English हिन्दी ಕನ್ನಡ தமிழ் తెలుగు

കുരുക്കഴിക്കാനാകാതെ ദിലീപ്!!! കൊച്ചിരാജാവിന്റെ ബിസിനസ് സാമ്രാജ്യം ഇനി ആരുടെ കൈകളിൽ???

Posted By:
Subscribe to GoodReturns Malayalam

ദിലീപ് എന്ന നടന്റെ വളർച്ചയ്ക്കൊപ്പം ദിലീപ് എന്ന വ്യാപാരിയും വളർന്നു കൊണ്ടിരുന്നു. സിനിമയുടെ പല മേഖലകളിലും ദിലീപ് തന്റെ ബിസിനസ്സ് തന്ത്രങ്ങൾ മെനഞ്ഞു. കോടികൾ സമ്പാദിച്ചു. എന്നാൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ​ഗൂഡാലോചനകുറ്റത്തിന് ദിലീപ് അറസ്റ്റിലായതോടെ ചീട്ടുകൊട്ടാരമായി തീർന്നേക്കാം ഈ ബിസിനസ്സ് സംരംഭങ്ങൾ.

പ്രതിഫലം

ചെറിയ വേഷങ്ങളിലൂടെ അഭിനയരം​ഗത്തേയ്ക്ക് കടന്നു വന്ന ദിലീപ് വളരെ പെട്ടെന്ന് കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട താരമായി മാറി. കരിയറിലെ ഉയർച്ച ദിലീപിന്റെ പ്രതിഫലവും ഉയർത്തി. 2 മുതൽ 2.5 കോടി വരെയാണ് ദിലീപ് ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയിരുന്നത്.

നിർമ്മാണ കമ്പനി

2003ലാണ് ദിലീപ് സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് ചിത്രമായ മീശമാധവന് ശേഷമായിരുന്നു ഈ ചുവടുവയ്പ്പ്. ​ഗ്രാൻഡ് പ്രൊഡക്ഷൻ എന്ന് പേരിട്ട ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമ സിഐഡി മൂസയായിരുന്നു. ഈ സിനിമ ദിലീപിന് പ്രതീക്ഷിച്ചതിനേക്കാൾ ഉപരി നേട്ടമുണ്ടാക്കി.

മഞ്ചുനാഥ പ്രൊഡക്ഷൻസ്

​ഗ്രാൻഡ് പ്രൊഡക്ഷന് ശേഷമാണ് അന്നത്തെ ഭാര്യ മഞ്ചു വാര്യരുടെ പേരിൽ മഞ്ചുനാഥ എന്ന പ്രൊഡക്ഷൻ കമ്പനി ദിലീപ് ആരംഭിക്കുന്നത്. കൊച്ചി കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ബിസിനസ്

കേന്ദ്രസർക്കാരിനെ പോലും വരച്ച വരയിൽ നിർത്തുന്ന മുംബൈയിലെയും കൊൽക്കത്തയിലെയും വൻകിട കോർപറേറ്റ് കമ്പനികളിൽ പോലും ദിലീപിന് പങ്കാളിത്തമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ ബിസിനസ് കരാറാണ് ദിലീപ് ഇവരുമായി നടത്തിയിരിക്കുന്നത്രേ.

ഇതരസംസ്ഥാന റിയൽ എസ്റ്റേറ്റ് മാഫിയ

ദിലീപിന്റെ പങ്കുകച്ചവടക്കാരായി സിനിമാ മേഖലയിൽ പ്രവൃത്തിക്കുന്ന ഇതര സംസ്ഥാനക്കാരുമുണ്ടെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. കേരളത്തിലെ ചില രാഷ്ട്രീയക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വിതരണാവകാശം

ദിലീപ് പെൺവേഷം കെട്ടിയാടിയ മായാമോഹിനി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് പ്രതിഫലം വാങ്ങാതെ കൊച്ചി മേഖലയിലെ വിതരണാവകാശം നേടുകയാണ് ദിലീപ് ചെയ്തത്. പിന്നീട് പ്രതിഫലത്തിനൊപ്പം വിതരണാവകാശവുമായി ദിലീപിന്റെ പതിവ്.

ഡി- സിനിമാസ്

സിനിമ പ്രദർശന രം​ഗത്തേയ്ക്കുള്ള ദിലീപിന്റെ ചുവടുവയ്പ്പ് ഡി- സിനിമാസ് തിയേറ്ററിലൂടെയായിരുന്നു. ചാലക്കുടിയിൽ തുടങ്ങിയ ഈ എ ക്ലാസ് തിയേറ്ററിലൂടെ ദിലീപ് തിയേറ്ററുടമകളുടെ സംഘടനയിലും മുൻനിരയിലെത്തി.

ദേ...പുട്ട്

ഹോട്ടൽ ബിസിനസ്സിലും ദിലീപ് തന്റെ കഴിവ് തെളിയിച്ചു. നാദിർഷയ്ക്കൊപ്പമായിരുന്നു ദിലീപ് ഇടപ്പള്ളിയിൽ ദേ...പുട്ട് എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. 3,000 ചതുരശ്ര അടിയുള്ള റസ്റ്റോറൻറാണിത്. ദേ പുട്ട് വൻ ഹിറ്റായതോടെ കോഴിക്കോടും ശാഖ തുറന്നു. ദുബായിൽ ശാഖ തുടങ്ങാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയം ചൂടുപിടിച്ചത്.

മാം​ഗോ ട്രീ റെസ്റ്റോറന്റ്

ഫോർട്ടുകൊച്ചിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു റെസ്റ്റോറന്റാണ് മാം​ഗോ ട്രീ. യേശുദാസിന്റെ തറവാട് എന്ന നിലയിൽ പ്രസിദ്ധമായ ഹൗസ് ഓഫ് യേശുദാസിനോട് ചേർന്നാണ് ഈ റെസ്റ്റോറന്റുള്ളത്. പാരമ്പര്യ തനിമയാണ് ഇവിടുത്തെ പ്രത്യേകത.

കൊച്ചിരാജാവ്

ആലപ്പുഴയിൽ ദിലീപിന് ഹൗസ്ബോട്ട് ബിസിനസ്സുമുണ്ട്. കൊച്ചിരാജാവ് എന്നാണ് ദിലീപ് തന്റെ ഹൗസ് ബോട്ടുകൾക്ക് പേരിട്ടിരിക്കുന്നത്. നൂതന രീതിയിലുള്ള ഈ ആഡംബര ഹൗസ്ബോട്ടുകളിൽ നടുമുറ്റം വരെ ഒരുക്കിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Dileep’s business ventures

Dileep engaged in his business tactics in several areas of cinema.He earned crores.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC