ബെംഗളൂരു: റിലയന്‍സ് ജിയോ രാജ്യത്ത് തരംഗമായതോടെ മത്സരിക്കാന്‍ വോഡഫോണ്‍ പുതിയ ഓഫറുമായി രംഗത്തെത്തി.
ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബിയാണ് വോഡഫോണില്‍ ലഭിക്കുക. ഒരു ജിബിക്ക് 9 ജിബിയാണ് ഫ്രീയായി വോഡഫോണ്‍ നല്‍കുക.
ഓഫര്‍ ആര്‍ക്കൊക്കെ
4 ജി സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ ഓഫര്‍ ലഭ്യമാകും.
250ല്‍ 10 ജിബി
ഇപ്പോള്‍ വോഡഫോണിന്റെ ഒരു ജിബി ഡാറ്റക്ക് 250 രൂപയാണ് നിരക്ക്. ഒരു ജിബിയും അതിനുമുകളിലുള്ളതുമായ ഡാറ്റാ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി ഡാറ്റ കൂടി കിട്ടും. ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറിന്റെ കാലാവധി.
ഓഫര്‍ എവിടെയെല്ലാം
മുംബൈ,ഡല്‍ഹി,കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ എല്ലാ സമയത്തും ഈ ഓഫര്‍ ലഭിക്കും. യുപി,ഹരിയാന,കേരളം,ഗുജറാത്ത്, പശ്ചിമബംഗാള്‍,കര്‍ണാടക,തമിഴ്നാട്,മഹാരാഷ്ട്ര,ഗോവ,അസം,രാജസ്ഥാന്, വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
എയര്‍ടെലിലും കിടിലന്‍ ഓഫര്‍
90 ദിവസം അണ്‍ലിമിറ്റഡ് 4 ജി സേവനം നല്കുന്ന സെപ്ഷ്യല്‍ ഡാറ്റാ പാക്കാണ് എയര്‍ടെല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4 ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക. Read Also: എപ്പോഴും ഇന്റര്‍നെറ്റ്, എയര്‍ടെലില്‍ 90 ദിവസം അണ്‍ലിമിറ്റഡ് 4ജി
ഞെട്ടിച്ചത് ബിഎസ്എന്‍എല്‍
4ജി യൂസര്‍മാര്‍ക്ക് മാത്രമായുള്ള ജിയോയില്‍ നിന്നും വ്യത്യസ്തമായി 2 3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുന്നത്. ജിയോയുടെ 149 രൂപയുടെ ബേസ് പ്ലാനിനേക്കാള്‍ കുറഞ്ഞ താരിഫാണ് ബിഎസ്എന്‍എല്‍ നല്‍കുക. 1099 രൂപയില്‍ അണ്‍ലിമിറ്റഡ് 3ജി ഡാറ്റ പ്ലാന്‍ ബിഎസ്എന്‍എല്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. Read Also: ഫ്രീ കോളുമായി ബിഎസ്എന്‍എല്‍, കിടിലന്‍ ഓഫറുകള്‍ വീണ്ടും
റിലയന്‍സ് ജിയോ
മൂന്ന് മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും വോയ്സ് കോളും നല്‍കിയാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചത്. പ്രതിദിനം 4ജിബി 4ജി ഡേറ്റാ ഫ്രീയായി ഉപയോഗിക്കാം. ഡിസംബര്‍ 31 വരെയാണ് സൗജന്യ ഓഫര്‍. അതുകഴിഞ്ഞാല്‍ ഡാറ്റാ പ്ലാനുകള്‍ തെരഞ്ഞെടുക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
