അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

Posted By:
Subscribe to GoodReturns Malayalam

അഭിനയത്തിനൊപ്പം കാശുണ്ടാക്കാൻ മറ്റ് ചില ബിസിനസുകൾ ആരംഭിച്ച നിരവധി നായികമാ‍ർ മലയാളത്തിലുണ്ട്. ബിസിനസ് രം​ഗത്ത് ചുവടുറപ്പിച്ച ഈ നായികമാർ ആരൊക്കെയെന്ന് അറിയണ്ടേ...

കാവ്യ മാധവൻ

വസ്ത്രവ്യാപാരത്തിലാണ് കാവ്യ മാധവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലക്ഷ്യ എന്ന പേരിൽ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റാണ് കാവ്യ ആരംഭിച്ചിരിക്കുന്നത്. ബിസിനസിലും ദിലീപ് കൊച്ചിരാജാവ് !!! ആലുവാക്കാരുടെ ​ഗോപാലകൃഷ്ണൻ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം

പൂ‍ർണിമ ഇന്ദ്രജിത്ത്

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബൊട്ടീക്ക്. ഫാഷന്‍ രംഗത്തെ പുത്തന്‍ തരംഗങ്ങള്‍ക്കൊപ്പം പൂര്‍ണിമ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും പ്രാണയുടെ സവിശേഷതയാണ്.

അമല പോൾ

സഹോദരൻ അഭിജിത്ത് പോളുമായി ചേർന്ന് കൊച്ചി കങ്കര പടിയിലാണ് അയാം യോ​ഗ സ്റ്റുഡിയോ എന്ന പേരിൽ അമലാ പോൾ യോ​ഗ സെന്റ‍ർ ആരംഭിച്ചിരിക്കുന്നത്. സുംബ ഡാൻസ്, എയ്റോബിക്സ് എന്നിവയുടെ പരിശീലനവും ഇവിടെ ലഭ്യമാണ്.

റിമ കല്ലിങ്കൽ

സിനിമയ്ക്ക് ഒപ്പം നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന ഡാൻസ് സ്കൂൾ തുടങ്ങിയതിന് പിന്നിലും ബിസിനസിനേക്കാൾ ഉപരി കലയോടുള്ള സ്നേഹമാണ്. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. മുമ്പ് റിമ വസ്ത്ര ഡിസൈനിം​ഗ് രം​ഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്നു.

ശ്വേത മേനോൻ

ഭക്ഷണപ്രിയയായ ശ്വേത മേനോന് ദുബായിയിൽ ഹോട്ടൽ ബിസിനസാണുള്ളത്. ശ്വേത്സ് ഡിലൈറ്റ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. നോർത്ത് ഇന്ത്യനും ചൈനീസ് വിഭവങ്ങളുമാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ.

ലെന

സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ താന്‍ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരോടും പങ്കിടാനുള്ള പുതിയ പദ്ധതിയാണ് ലെനയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കോഴിക്കോട് ഒരുക്കിയിരിക്കുന്നത്.

ശോഭന

സിനിമയേക്കാൾ കൂടുതൽ നൃത്തത്തെ സ്നേഹിക്കുന്ന കലാകാരിയാണ് ശോഭന. ചെന്നൈയിലെ ശോഭനയുടെ ഡാൻസ് സ്കൂൾ വളരെ പ്രശസ്തമാണ്. സ്വന്തമായ കൊറിയോ​ഗ്രഫി ചെയ്താണ് ശോ​ഭനെ തന്റെ ശിഷ്യരെ നൃത്തമഭ്യസിപ്പിക്കുന്നത്.

കനിഹ

പ്രശസ്ത നടി കനിയയും ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച് കഴിഞ്ഞു. ചെന്നൈയിൽ മെഡ് ഓൾ കെയർ എന്ന പേരിൽ ഒരു ഡയഗ്നോസ്റ്റിക് സെന്ററാണ് കനിഹ ആരംഭിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് ‍ഡോക്ടറാകണം എന്നായിരുന്നു കനിഹയുടെ ആ​ഗ്ര​ഹം. ഇതാണ് പിന്നീട് ഒരു മെഡിക്കൽ സ്ഥാപനം തുടങ്ങാൻ കനിഹയെ പ്രേരിപ്പിച്ചത്.

ആശാ ശരത്ത്

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ആശാ ശരത്ത് നൃത്ത വിദ്യാലയം നടത്തിയിരുന്നു. ദുബായിയിൽ സ്ഥിരതാമസക്കാരിയായ ആശാ ശരത്ത് അവിടെ തന്നെയാണ് നൃത്ത വിദ്യാലയം നടത്തുന്നത്.

മല്ലിക സുകുമാരൻ

മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം അമ്മ മല്ലിക സുകുമാരൻ ഖത്തറിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. 'സ്പൈസ് ബോട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ റെസ്റ്റോറന്റിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങളാണുള്ളത്. യുഎഇയിൽ ഒരു ഒരു ശാഖ തുറക്കാനുള്ള പദ്ധതിയിലാണ് ഇവരിപ്പോൾ.

മുക്ത

കൊച്ചി പനമ്പള്ളി ന​ഗറിലാണ് മുക്തയുടെ ബ്യൂട്ടി ആൻഡ് ജെൻസ് പാർല‍ർ. സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു സ്ത്രീകളും പുരുഷൻമാ‍രും ഇവിടുത്തെ ഉപഭോക്താക്കളാണ്.

ജോമോൾ

കാവ്യ മാധവന്റെ ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ ചുവട് പിടിച്ച് ജോമോളും ഇ-കൊമേഴ്സ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്. മെയ്ക്ക് ഇറ്റ് സ്പെഷ്യൽ എന്നാണ് ഈ ഓൺലൈൻ പോർട്ടലിന്റെ പേര്. സിനിമാക്കാരുടെ ബിസിനസുകൾ ചില്ലറയല്ല!!! കാശുണ്ടാക്കാൻ ഓരോരോ വഴികൾ...

malayalam.goodreturns.in

English summary

Mollywood Actresses And Their Business Ventures!!

It isn't uncommon to see female celebrities of Bollywood trying out their hands in various business ventures. But, we haven't seen the same thing happening with Mollywood celebrities.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns