ഭവനവായ്പ. കോ ആപ്ളിക്കന്‍റിനെ കാത്തിരിക്കുന്ന നൂലാമാലകള്‍.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭര്‍ത്താവ് മാത്രം ജോലിക്കുപോവും എന്ന സങ്കല്പമൊക്കെ അറുപഴഞ്ചനായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. നല്ല വീട് എല്ലാവരുടേയും സ്വപ്‌നമാണ്. പക്ഷേ ഈ സ്വപ്‌നസാക്ഷാത്കാരത്തിനായുള്ള നെട്ടോട്ടത്തില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളിലൊന്നാണിത്. ലോണ്‍ തുക കൂടുതല്‍ കിട്ടും ആദായനികുതി ഇളവ് ലഭിക്കും തുടങ്ങിയ ബാങ്കുകാരുടെ പഞ്ചാരവര്‍ത്തമാനങ്ങള്‍ കേട്ടാണ് പലരും രണ്ടുപേരുടെയും കൂടി പേരില്‍ ഭവനവായ്പ എടുക്കുന്നത്.സത്യങ്ങളെന്താണന്നു നോക്കാം.

ഭവനവായ്പ. കോ ആപ്ളിക്കന്‍റിനെ കാത്തിരിക്കുന്ന നൂലാമാലകള്‍.

80 സി .ആദായനികുതി കിഴിവ്.
2014-15ലെ ബജറ്റ് തീരുമാനപ്രകാരം ഒന്നരലക്ഷം രൂപ വരെ മുതലിലേക്കുള്ള തിരിച്ചടലും രണ്ടു ലക്ഷം രൂപ വരെ പലിശയിലേക്കുള്ള തിരിച്ചടവിനും നികൂതിയിളവ് ലഭിക്കുന്നതാണ്. രണ്ടുപേര്‍ക്കും കൂടി മൊത്തം ലഭിക്കുന്ന ആകെത്തുകയാണിത്.

കോ-ആപ്ളിക്കന്‍റിനുള്ള ഉത്തരവാദിത്വങ്ങളും ബാധ്യതകളും.

ആദായനികുതി ലാഭം രണ്ടാള്‍ക്കും പങ്കുവെക്കാമെന്ന പോലെ തന്നെയാണ് ബാധ്യതകളുടെ കാര്യവും. പ്രധാന അപേക്ഷകന് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം വായ്പ അടച്ചുതീര്‍ക്കാനുള്ള ഉത്തരവാദിത്വം കോ-ആപ്ളിക്കന്‍റിനുണ്ട്. പ്രതിസന്ധിഘട്ടം വന്നാല്‍ കോ-ആപ്ളിക്കന്‍റിന്‍റ വരുമാനം കൊണ്ട് ചിലവുകളും ലോണടവുകളും നടക്കുമെന്ന് ഉറപ്പുണ്ടങ്കില്‍ മാത്രം പങ്കാളിയുടെ വരുമാനം കൂടി കണക്കാക്കി കൂടിയ തൂക ഭവനവായ്പ സംഘടിപ്പിക്കാവൂ. അല്ലാത്തപക്ഷം ആറ്റുനോറ്റുണ്ടാക്കിയ വീട് ബാങ്കുകാര്‍ കൊണ്ടുപോകും വീട്ടുകാര് വഴിയാധാരമാവുകയും ചെയ്യും. ഇനി പൊങ്ങാഭാരം തലയിലെടുത്ത് വച്ചിട്ട് സമയത്തു തിരിച്ചടക്കാന്‍ പറ്റാതായാലോ. സിബില്‍ സ്‌കോര്‍ നിങ്ങളുടെ തലക്കുമീതെ ഡ്‌മോകള്സിന്‍റെ വാളുപോലുണ്ടാകും മറക്കണ്ട സിബില്‍ സ്‌കോര്‍ മോശമായാല്‍ പിന്നെ അടുത്തൊന്നും നിങ്ങള്‍ക്കൊരു ലോണെടുക്കാനെ സാധ്യമല്ല. നിങ്ങളെ മാത്രമല്ല കോ-ആപ്ളിക്കന്‍റിനെയും ഇത് ബാധിക്കും കാരണം ബാങ്കിനെ സംബന്ധിച്ചടത്തോളം ഉത്തരവാദിത്വം അവരുടേതു കൂടിയാണ്. കോ-ആപ്ളിക്കന്‍റിന്‍റ സിബില്‍ സ്‌കോറും മോശമാകുമെന്നു സാരം. വായ്പയെന്നു പറഞ്ഞ് ഭാര്യക്കും ഭര്‍ത്താവിനും പിന്നെയൊരു പൊതുമേഖലാബാങ്കുകളെയും സമീപിക്കാന്‍ സാധിക്കില്ല.

English summary

What Are the Liabilities of a Co-Home Loan Applicant in a Home Loan?

Joint home loans come with several advantages including ability to get an extra loan based on the income of the spouse.It also gives both the co-applicants of the home loan tax benefits.
English summary

What Are the Liabilities of a Co-Home Loan Applicant in a Home Loan?

Joint home loans come with several advantages including ability to get an extra loan based on the income of the spouse.It also gives both the co-applicants of the home loan tax benefits.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X