രാജന്റെ പിന്‍ഗാമിയാവാന്‍ ഇവര്‍ 4 പേര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.രഘുറാം രാജന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം വേഗത്തിലായി. ഒരു ഡസനോളം പേരെ പരിഗണിച്ച് നാലു പേരുള്ള ചുരുക്കപ്പട്ടിക തയാറാക്കി.

 

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബീര്‍ ഗോകര്‍ണ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാണു ചുരുക്കപ്പട്ടികയിലുള്ളത്.

ഊര്‍ജിത് പട്ടേല്‍

ഊര്‍ജിത് പട്ടേല്‍

സാമ്പത്തിക ഉദാരവത്കരണ നയങ്ങളുടെ വക്താവാണ് റിസര്‍വ് ബാങ്കില്‍ മൂന്നുവര്‍ഷമായി പണനയം കൈകാര്യം ചെയ്യുന്ന ഊര്‍ജിത് പട്ടേല്‍.ഇദ്ദേഹം രഘുറാം രാജന്റെ വലംകൈയായാണ് അറിയപ്പെടുന്നത്. പണപ്പെരുപ്പ നിയന്ത്രണം പണനയത്തിന്റെ ലക്ഷ്യമാക്കി മാറ്റുന്നതില്‍ പട്ടേലിന്റെ പങ്ക് വലുതാണ്.

അരുന്ധതി ഭട്ടാചാര്യ

അരുന്ധതി ഭട്ടാചാര്യ

എസ്.ബി.ഐ മാനേജിംഗ് ഡയറക്ടറാണ് അരുന്ധതി ഭട്ടാചാര്യ. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ ഫോബ്‌സിന്റെ പട്ടികയില്‍ 25ാം സ്ഥാനത്താണ അരുന്ധതി.

അരുന്ധതിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.

രാകേഷ് മോഹന്‍

രാകേഷ് മോഹന്‍

ആറുവര്‍ഷത്തിലേറെ പണനയ രൂപീകരണത്തിന്റെ ചുമതലവഹിച്ചിട്ടുള്ളയാളാണു മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍. ബാങ്കിലെ മറ്റു നിര്‍ണായക വകുപ്പുകളും മോഹന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്കില്‍നിന്നു രാജിവച്ചശേഷം അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറായ ഇദ്ദേഹം യേല്‍, പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ധനശാസ്ത്രത്തില്‍ ബിരുദവും മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി.

സുബീര്‍ ഗോകര്‍ണ

സുബീര്‍ ഗോകര്‍ണ

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ധനശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുള്ള സുബീര്‍ ഗോകര്‍ണ 2009-13ല്‍ റിസര്‍വ് ബാങ്കിലെ പണനയ വിഭാഗം കൈകാര്യം ചെയ്ത ഡെപ്യൂട്ടി ഗവര്‍ണറാണ്.

English summary

India cuts shortlist for new RBI chief to four

The government has narrowed down the list of candidates for the next Governor of the Reserve Bank of India to four.
Story first published: Tuesday, June 28, 2016, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X