നോട്ട് മാറ്റാന്‍ കാത്തിരിക്കുകയാണോ ?തിങ്കളാഴ്ച ബാങ്കുകള്‍ അവധി

ഗുരുപൂര്‍ണിമ പ്രമാണിച്ച് നവംബര്‍ 14 തിങ്കളാഴ്ച ബാങ്കുകള്‍ അവധിയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: തിരക്കെല്ലാം മാറിക്കഴിഞ്ഞ് പഴയ ആയിരം,അഞ്ഞൂറ് രൂപാ നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റാനായി കാത്തിരിക്കുകയാണോ നിങ്ങള്‍ ? എന്നാല്‍ ഒരു കാര്യം അറിഞ്ഞിരുന്നോളൂ, ഗുരുപൂര്‍ണിമ പ്രമാണിച്ച് നവംബര്‍ 14 തിങ്കളാഴ്ച ബാങ്കുകള്‍ അവധിയാണ്.

നവംബര്‍ 14ന് ബാങ്കുകള്‍ക്ക് അവധി

നവംബര്‍ 14ന് ബാങ്കുകള്‍ക്ക് അവധി

ആര്‍ബിഐയുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം നല്‍കിയിട്ടുള്ളത്. ആര്‍ബിഐയുടെ വാര്‍ഷിക കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ 14ന് ബാങ്കുകള്‍ക്ക് അവധിയുള്ളത്. അതേസമയം തിങ്കളാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരേക്കും ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജനജീവിതത്തെ ബാധിക്കും

ജനജീവിതത്തെ ബാധിക്കും

1000,500 രൂപാ കറന്‍സികള്‍ അസാധുവാക്കിയതോടെ സാധാരണക്കാരുടെ ആശങ്കകളും സംശയങ്ങളും തീര്‍ക്കാന്‍ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇപ്പോള്‍ത്തന്നെ രാജ്യത്തെ ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നവംബര്‍ 11നും ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനജീവിതം തികച്ചും സ്തംഭിക്കും.

2100 മണിക്കൂര്‍ ബാങ്ക് പ്രവര്‍്ത്തിക്കും

2100 മണിക്കൂര്‍ ബാങ്ക് പ്രവര്‍്ത്തിക്കും

നേരത്തെ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ ഈ ആഴ്ച ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. അടുത്ത 3 ദിവസത്തേക്ക് 2100 മണിക്കൂര്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കാനാണ് ബാങ്ക് ജീവനക്കാരും തീരുമാനിച്ചിരിക്കുന്നത്.

എടിഎം ചാര്‍ജില്ല

എടിഎം ചാര്‍ജില്ല

ബാങ്കിംഗ് സമയം കൂട്ടാനും, എടിഎം ചാര്‍ജുകള്‍ ഒഴിവാക്കാനും ബാങ്കുകള്‍ ആലോചിക്കുന്നുണ്ട്. 500,1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്രഡിറ്റ് ലിമിറ്റ് കൂട്ടി നിശ്ചയിക്കാനും ബാങ്കുകള്‍ക്ക് പദ്ധതിയുണ്ട്.

ബാങ്ക് അവധി ഈ നഗരങ്ങളില്‍

ബാങ്ക് അവധി ഈ നഗരങ്ങളില്‍

ബേലാപുര്‍, ഭോപാല്‍, ചണ്ഡീഗഢ്, ഡെറാഡുണ്‍, ഗോഹാട്ടി, ഹൈദരാബാദ്, ജയ്പുര്‍, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, റായ്പുര്‍, റാഞ്ചി എന്നീ 15 നഗരങ്ങളിലാണ് ആര്‍ബിഐ സെറ്റ് അനുസരിച്ച് തിങ്കളാഴ്ച് ബാങ്ക് അവധിയുള്ളത്. Read Also: പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

കേരളത്തില്‍ അവധിയില്ല

കേരളത്തില്‍ അവധിയില്ല

ബാങ്ക് അവധിയുള്ള 15 നഗരങ്ങളില്‍ കേരളത്തിലെ ജില്ലകളൊന്നും ഇടംപിടിക്കാത്തത്‌കൊണ്ട് കേരളത്തില്‍ പ്രശ്‌നം രൂക്ഷമാകില്ല. പക്ഷേ മറ്റ് നഗരങ്ങളില്‍ താമസിക്കുന്ന മലയാളികളെ നോട്ട് പ്രശ്‌നം വലയ്ക്കുമെന്ന് ഉറപ്പാണ്. Read Also:കറന്‍സി റദ്ദാക്കല്‍;ബാങ്കിലേക്കോടും മുന്‍പ് അറിയണം ഇതെല്ലാം

 

 

English summary

Banks scheduled to remain closed on Monday

Waiting to exchange old or draw new notes from your local bank? Be aware that banks are scheduled to be closed on the coming Monday, November 14, 2016 on account of Gurupurab.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X