ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാ‍‍ർ ഇവരാണ്

Posted By:
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അഴിമതികൾ ഇന്ത്യയിൽ അപൂർവമല്ല. ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ നിരവധി കുംഭകോണങ്ങൾക്ക് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിച്ചുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ചില അഴിമതികൾ ഇവയാണ്.

  ഹർഷാദ് മേത്ത കേസ്

  അഴിമതികളെക്കുറിച്ച് പറയുമ്പോൾ മറക്കാനാകാത്ത ഒന്നാണ് ​ഹർഷാദ് മേത്ത അഴിമതി കേസ്. നിയമത്തിലെ പഴുതുകളുപയോ​ഗിച്ച് നിരവധി നിക്ഷേപകരെ അദ്ദേഹം വിഡ്ഢിയാക്കിയിരുന്നു. 5000 കോടി രൂപയുടെ അഴിമതിയാണ് ഹർഷാദും അദ്ദേഹത്തിന്റെ അനുയായികളും ചേ‍ർന്ന് നടത്തിയത്. കുംഭകോണം പുറത്തായതിന് ശേഷം ഓഹരി വിപണി തകർന്നു. മേത്തയെ അറസ്റ്റ് ചെയ്ത് സ്റ്റോക്ക് മാർക്കറ്റുകളിലെ ട്രേഡിംഗിൽ നിന്നും വിലക്കി. ജോൺസൺ ആൻഡ് ജോൺസൺ കാൻസ‍‍ർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍

  കേദൻ പരേക്ക്

  മേത്തയ്ക്ക് ശേഷം ഓഹരി വിപണിയിൽ അഴിമതി നടത്തിയയാളാണ് കേദൻ പരേക്ക്. അലഹബാദ് സ്റ്റോക്ക് എക്സ്ചേഞ്ച്, കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിലാണ് കേദൻ അഴിമതി നടത്തിയത്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ഇദ്ദേഹം. എൻ എച്ച് സെക്യൂരിറ്റീസ് എന്നായിരുന്നു. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

  സത്യം അഴിമതി കേസ്

  രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നാണ് സത്യം കംപ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡ് തട്ടിപ്പുകേസ്. സത്യം കംപ്യൂട്ടര്‍ സ്ഥാപകനും ചെയര്‍മാനുമായിരുന്ന ബി രാമലിംഗരാജു, സഹോദരനും സത്യം എംഡിയുമായിരുന്ന ബി രാമരാജു, സിഎഫ്ഒ വദ്ലമണി ശ്രീനിവാസ്, ഓഡിറ്റര്‍മാരായിരുന്ന സുബ്രഹ്മണി ഗോപാലകൃഷ്ണന്‍, ബി സൂര്യനാരായണരാജു, ജീവനക്കാരായിരുന്ന ജി രാമകൃഷ്ണ, ഡി വെങ്കടപതിരാജു, ശ്രീശൈലം, വി എസ് പ്രഭാകര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 ഏപ്രിൽ 9ന് രാമലിംഗ രാജുവും മറ്റ് ഒൻപത് പേരും സത്യം കുംഭകോണത്തിൽ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

  രൂപ് ബൻസാലി അഴിമതി

  രൂപ് ബൻസാലിയുടെ ബാങ്കിംഗ് സ്ഥാപനമായിരുന്നു സിആ‍ർബി. മ്യൂച്വൽ ഫണ്ട്, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ഡിബഞ്ചറുകൾ എന്നിവ വഴി നിക്ഷേപകരിൽ നിന്ന് ധാരാളം പണം റൂപ് ബൻസാലി ഈ ബാങ്ക് വഴി നേടിയിരുന്നു. നിലവിലില്ലാത്ത കമ്പനികളുടെ സഹായത്തോടെയാണ് അദ്ദേഹം പണം സമാഹരിച്ചിരുന്നത്. അഴിമതി കേസിൽ സാംസങ് തലവന് അഞ്ച് വര്‍ഷം തടവ്

  സുബ്രതാ റോയ് കേസ്

  സഹാര റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും സഹാര ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് 24,000 കോടി രൂപയാണ് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു. ഇതിനെ തുട‍ർന്ന് നിക്ഷേപകരെ വഞ്ചിച്ച കേസില്‍ സഹാരാ മേധാവി സുബ്രതാ റോയിയുടെ 39,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

  ശാരദ അഴമതി

  ചിട്ടി-ഫണ്ട് കമ്പനിയായ ശാരദാ ഗ്രൂപ്പിന്റെ ചെയർമാൻ സുദീപ്ത സെൻ വിവിധ നിക്ഷേപ പദ്ധതികൾ നടത്തി. പശ്ചിമബംഗാളിലും ഒഡീഷയിലും അനേകം നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ചു. കുരുക്കഴിക്കാനാകാതെ ദിലീപ്!!! കൊച്ചിരാജാവിന്റെ ബിസിനസ് സാമ്രാജ്യം ഇനി ആരുടെ കൈകളിൽ???

  എൻഎസ്ഇഎൽ അഴിമതി

  നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതിക്കേസാണിത്. ആനന്ദ് റാത്തി കമ്മോഡിറ്റീസ് ലിമിറ്റഡിലെ അമിത് റാത്തി, ജിയോജിത്ത് കോംട്രേഡിലെ സി.പി കൃഷ്ണന്‍, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസിലെ ചിന്തന്‍ മോദി എന്നിവ‍ർ ഈ കേസിൽ അറസ്റ്റിലായിരുന്നു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. പത്ത് പൈസ കൈയ്യിലില്ല, എന്നാലും നിങ്ങള്‍ക്ക് ബിസിനസ്സ് തുടങ്ങാം

  കൽക്കരി കേസ്

  കൽക്കരിപ്പാടങ്ങൾ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിർള, റിലയൻസ് പവർ ലിമിറ്റഡ്, നവീൻ ജിൻഡാലിന്റെ ജിൻഡാൽ സ്റ്റീൽ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികൾക്ക് നൽകിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കൽക്കരി കുംഭകോണക്കേസ്. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് വിൽക്കുന്ന വിലയേക്കാൾ വളരെ താഴ്ന്ന വില കണക്കാക്കിയാണ് ഇവ കൈമാറിയത്. 2004 മുതൽ 2009 വരെയുള്ള കാലത്താണ് കൽക്കരി അഴിമതി ഇടപാട് നടന്നതായി കാണുന്നത്. 142 കൽക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. പണക്കാരനാവാന്‍ ആഗ്രഹമുണ്ടോ? ശീലമാക്കൂ ഇതെല്ലാം

  2ജി സ്പെക്ട്രം

  രണ്ടാം തലമുറ മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണ-നിർണ്ണയ അനുമതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണു 2ജി സ്പെക്ട്രം അഴിമതി. ഒന്നാം യുപിഎയുടെ കാലത്താണ് ഇതു നടന്നത്. 176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വെച്ചതിലൂടെ ഉൻടായിട്ടുണ്ടെന്നാണ് കൺട്രോള‍ർ ആന്റ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍

  malayalam.goodreturns.in

  English summary

  9 Famous Financial Scams in India

  Financial Scams have not been uncommon in India. A scam is a means of getting money by deception or in an illicit way with a fake identity or documents. India, has now and then seen many scams in the financial world which has shaken Dalal Street. Some of these have caused a lot of financial distress to the common man.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more