ശമ്പളവര്‍ധനക്കാര്‍ക്ക് എസ്ബിഐയുടെ ഭവനവായ്പകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ശമ്പളപരിഷ്‌കരണം നടപ്പിലാകുന്നതോടെ ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ ഭാരതീയ സ്റ്റേറ്റ് ബാങ്ക് രണ്ട് പുതിയ ഭവനവായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള എസ്ബിഐ പ്രിവിലേജ് ഭവന വായ്പ, പട്ടാളക്കാര്‍ക്കുള്ള ശൗര്യ ഭവനവായ്പ എന്നീ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗുണഭോക്താക്കള്‍

ഗുണഭോക്താക്കള്‍

ഈ പുതിയ പദ്ധതിയുടെ കീഴില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍, പ്രതിരോധ സേനകള്‍, കേന്ദ്രസര്‍ക്കാരിന്റെ പിഎസ്ബികള്‍, പിഎസ്‌യുകള്‍ പെന്‍ഷന്‍ ലഭിക്കുന്ന മറ്റു സേവനങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. Read Also: ഏഴാം ശമ്പളക്കമ്മീഷന്‍: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍

 

 

റിട്ടയര്‍മെന്റ് ഇഎംഐ

റിട്ടയര്‍മെന്റ് ഇഎംഐ

റിട്ടയര്‍മെന്റിനു ശേഷമുള്ള കാലത്തേക്ക് കുറഞ്ഞ ഇഎംഐ സൗകര്യം ലഭിക്കുന്ന രീതിയിലാണ് വായ്പകളുടെ ക്രമീകരണം.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

ഈ പദ്ധതിയില്‍ 75 വയസ് വരെ തിരിച്ചടവ് കാലാവധിയുണ്ട്.സാധാരണ ഭവനവായ്പകള്‍ക്ക് 70 വയസ് വരെയാണ് തിരിച്ചടവ് കാലാവധി.

പലിശ

പലിശ

പലിശ നിരക്കില്‍ 0.05 ശതമാനം കുറവ് ഈ വായ്പകള്‍ക്കുണ്ട്.പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

വായ്പാ ട്രാന്‍സ്ഫര്‍

വായ്പാ ട്രാന്‍സ്ഫര്‍

മറ്റ് ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉപയോക്താക്കള്‍ക്ക് ബാക്കി നിലനില്‍ക്കുന്ന ഭവനവായ്പ എസ്ബിഐയിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്.

English summary

SBI unveils cheaper home loans to tap into 7th pay panel bonanza

State Bank of India has introduced home loan products for Central/ State government/ public sector undertaking employees and defence personnel, whereby they will get the benefit of repaying the loan over a longer period and at softer interest rates.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X