ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു; സംസ്ഥാന ബജറ്റിലൂടെ ഒരു അവലോകനം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് നിരോധനം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുവെന്ന ആരോപണത്തോടെയാണ് ധനമന്ത്രി തോമസ് ഐസക് തന്റെ എട്ടാം ബജറ്റ് പ്രസംഗം തുടങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്.

 

പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മൂലം സംസ്ഥാനത്ത് നിക്ഷേപങ്ങളില്‍ വന്‍തോതില്‍ കുറവുണ്ടായെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നുമാണ് ധനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അതെല്ലാം അനുഭവിക്കേണ്ട ദുരവസ്ഥയാണെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു

ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു

അറുപത് വയസുകഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി. അറുപത് വയസ് പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വര്‍ഷം എല്ലാ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ദ്ധിപ്പിച്ചു. രണ്ടു പെന്‍ഷന്‍ വാങ്ങുന്നത് നിയന്ത്രിക്കും.

ഭവനരഹിതര്‍ക്ക് വീട്

ഭവനരഹിതര്‍ക്ക് വീട്

സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്കു വീട് നല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. സമഗ്ര പാര്‍പ്പിടനിര്‍മാണ പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷത്തെ സമഗ്രപാര്‍പ്പിട പദ്ധതിക്ക് 16000 കോടി രൂപയോളം ചിലവു വരും. കിഫ്ബിയില്‍നിന്ന് 500 കോടി രൂപ ഉപയോഗിക്കും.

ആരോഗ്യ ഡാറ്റാ ബാങ്ക്

ആരോഗ്യ ഡാറ്റാ ബാങ്ക്

സംസ്ഥാനത്തെ രോഗികളുടെ ചികിത്സാ സഹായത്തിന് ആയിരം കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ പൗരന്‍മാരുടേയും ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ആരോഗ്യ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ജീവിതശൈലീ രോഗങ്ങള്‍ക്കും മാറാരോഗങ്ങള്‍ക്കും സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു. ജീവിതശൈലീരോഗങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സബ് സെന്ററുകള്‍ വഴി സൗജന്യ മരുന്ന് വിതരണം നടത്തും. രോഗികള്‍ക്ക് ആരോഗ്യസംരക്ഷണത്തിന് ആയിരം കോടി രൂപയാണ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും.

സ്ത്രീ സംരക്ഷണത്തിന് പിങ്ക് റൂമുകള്‍

സ്ത്രീ സംരക്ഷണത്തിന് പിങ്ക് റൂമുകള്‍

വനിതാ വികസനത്തിനും സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കിയാണ് ധനമന്ത്രി തോമസ് ഐസക് എട്ടാം നിയമസഭാ ബജറ്റ് അവതരിപ്പിച്ചത്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ഇതില്‍ പ്രത്യേക തസ്തികകളും സൃഷ്ടിച്ചു. അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ സംരക്ഷണത്തിനായി പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. 18 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി വകയിരുത്തിയത്.

സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി

സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി

സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് നടപടിയെടുക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. മറ്റുള്ളവര്‍ക്കെല്ലാം കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ഇടപാടുകളും ഐടി അധിഷ്ഠിതമാകും. കെ ഫോണ്‍ എന്ന പേരിലുള്ള ഇന്റര്‍നെറ്റ് വ്യാപനശൃഖലയ്ക്ക് 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

English summary

Complete analysis of Kerala Budget 2017-18

Complete analysis of Kerala Budget 2017-18
Story first published: Friday, March 3, 2017, 15:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X