നോട്ടുകള്‍ കടലാസാവുമ്പോള്‍ എന്‍ആര്‍ഐകള്‍ ചെയ്യേണ്ടത് എന്താണ്‌?

അസാധുവാക്കിയ നോട്ടുകളുടെ മൂല്യം നഷ്ടമാവാതിരിക്കാന്‍ എന്‍ആര്‍ഐകള്‍ക്ക മുമ്പില്‍ അഞ്ച് മാര്‍ഗങ്ങളുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസികളെയും ബാധിക്കും. നാട്ടില്‍ നിന്നു മടങ്ങിയെത്തുന്നവരില്‍ ചിലര്‍ മാത്രമാണ് തങ്ങളുടെ കൈവശമുള്ള ഇന്ത്യ രൂപ അതാത് രാജ്യങ്ങളുടെ കറന്‍സിയായി മാറിയെടുക്കുക. സൗകര്യത്തിനായി മിക്കവരും കൈവശമുള്ള തുക അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ടാക്കിയാണ് സൂക്ഷിക്കുന്നത്.

അസാധുവാക്കിയ നോട്ടുകളുടെ മൂല്യം നഷ്ടമാവാതിരിക്കാന്‍ എന്‍ആര്‍ഐകള്‍ക്ക മുമ്പില്‍ അഞ്ച് മാര്‍ഗങ്ങളുണ്ട്. ഇനി പണം നഷ്ടപ്പെടുമെന്ന് ടെന്‍ഷന്‍ വേണ്ട!

1. പണം ഇന്ത്യയിലേക്ക് കൊണ്ട് വരാം

1. പണം ഇന്ത്യയിലേക്ക് കൊണ്ട് വരാം

ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ് റിലീസ് അനുസരിച്ച് ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റാന്‍ കഴിയും. നവംബറിലും ഡിസംബറിലുമായി നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. 2016ല്‍ നാട്ടില്‍ വരാത്തവര്‍ക്ക് മാര്‍ച്ച് 31 2017 വരെ പഴയ നോട്ടുകള്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ കഴിയും.

2. മണി എക്‌സ്‌ചേഞ്ച്

2. മണി എക്‌സ്‌ചേഞ്ച്

പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന നഗരത്തിലെ അംഗീകാരമുള്ള മണി എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഈ പണം മാറ്റി ഡോളര്‍, പൗണ്ട്, അല്ലെങ്കില്‍ ഏതെങ്കിലും ലോക്കല്‍ കറന്‍സി എന്നിവയായി മാറ്റി സൂക്ഷിക്കാം. ഇന്ത്യയിലേക്ക് തിരിച്ച് വരുന്ന സമയത്ത് ഈ വിദേശ കറന്‍സി ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി ഉപയോഗിക്കാന്‍ കഴിയും. എക്‌സ്‌ചേഞ്ച് നിരക്കായി ചെറിയ തുക നഷ്ടപ്പെടുമെങ്കിലും പണത്തിന്റെ മൂല്യം നഷ്ടപ്പെടില്ല.

3. അധികാരം നല്‍കാം

3. അധികാരം നല്‍കാം

ഇന്ത്യയിലില്ലാത്ത ഒരാള്‍ക്ക് പഴയ നോട്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് ഡിപോസിറ്റ് ചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ കഴിയും. പഴയ നോട്ടുകളും അതോറിറ്റി ലെറ്ററും അംഗീകൃത അഡ്രസ് തെളിയിക്കുന്ന രേഖകളും മാത്രം മതി ഇതിന്. Read Also:വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍

 

 

4. എന്‍ആര്‍ഒ അക്കൗണ്ട്

4. എന്‍ആര്‍ഒ അക്കൗണ്ട്

എന്‍ആര്‍ഐകള്‍ക്ക് പഴയ നോട്ടുകള്‍ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ ഡിപോസിറ്റ് ചെയ്യാന്‍ കഴിയും. കറന്റ്, സേവിംഗ്‌സ്, റിക്കറിംഗ് അക്കൗണ്ടുകളിലാണ് പണം ഡിപോസിറ്റ് ചെയ്യാന്‍ കഴിയുക. Read Also: പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

 

 

5. ഫോറിന്‍ ടൂറിസ്റ്റ്

5. ഫോറിന്‍ ടൂറിസ്റ്റ്

വിദേശ സഞ്ചാരികള്‍ക്ക് 5000 രൂപ വരെയുള്ള നോട്ടുകള്‍ എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 11 വരെ മാറ്റി വാങ്ങാന്‍ കഴിയും.Read Also: പ്രവാസികളെ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ അഴിയെണ്ണാം

English summary

Different Ways NRI's Can Exchange Rs 500, Rs 1000 Notes?

The government of India has scrapped the Rs 500 and Rs 1000 currency notes with effect from November 9, 2016. Individuals who are having some cash with them can exchange the same at the banks, post offices within the limit prescribed as per the norms.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X