ചെമ്മീനും മീനും ഇനി പിടിച്ചാൽ കിട്ടില്ല; വിദേശികൾക്കിഷ്ടം ഇന്ത്യൻ മത്സ്യങ്ങൾ, കയറ്റുമതിയിൽ റെക്കോഡ്

സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോഡ് നേട്ടം. ചെമ്മീനിനും മത്സ്യത്തിനുമാണ് വിദേശത്ത് ആവശ്യക്കാർ കൂടുതൽ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ചെമ്മീനിനും മത്സ്യത്തിനും രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡ്. ഇതോടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി റെക്കോ‍ർഡിലെത്തി. 2016-2017 സാമ്പത്തിക വർഷം 37,870 കോടി രൂപയുടെ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.

ചെമ്മീനാണ് താരം

ചെമ്മീനാണ് താരം

ആകെ കയറ്റുമതിയുടെ അളവിൽ 32.28 ശതമാനവും ചെമ്മീനാണ്. മത്സ്യം 11.64 ശതമാനം വരും. ഏറെ ആവശ്യക്കാരുള്ളത് വനാമി ചെമ്മീനുകൾക്കാണ്. ഇതിന്റെ കയറ്റുമതി 256699 ടണ്ണിൽ നിന്ന് 329766 ടണ്ണായി ഉയർന്നു.

കൂന്തലിനും പ്രിയം

കൂന്തലിനും പ്രിയം

ചെമ്മീനും മത്സ്യവും കൂടാതെ പ്രധാന സമുദ്രഭക്ഷ്യോത്പന്നമായ കൂന്തലിനും ആവശ്യാക്കാരേറെയാണ്. കൂന്തൽ കയറ്റുമതി അളവിൽ 21.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ആവശ്യക്കാ‍ർ അമേരിക്ക

പ്രധാന ആവശ്യക്കാ‍ർ അമേരിക്ക

അമേരിക്കയും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള മത്സ്യങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആവശ്യവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കാരചെമ്മീൻ അധികവും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേയ്ക്കും ജപ്പാനിലേയ്ക്കുമാണ്.

വള‍ർച്ചയ്ക്ക് പിന്നിൽ

വള‍ർച്ചയ്ക്ക് പിന്നിൽ

വനാമി ചെമ്മീനിന്റെ ഉത്പാദന വർദ്ധനവ്, ജലകൃഷി വർഗങ്ങളുടെ വൈവിധ്യവത്കരണം, ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള. അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് എന്നിവയാണ് സമുദ്രോത്പന്ന കയറ്റുമതിയിലെ ഇന്ത്യയുടെ മികച്ച വളർച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്രമന്ത്രി നി‍ർമ്മല സീതീരാമൻ പറഞ്ഞു.

malayalam.goodreturns.in

English summary

India’s seafood exports at all-time high

Seafood exports from the country hit an all-time high last fiscal with the total revenue touching $5.78 billion by exporting 11,34,948 tonnes of seafood products largely due to a robust demand for frozen shrimp and fish.
Story first published: Thursday, June 8, 2017, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X