കള്ളനോട്ടിലെ സര്‍ജിക്കല്‍ അറ്റാക്ക്, സാധാരണക്കാരെ എങ്ങനെ ബാധിക്കും അറിയേണ്ടതെല്ലാം

പണം കൈവശം വെച്ച് ചിലവാക്കുന്ന സ്വഭാവക്കാരാണ് മലയാളികള്‍. കേരളത്തില്‍ ഈ നടപടി പ്രത്യാഘാതം സൃഷ്ടിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടേയും നോട്ടുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍ അസാധുവായി. പണം കൈവശം വെച്ച് ചിലവാക്കുന്ന സ്വഭാവക്കാരാണ് മലയാളികള്‍. കേരളത്തില്‍ ഈ നടപടി പ്രത്യാഘാതം സൃഷ്ടിക്കും. പ്രായമായവര്‍ക്കും ഓണ്‍ലൈന്‍ ബാങ്കിംഗില്‍ പരിചയക്കുറവുള്ളവര്‍ക്കും ആദ്യത്തെ ദിവസങ്ങളില്‍ പ്രയാസം നേരിടാന്‍ സാധ്യതയുണ്ട്.

കള്ളനോട്ടിലെ സര്‍ജിക്കല്‍ അറ്റാക്ക്, സാധാരണക്കാരെ എങ്ങനെ ബാധിക്കും അറിയേണ്ടതെല്ലാം ഇതാ

1. നോട്ടുകള്‍ മാറ്റാം പേടിക്കേണ്ട

1. നോട്ടുകള്‍ മാറ്റാം പേടിക്കേണ്ട

ബാങ്കുകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും കൈവശമുള്ള പഴയ നോട്ടുകള്‍ നിക്ഷേപിക്കാം.ഡിസംബര്‍ 30 വരെ രാജ്യത്തെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് കറന്‍സികള്‍ മാറ്റി വാങ്ങാം.

2. തിരിച്ചറിയല്‍ രേഖ വേണം

2. തിരിച്ചറിയല്‍ രേഖ വേണം

കറന്‍സികള്‍ ബാങ്കുകളില്‍ നിന്നും മാറ്റി വാങ്ങാം. ആധാര്‍, വോട്ടേഴ്‌സ് ഐഡി, പാന്‍കാര്‍ഡ് പോലുള്ള സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ നിര്‍ബന്ധം.

3. എത്ര തുക പിന്‍വലിക്കാം

3. എത്ര തുക പിന്‍വലിക്കാം

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍നിന്ന് പഴയനോട്ടുകള്‍ മാറ്റി വാങ്ങാം.നവംബര്‍ 11 വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ വരെ മാത്രമായിരിക്കും.

4. ആവശ്യ സര്‍വീസുകള്‍ നടക്കും പഴയ നോട്ടില്‍

4. ആവശ്യ സര്‍വീസുകള്‍ നടക്കും പഴയ നോട്ടില്‍

നവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും 500ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഉപയോഗിക്കാം. സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍, സര്‍ക്കാര്‍ ബസുകള്‍, സര്‍ക്കാര്‍ പാല്‍/പച്ചക്കറി ബൂത്തുകള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലും നോട്ടുകള്‍ സ്വീകരിക്കും.

 5. യാത്രക്കാര്‍ക്ക് പണം മാറ്റാം

5. യാത്രക്കാര്‍ക്ക് പണം മാറ്റാം

രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്നു വിദേശത്തേക്കു പോകുന്നവര്‍ക്കും വിദേശത്തുനിന്നു വരുന്നവര്‍ക്കും പരമാവധി 5000 രൂപയുടെ വരെ നോട്ടുകള്‍ മാറാന്‍ നവംബര്‍ 11ന് അര്‍ധരാത്രി വരെ സമയമുണ്ട്.

 6. കാര്‍ഡ് ഷോപ്പിംഗ് നടത്താം

6. കാര്‍ഡ് ഷോപ്പിംഗ് നടത്താം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകള്‍ വഴി പണം കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

7. ഡിഡി

7. ഡിഡി

വ്യാഴാഴ്ച മുതല്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ ലഭിക്കും. ഡിഡി വഴി പണം കൈമാറുന്നതിന് തടസമില്ല.

8. വിവാഹസമ്മാനങ്ങള്‍ എന്ത് ചെയ്യും

8. വിവാഹസമ്മാനങ്ങള്‍ എന്ത് ചെയ്യും

വിവാഹങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്ന 500,1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റാന്‍ കഴിയും. വിവാഹസമ്മാനമായി ലഭിക്കുന്ന തുകയ്ക്ക് നിലവില്‍ ആദായി നികുതി ഈടാക്കില്ല. അതുകൊണ്ടുതന്നെ വിവാഹസമ്മാനം എന്ന പേരില്‍ത്തന്നെ ഇവ ബാങ്കില്‍ നല്‍കി മാറാം.

9. പഴയ നോട്ടുകള്‍ക്ക് മാറ്റമില്ല

9. പഴയ നോട്ടുകള്‍ക്ക് മാറ്റമില്ല

10,50,20,100 രൂപാ നോട്ടുകളുടെ മൂല്യത്തില്‍ മാറ്റങ്ങളില്ല. നാണയത്തുട്ടുകളുടെ മൂല്യത്തിലും മാറ്റമുണ്ടാകില്ല.

10. പുത്തന്‍ നോട്ടില്‍ ചിപ്പ്

10. പുത്തന്‍ നോട്ടില്‍ ചിപ്പ്

പുതിയ 2000 രൂപ നോട്ടില്‍ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ആര്‍ബിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജിപിഎസ് സംവിധാനത്തിലൂടെ നോട്ട് എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിയും ഇതിലൂടെ.

11. ബാങ്കില്‍ അധിക കൗണ്ടറുകള്‍

11. ബാങ്കില്‍ അധിക കൗണ്ടറുകള്‍

വ്യാഴാഴ്ച മുതല്‍ കൂടുതല്‍ കൗണ്ടറുകള്‍ ബാങ്കുകളില്‍ തുറക്കും. പണം നിക്ഷേപിക്കാനും നിശ്ചിത തുക പിന്‍വവലിക്കാനും ബാങ്കുകളില്‍ അവസരമുണ്ടാകും.

12. 100 രൂപാ ക്ഷാമം

12. 100 രൂപാ ക്ഷാമം

100 രൂപ നോട്ടുകള്‍ക്ക് പലയിടത്തും ക്ഷാമമുണ്ട്. ബാങ്കുകളോട് പരമാവധി 100 രൂപകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ എടിമ്മുകളില്‍ 100 രൂപ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം.

English summary

12 Ways The Rs 500 And Rs 1000 Cancellation Affects The Common Man

The nation came to a standstill after PM Narendra Modi announced that Rs.500 and Rs.1000 would cease to be legal tender from midnight tonight. People are panicking about the money, however there is not much to be worried about. Unless you have stack of illegal cash in your basement.
Story first published: Wednesday, November 9, 2016, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X