സിനിമ മേഖലയിലുള്ളവരുടെ ബിസിനസുകൾ
അഭിനയത്തിനൊപ്പം മറ്റ് ബിസിനസുകളിലും കൈവയ്ക്കാത്ത നടീനടന്മാർ വിരളമാണ്. സിനിമയില്ലെങ്കിലും വരുമാനം കുറയാതെ ജീവിക്കുകയാണ് ഇവരുടെ ലക്ഷ്യം. ബിസിനസുകളിലൂടെ ശ്രദ്ധേയരായ നടീ നടന്മാരാരൊക്കെയെന്ന് നോക്കാം.
മോഹൻലാൽ
ഹോട്ടൽ വ്യവസായത്തിലേയ്ക്ക് കടന്നതോടെയാണ് മോഹൻലാലിന്റെ ബിസിനസ് താത്പര്യം ജനം അറിഞ്ഞു തുടങ്ങിയത്. ദുബായിൽ ഒരു റസ്റ്റോറന്റ് ആരംഭിച്ചായിരുന്നു ഹോട്ടൽ ബിസിനസിൽ അദ്ദേഹത്തിന്റെ തുടക്കും. പിന്നീട് ഗൾഫ് മാർക്കറ്റ് കേന്ദ്രീകരിച്ച് ഒരു കറി പൗഡറും അവതരിപ്പിച്ചു. ഫിലിം പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ മേഖലകളിലും മോഹൻലാലിന് നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്. വിതരണ കമ്പനിയായ മാക്സ് ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ് ഇദ്ദേഹത്തിന്റേതാണ്. പ്രണവം ആർട്ട്സ് ഇന്റർനാഷണൽ എന്ന പേരിൽ സിനിമകളും നിർമ്മിക്കുന്നുണ്ട്.
മമ്മൂട്ടി
ജൈവ കൃഷിയിലാണ് മമ്മൂട്ടി ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കോട്ടയത്ത കുമരകത്തിനടുത്ത് 17 ഏക്കർ നെൽപ്പാടം ഇദ്ദേഹത്തിനുണ്ട്. ഇവിടെ വിത്തിറക്കാനെത്തിയ മമ്മൂട്ടി വാർത്തകളിൽ നിറഞ്ഞിരുന്നു.
ദുൽഖർ സൽമാൻ
അച്ഛനായ മമ്മൂട്ടിക്ക് ജൈവകൃഷിയിലാണ് താത്പര്യമെങ്കിൽ മകൻ ദുൽഖർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആതുരസേവനത്തിലാണ്. ബംഗളൂരുവിൽ ഗർഭിണികൾക്കായി ദുൽഖർ സൽമാൻ മദർഹുഡ് എന്ന ആശുപത്രി ആരംഭിച്ചിച്ചുണ്ട്. സഹോദരിയായ സുറുമിക്കും ഭർത്താവിനും ഇതിൽ പങ്കാളിത്തമുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും കുഞ്ഞ് ജനിച്ചത് ഇതേ ആശുപത്രിയിലാണ്.
ദിലീപ്
സിനിമയുടെ പല മേഖലകളിലും അല്ലാതെയുമായി ബിസിനസിലൂടെ കോടികൾ സമ്പാദിക്കുന്നയാളാണ് ദിലീപ്. നിർമ്മാണ കമ്പനി, തിയേറ്റർ, വിതരണക്കമ്പനി, ഹോട്ടൽ, ബോട്ട് സർവ്വീസ് തുടങ്ങി ദിലീപ് കൈവയ്ക്കാത്ത മേഖലകളില്ല. എന്നാൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഗൂഡാലോചനകുറ്റത്തിന് ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ ചില ബിസിനസ് സ്ഥാപനങ്ങൾ നാട്ടുകാർ അടിച്ചു തകർത്തിരുന്നു. ബിസിനസിലും ദിലീപ് കൊച്ചിരാജാവ് !!! ആലുവാക്കാരുടെ ഗോപാലകൃഷ്ണൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം
കാവ്യ മാധവൻ
വസ്ത്രവ്യാപാരത്തിലാണ് കാവ്യ മാധവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലക്ഷ്യ എന്ന പേരിൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റാണ് കാവ്യ ആരംഭിച്ചിരിക്കുന്നത്.
പൃഥ്വിരാജ്
പൃഥ്വിരാജ് സഹോദരനായ ഇന്ദ്രജിത്തിനും അമ്മ മല്ലികയ്ക്കുമൊപ്പം ഖത്തറിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. 'സ്പൈസ് ബോട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ റെസ്റ്റോറന്റിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങളാണുള്ളത്. യുഎഇയിൽ ഒരു ഒരു ശാഖ തുറക്കാനുള്ള പദ്ധതിയിലാണ് ഇവർ.
പൂർണിമ ഇന്ദ്രജിത്ത്
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബൊട്ടീക്ക്. ഫാഷന്‍ രംഗത്തെ പുത്തന്‍ തരംഗങ്ങള്‍ക്കൊപ്പം പൂര്‍ണിമ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും പ്രാണയുടെ സവിശേഷതയാണ്.
അമല പോൾ
സഹോദരൻ അഭിജിത്ത് പോളുമായി ചേർന്ന് കൊച്ചി കങ്കര പടിയിലാണ് അയാം യോഗ സ്റ്റുഡിയോ എന്ന പേരിൽ അമലാ പോൾ യോഗ സെന്റർ ആരംഭിച്ചിരിക്കുന്നത്. സുംബ ഡാൻസ്, എയ്റോബിക്സ് എന്നിവയുടെ പരിശീലനവും ഇവിടെ ലഭ്യമാണ്.
ആഷിക് അബു
കൊച്ചി പാലാരിവട്ടത്തുള്ള കഫേ പപ്പായയാണ് ആഷിക് അബുവിന്റെ ബിസിനസ് സംരഭം. തീം ബേസ്ഡ് കോഫി ഷോപ്പാണിത്. പഴയ ഒരു വീടിനെ കലാപരമായി മാറ്റിയാണ് കഫേ നിർമ്മിച്ചിരിക്കുന്നത്.
റിമ കല്ലിങ്കൽ
സിനിമയ്ക്ക് ഒപ്പം നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന ഡാൻസ് സ്കൂൾ തുടങ്ങിയതിന് പിന്നിലും ബിസിനസിനേക്കാൾ ഉപരി കലയോടുള്ള സ്നേഹമാണ്. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. മുമ്പ് റിമ വസ്ത്ര ഡിസൈനിംഗ് രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്നു.
ആസിഫ് അലി
ആസിഫ് അലിയും സുഹൃത്തുക്കളായ മുജീബ്, ബ്രിജേഷ് എന്നിവരും ചേർന്നാണ് കൊച്ചിയിൽ വാഫൽ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ഡോനട്ട്സ്, ക്രെപ്സ് തുടങ്ങിയ മധുരപലഹാരങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മകന്റെ പേരിൽ ആദംമ്സ് വേൾഡ് ഓഫ് ഇമാജിനേഷൻ എന്ന പ്രൊഡക്ഷൻ കമ്പനിയും ആസിഫിനുണ്ട്.
ലെന
സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ താന്‍ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരോടും പങ്കിടാനുള്ള പുതിയ പദ്ധതിയാണ് ലെനയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കോഴിക്കോട് ഒരുക്കിയിരിക്കുന്നത്.
ശ്രീനിവാസൻ
നടൻ ശ്രീനിവാസനും ജൈവ കൃഷിയുടെ ആരാധകനാണ്. കൊച്ചിയിലെ കണ്ടനാടാണ് ശ്രീനിവാസൻ നെൽ കൃഷി നടത്തുന്നത്. തൊഴിലാളികളുടെ ഉയർന്ന കൂലി താങ്ങാൻ കഴിയാത്തതിനാലാണ് പലരും നെൽകൃഷി അവസാനിപ്പിച്ചത്. എന്നാൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ശ്രീനിവാസന്റെ അഭിപ്രായം.
സിദ്ദിഖ്
നടൻ സിദ്ദിഖിന് മാമ മിയ എന്ന പേരിൽ കൊച്ചിയിൽ റെസ്റ്റോറന്റുണ്ട്. കൊച്ചി ഇൻഫോ പാർക്കിന് സമീപമാണിത്. ചക്ക ബിരിയാണിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
കൃഷ്ണ
തില്ലാന തില്ലാന, ട്രാഫിക് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടൻ കൃഷ്ണയ്ക്ക് കൊച്ചിയിൽ ഹോട്ടൽ ബിസിനസാണുള്ളത്. തന്തൂർ എന്നാണ് ഹോട്ടലിന്റെ പേര്. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെയും എംജിആറിന്റെയും മറ്റും ചിത്രങ്ങൾ കൊണ്ടാണ് ഹോട്ടൽ അലങ്കരിച്ചിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റ്: സിനിമ മേഖലയ്ക്ക് നഷ്ടം കോടികൾ; നിർമ്മാതാക്കൾക്ക് എട്ടിന്റെ പണി!!!l
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications