പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

പുതിയ 2000 രൂപ നോട്ടുകളെക്കുറിച്ചറിയേണ്ടതെല്ലാം ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ 2000 രൂപയും 500 രൂപയും വ്യാഴാഴ്ച മുതല്‍ ജനങ്ങളുടെ കൈയിലേക്കെത്തുകയാണ്. കള്ളനോട്ടുകള്‍ക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് പഴയ 1000,500 നോട്ടുകള്‍ ഗവണ്‍മെന്റ് പിന്‍വലിച്ചത്, അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും പുതിയ നോട്ടുകളെ നോക്കിക്കാണുന്നത്.

 

പുതിയ 2000 രൂപ നോട്ടുകളെക്കുറിച്ചറിയേണ്ടതെല്ലാം ഇതാ

2000 രൂപയുടെ ആദ്യ നോട്ട്

2000 രൂപയുടെ ആദ്യ നോട്ട്

ആദ്യമായാണ് ഇന്ത്യയില്‍ 2000 രൂപയുടെ കറന്‍സി പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ 2000 രൂപയില്‍ പുതിയതായി എന്തൊക്കെ സവിശേഷതകളാണുണ്ടാവുക എന്ന് നോക്കാം.

കളര്‍

കളര്‍

പല കറന്‍സി നോട്ടുകള്‍ പല നിറമാണ് ഗവണ്‍മെന്റ് നല്‍കാറുള്ളത്. പത്തിന്റേയും നൂറിന്റേയും നോട്ടുകളെല്ലാം തന്നെ പല നിറങ്ങളിലാണുള്ളത്. ഇളം പിങ്ക് നിറമാണ് പുതിയ 2000 രൂപ നോട്ടിനുള്ളത്.

ഗാന്ധി ശ്രേണിയിലെ നോട്ട്

ഗാന്ധി ശ്രേണിയിലെ നോട്ട്

മഹാത്മാ ഗാന്ധി ശ്രേണിയില്‍ത്തന്നെയാണ് പുതിയ 2000 രൂപ നോട്ടുകളും ഉള്‍പ്പെടുന്നത്. നോട്ടിന്റെ മധ്യ ഭാഗത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. പക്ഷേ പഴയ നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ലൊക്കേഷന്‍ മാറിയിട്ടുണ്ട്.

2000 രൂപ നോട്ട്

2000 രൂപ നോട്ട്

2000 നോട്ടില്‍ പല ഭാഗങ്ങളിലായി 10 തവണ 2000 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പരമ്പരാഗത രീതിയിലും ഇംഗ്ലീഷിലുമാണ് രൂപയുടെ മൂല്യം പലയിടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.

നോട്ടില്‍ മംഗള്‍യാന്‍

നോട്ടില്‍ മംഗള്‍യാന്‍

മംഗള്‍യാന്‍ ചിത്രം ആലേഖനം ചെയ്ത നോട്ടിന്റെ മറുവശത്ത് പ്രിന്റ് ചെയ്ത വര്‍ഷം(2016) ഉണ്ടാകും. വെളുത്ത കുത്തുകളും പിങ്ക് നിറത്തിലുളള കുത്തുകളും ഇതിനടുത്തായി കാണാം. Read Also: കള്ളനോട്ടിലെ സര്‍ജിക്കല്‍ അറ്റാക്ക്, സാധാരണക്കാരെ എങ്ങനെ ബാധിക്കും അറിയേണ്ടതെല്ലാം

 താഴെ 14 കള്ളികള്‍

താഴെ 14 കള്ളികള്‍

നോട്ടിന് താഴെ 14 കള്ളികളിലായി ആന, മയില്‍, പൂക്കള്‍ എന്നീ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പിന്നീട് കള്ളികളില്‍ ആവര്‍ത്തിച്ച് വരുന്നു. Read Also: നിങ്ങളുടെ പഴ്‌സിലുള്ളത് കള്ളനോട്ടാണോ ? ഒന്ന് ശ്രദ്ധിക്കാം

കാഴ്ചയില്ലാത്തവര്‍ക്കും തിരിച്ചറിയാം

കാഴ്ചയില്ലാത്തവര്‍ക്കും തിരിച്ചറിയാം

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന നോട്ട് കാഴ്ച്ചയില്ലാത്തവര്‍ക്കും തിരിച്ചറിയാനാകും. അവര്‍ക്കായി ഗാന്ധി ചിത്രവും അശോകസ്തഭവും തൊട്ടാലറിയുന്ന രീതിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. Read Also: പണം നഷ്ടപ്പെടുമെന്ന് ടെന്‍ഷന്‍ വേണ്ട! നോട്ടുകള്‍ കടലാസാവുമ്പോള്‍ എന്‍ആര്‍ഐകള്‍ ചെയ്യേണ്ടത്

English summary

Must know features of 2000 rupees currency notes

The Reserve Bank of India is introducing new design banknotes in the denomination of Rs 2000 as part of Mahatma Gandhi (New) Series. The new denomination has motif of the Mangalyaan on the reverse, depicting the country's first venture in interplanetary space.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X