങ്കിലും 12 മാസത്തിനു മുമ്പ് പുറത്തിറങ്ങണമെങ്കില്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡ് ചാര്‍ജ് നല്‍കണം.

English summary

Gold, IDBI Bank, Mutual Fund, Investment, മ്യൂച്ചല്‍ഫണ്ട്, ഐഡിബിഐ ബാങ്ക്, സ്വര്‍ണം, വിപണി, നിക്ഷേപം

IDBI Mutual Fund has launched a new fund named as IDBI Gold Fund, an open ended fund of funds scheme. The scheme re-opens for continuous sale and repurchase from 23 August 2012.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X