ന്യൂഡല്‍ഹി: റെയില്‍ ബജറ്റ് ഇനി പൊതുബജറ്റിന്റെ ഭാഗം. അടുത്ത വര്‍ഷം മുതല്‍ റെയില്‍വേ ബജറ്റില്ല. റെയില്‍ ബജറ്റും ഉള്‍പ്പെടുത്തിയുള്ള പൊതുബജറ്റ് അവതരിപ്പിക്കും.കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് അവസാനിപ്പിക്കണമെന്ന നിതി ആയോഗ് ശുപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.
1924ല്‍ തുടങ്ങിയ രീതിയാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. പ്രത്യേക ബജറ്റുകൊണ്ട് റെയില്‍വേക്ക് ഗുണമില്ലെന്നാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍.

റെയില്‍വേയുടെ ദീര്‍ഘകാല താത്പര്യം കണക്കിലെടുക്കുമ്പോള്‍ റെയില്‍ ബജറ്റും ഉള്‍പ്പെടുത്തിയുള്ള പൊതുബജറ്റാണ് അഭികാമ്യമെന്നാണ് റെയില്‍വേയുടെ അഭിപ്രായം. ഫ്രെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, പകരം ജനുവരി 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. ജനുവരി 30 ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
