സാംസങ് തലവന്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ.
അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സോള്‍ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ കേസിലാണ് ഇന്ന് വിധി പറഞ്ഞത്.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്. തനിക്ക് ചെയ്തുതന്ന സഹായങ്ങള്‍ക്ക് പകരമായി പ്രസിഡന്റിന്റെ അടുത്ത സഹായിക്ക് പണം നല്കാന് ലീ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സാംസങ് ഇലക്ട്രോണിക്സിന്റെ വൈസ് ചെയര്മാന് സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. കമ്പനിയുടെ സ്ഥാപകനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലായതിന് പിന്നാലെയാണ് ലീ ജാ യങ് കമ്പനിയുടെ ചുമതല ഏറ്റെടുത്തത്.
ലീക്ക് 12 വർഷം തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കോടതി ഇത് അഞ്ചു വർഷമായി ചുരുക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ ലീ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
