ദില്ലി: ഉത്സവകാലമായാല്‍ ഓഫറുകളുടെ പെരുമഴയാണ്. ബാങ്കുകളും ഉത്സവകാല വിപണി പിടിയ്ക്കാനുള്ള മത്സരത്തിലാണ്. ലോണെടുക്കുമ്പോഴും ഓഫര്‍ ലഭിക്കുമെന്നുകേട്ടാല് നെറ്റി ചുളിക്കേണ്ട. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഓഫറുമായി ആദ്യം എത്തിയിട്ടുള്ളത്.
ഹോം ലോണുകളുടെ പ്രോസസിങ് ചാര്‍ജ് പരിപൂര്‍ണമായും ഒഴിവാക്കിയാണ് ബാങ്ക് മത്സരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഒട്ടുമിക്ക ബാങ്കുകളും 0.50 ശതമാനം പ്രോസസിങ് ചാര്‍ജായി ഈടാക്കുമ്പോഴാണ് എസ്ബിഐയുടെ ഈ നീക്കം. വാഹന വായ്പയുടെയും പ്രോസസിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹോം ലോണ്‍ നല്കുന്ന സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

നിലവില്‍ 9.5 ശതമാനമാണ് നിരക്ക്. ഇതിനര്‍ത്ഥം ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം841 രൂപ മാത്രമായിരിക്കും തിരിച്ചടവ്. കാര്‍ ലോണുകള്‍ 9.8 ശതമാനം നിരക്കിലായിരിക്കും നല്‍കുക. ഒരു ലക്ഷം രൂപയ്ക്ക് ഏകദേശം 1650 രൂപയായിരിക്കും തിരിച്ചടവ്.
ഒട്ടുമിക്ക സ്വകാര്യ ബാങ്കുകളും ഉത്സവകാല ഓഫറുകളുമായി രംഗത്തെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈയിടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചപ്പോള്‍ വായ്പാ നിരക്കില്‍ വ്യത്യാസം വന്നിരുന്നു. അതിനു പുറമെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
