കറന്‍സി റദ്ദാക്കല്‍;ബാങ്കിലേക്കോടും മുന്‍പ് അറിയണം ഇതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1000,500 രൂപ നോട്ടുകളുടെ മൂല്യം റദ്ദാക്കിയതോടെ ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പുറത്ത് വന്നിട്ടും സാധാരണക്കാരുടെ സംശയങ്ങള്‍ ഇതുവരേക്കും തീര്‍ന്നിട്ടില്ല.

 

നോട്ട് പിന്‍വലിക്കലിനെപ്പറ്റി പ്രധാനമായും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇതാ

1.തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെ?

1.തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെ?

ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ് പോര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, പാന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഓഫീസുകളുടെ തിരിച്ചറിയല്‍ കാര്‍ഡ്, പൊതു മേഖലാ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം ഇവയുടെ ഒറിജിനല്‍ കാണിക്കണം. കോപ്പി നല്‍കണം.

2. സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കില്‍

2. സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കില്‍

സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത പക്ഷം എന്റെ സുഹൃത്തിന്റേയോ ബന്ധുവിന്റേയോ അക്കൗണ്ടിലേക്ക് നോട്ട് മാറിയ പണം നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷേ അവര്‍ അതിനായി എഴുതി തയ്യാറാക്കിയ സമ്മതി പത്രം നല്‍കേണ്ടതുണ്ട്. പണം നിക്ഷേപിക്കുന്ന അവസരത്തില്‍ ഈ സമ്മത പത്രവും താങ്കളുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതാണ്.

3. പണം മാറിയെടുക്കാന്‍ നേരിട്ട് പോകണോ?

3. പണം മാറിയെടുക്കാന്‍ നേരിട്ട് പോകണോ?

നോട്ട് മാറിയെടുക്കാന്‍ നേരിട്ട് ബാങ്കില്‍ പോവുകയാണ് നല്ലത്. ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തില്‍ പ്രതിനിധിയെ അയക്കുകയാണെങ്കില്‍ എഴുതി തയ്യാറാക്കിയ സമ്മത പത്രം നല്‍കണം. പണം മാറിയെടുക്കാന്‍ വരുന്നയാള്‍ അയാളുടെ തിരിച്ചറിയല്‍ രേഖയും സമ്മത പത്രവും ഹാജരാക്കേണ്ടതുണ്ട്.

4. അക്കൗണ്ടില്‍ എത്ര രൂപ നിക്ഷേപിക്കാം?

4. അക്കൗണ്ടില്‍ എത്ര രൂപ നിക്ഷേപിക്കാം?

എത്ര വേണമെങ്കിലും ആകാം. 50,000 രൂപയോ അതിനു മുകളിലോ നിക്ഷേപിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വേണം. അക്കൗണ്ട് തുടങ്ങിയപ്പോള്‍ പാന്‍ കാര്‍ഡ് വിവരം നല്കിയിട്ടുണ്ടെങ്കില്‍ പുതുതായി പാന്‍കാര്‍ഡ് എടുക്കേണ്ടി വരില്ല.

5. അക്കൗണ്ടില്‍ നിന്ന് എത്ര രൂപ എടുക്കാം?

5. അക്കൗണ്ടില്‍ നിന്ന് എത്ര രൂപ എടുക്കാം?

ഒരു ദിവസം ചലാന്‍ നല്‍കി 10,000 രൂപ. ആഴ്ചയില്‍ പരമാവധി 20,000 രൂപ. എടിഎമ്മില്‍നിന്ന് പ്രതിദിനം 2000 രൂപ. ഏതാനും ദിവസത്തിനു ശേഷം ഈ പരിധി പുനര്‍നിശ്ചയിക്കും.

6. മുഴുവന്‍ തുകയും പണമായി ഉടന്‍ തന്നെ തിരികെ കിട്ടുമോ?

6. മുഴുവന്‍ തുകയും പണമായി ഉടന്‍ തന്നെ തിരികെ കിട്ടുമോ?

ഇല്ല. എത്ര തുക നിക്ഷേപിച്ചാലും 4000 രൂപ മാത്രമേ പണമായി കയ്യില്‍ കിട്ടുകയുള്ളൂ. ബാക്കി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ വരവ് ചെയ്യപ്പെടും.

7. മറ്റേതെങ്കിലും വിധത്തില്‍ കൂടുതല്‍ തുക എടുക്കാനാകുമോ?

7. മറ്റേതെങ്കിലും വിധത്തില്‍ കൂടുതല്‍ തുക എടുക്കാനാകുമോ?

പണം പിന്‍വലിക്കാന്‍ കഴിയില്ല.പക്ഷേ ചെക്കും ഡിഡിയും വഴി മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്കു നല്‍കാം. ഇലക്ട്രോണിക്, മൊബൈല്‍ ട്രാന്‍സ്ഫറുകള്‍ എന്നിവ വഴിയും ഇത് നടത്താം. വ്യാപാരസ്ഥാപനങ്ങളിലേക്കു ക്രെഡിറ്റ് കാര്‍ഡ് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയും പണം നല്‍കാം.

8. എഫ്ഡിയിലെ തുകയെടുക്കാമോ

8. എഫ്ഡിയിലെ തുകയെടുക്കാമോ

നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ അനുവദിക്കില്ല. തുക നിങ്ങളുടെ എസ്ബി അക്കൗണ്ടിലേക്കു മാറ്റും. അവിടെനിന്നു നിയന്ത്രണപരിധി പാലിച്ചു പിന്‍വലിക്കാം. കാലാവധിയായവ പുതുക്കിയിടാം.

9. മാറി വാങ്ങുമ്പോള്‍ പണത്തിന് കുറവുണ്ടാകുമോ?

9. മാറി വാങ്ങുമ്പോള്‍ പണത്തിന് കുറവുണ്ടാകുമോ?

കൊടുക്കുന്ന തുകയ്ക്ക് സമാനമായ തുക തന്നെ തിരികെ കിട്ടുന്നതാണ്.

വെള്ളിയാഴ്ച രാത്രി മുതല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല

10. ജോയിന്റ് അക്കൗണ്ടില്‍ നിന്നു കൂടുതല്‍ തുക പിന്‍വലിക്കാമോ?

10. ജോയിന്റ് അക്കൗണ്ടില്‍ നിന്നു കൂടുതല്‍ തുക പിന്‍വലിക്കാമോ?

ഇല്ല. അക്കൗണ്ടിലെ പിന്‍വലിക്കല്‍ പരിധി മൊത്തമാണ്. ഒരാളോ രണ്ടാളോ എന്നു നോക്കിയല്ല.

11. പതിനായിരം രൂപയില്‍ കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യാമോ?

11. പതിനായിരം രൂപയില്‍ കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യാമോ?

ചെയ്യാം. അസാധുവാക്കിയ 100, 1000 രൂപാ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കും. നോട്ടുകള്‍ മാറി നല്‍കില്ല. പകരം നിക്ഷേപമായാണ് പണം സ്വീകരിക്കുക.

12. രണ്ടരലക്ഷത്തിനു മുകളില്‍ പണം നിക്ഷേപിച്ചാല്‍ എത്രയാണു നികുതി?

12. രണ്ടരലക്ഷത്തിനു മുകളില്‍ പണം നിക്ഷേപിച്ചാല്‍ എത്രയാണു നികുതി?

നിക്ഷേപിച്ചയാള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയത്തു നികുതി അടയ്ക്കുകയാണെങ്കില്‍ സാധാരണ ആദായനികുതി നിരക്ക് നല്കിയാല്‍ മതി. നിങ്ങളുടെ മൊത്തം നിക്ഷേപവും മൊത്തം കാണിക്കുന്ന വരുമാനവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ സാധാരണ നികുതി നിരക്ക് മാത്രം. പിഴ ഇല്ല. വരുമാനത്തില്‍ കവിഞ്ഞ നികുതി ഉണ്ടെന്നു വരുമ്പോഴാണു നികുതി വെട്ടിപ്പിന്റെ പേരില്‍ ആദായനികുതി നിയമം 270 (എ) പ്രകാരമുള്ള പിഴ ചുമത്തുക. 100 ശതമാനം മുതല്‍ 300 ശതമാനം വരെ പിഴ ചുമത്താമെന്നാണു വ്യവസ്ഥ. ഇത് 200 ശതമാനമായി ഇപ്പോഴത്തെ നിക്ഷേപ കാലാവധിയിലേക്കു നിശ്ചയിച്ചിട്ടുണ്ട്.

13. എന്‍ആര്‍ഐകള്‍ എന്തുചെയ്യും?

13. എന്‍ആര്‍ഐകള്‍ എന്തുചെയ്യും?

നാട്ടിലെ ബാങ്കില്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്കി (പവര്‍ ഓഫ് അറ്റോര്‍ണി) ബാങ്കില്‍ കൊടുത്തു മാറ്റിയെടുക്കാം. പോകുന്നയാള്‍ തിരിച്ചറിയല്‍ രേഖകളും മറ്റും കരുതിയിരിക്കണം. Read Also: പണം നഷ്ടപ്പെടുമെന്ന് ടെന്‍ഷന്‍ വേണ്ട! നോട്ടുകള്‍ കടലാസാവുമ്പോള്‍ എന്‍ആര്‍ഐകള്‍ ചെയ്യേണ്ടത്

14. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന കുട്ടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമോ

14. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന കുട്ടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമോ

നിക്ഷേപിക്കാം. അതിന് തടസമില്ല. പക്ഷേ അവിടെ പിന്‍വലിക്കുമ്പോള്‍ നിയന്ത്രിത പരിധി ബാധകമാണ്. ഫീസും മറ്റും കോളജ് അക്കൗണ്ടിലേക്ക് അടയ്ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ആകാം.

15. ജന്‍ധന്‍ യോജന അക്കൗണ്ട്

15. ജന്‍ധന്‍ യോജന അക്കൗണ്ട്

അക്കൗണ്ട് ജന്‍ധന്‍ യോജന പ്രകാരമുള്ളതാണെങ്കില്‍ ആ പദ്ധതിയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് നോട്ട് കൈമാറ്റം ചെയ്ത് വാങ്ങിക്കാന്‍ കഴിയും. Read Also: പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

16. അക്കൗണ്ടുള്ള ബാങ്കിന്റെ ശാഖയില്‍ തന്നെ പോകേണ്ടതുണ്ടോ?

16. അക്കൗണ്ടുള്ള ബാങ്കിന്റെ ശാഖയില്‍ തന്നെ പോകേണ്ടതുണ്ടോ?

4000 രൂപയുടെ പണമിടപാടിന് കൃത്യമായ തിരിച്ചറിയല്‍ രേഖയുമായി ഏത് ബാങ്കിന്റെ ശാഖയിലും പോകാവുന്നതാണ്. 4000 രൂപക്ക് മുകളിലുള്ള ഇടപാടിന്, അതായത് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുന്നതിന് നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള അതേ ശാഖയിലോ അതേ ബാങ്കിന്റെ മറ്റ് ശാഖയിലോ പോകാവുന്നതാണ്. നിങ്ങള്‍ക്ക് അക്കൗണ്ടില്ലാത്ത ബാങ്കിലാണ് പോകുന്നതെങ്കില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വിവരങ്ങളും, തിരിച്ചറിയല്‍ രേഖയും കരുതേണ്ടതാണ്.

17. എടിഎമ്മിലും സഡിഎമ്മിലും പഴയനോട്ടുകള്‍ ഇടാമോ?

17. എടിഎമ്മിലും സഡിഎമ്മിലും പഴയനോട്ടുകള്‍ ഇടാമോ?

പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ എന്നിവ ഉപയോഗിച്ച് തിരിച്ചു നല്‍കാന്‍ സാധിക്കും.

English summary

Rs 500, Rs 1000 notes scrapped: 13 things to know

The most important reason for the ban was the abnormal rise in fake currencies of higher denomination, and also the higher incidence of black money in the system, but assured the public that a person who changed his higher value cash will get exactly the equal amount in lower denominations.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X