ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി 417 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി.
കാൻസറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി 417 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. അര്‍ബുദ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉത്പന്നത്തില്‍ പതിച്ചില്ലെന്ന കാരണംകാട്ടി അറുപത്തിരണ്ടുകാരി ഫയല്‍ചെയ്ത കേസിലാണ് കമ്പനിക്കെതിരെ കോടതിവിധി. ബാബാ രാംദേവിനോട് ഏറ്റുമുട്ടാനൊരുങ്ങി ശ്രീ ശ്രീ രവിശങ്കർ; പതഞ്ജലിക്ക് വെല്ലുവിളിയായ് തത്വ
പരാതിക്കാരി
ഇവ എക്കേവേരിയ എന്ന സ്ത്രീയാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്. അണ്ഡാശയ ക്യാന്‍സര്‍ വന്നതിനെ തുടര്‍ന്നാണ് എക്കേവേരിയ പരാതി നല്കാന് തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് എക്കേവേരിയ പറഞ്ഞു. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്
മുന്നറിയിപ്പ് പതിച്ചില്ല
ഉത്പന്നത്തില്‍ മുന്നറിയിപ്പ് പതിച്ചിരുന്നെങ്കില്‍ താന്‍ ഇത്രകാലം അത് ഉപയോഗിക്കില്ലായിരുന്നുവെന്ന് എക്കേവേരിയ കോടതിയില്‍ പറഞ്ഞു. പൗഡര്‍ അമിതമായി ഉപയോഗിച്ചാല്‍ അര്‍ബുദമുണ്ടാകുമെന്നറിഞ്ഞിട്ടും കമ്പനി അത് മറച്ചുവെച്ചുകൊണ്ടാണ് ഇത്രയുംകാലം ഉത്പന്നങ്ങള്‍ വിറ്റഴിച്ചതെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ധോണിയും ബിസിനസ്സിലേയ്ക്ക്...സെവൻസ് ബ്രാൻഡ് സ്വന്തമാക്കാൻ യുവാക്കളുടെ തിരക്ക്
ശാസ്ത്രീയമായി തെളിഞ്ഞു
ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
സ്ഥിരമായി ഉപയോഗിച്ചാൽ
സ്ഥിരമായി ജോണ്സണ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതാണ് രോഗകാരണമായതെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 70 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരമായും, 347 മില്ല്യണ്‍ ഡോളര്‍ ശിക്ഷയായും കൊടുക്കണമെന്നാണ് കോടതി ഉത്തരവ്. താജിന്റെ ഫോട്ടോയെടുത്താൽ ഇനി വലിയ വില കൊടുക്കേണ്ടി വരും!!!
കനത്ത തിരിച്ചടി
ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനികളിലൊന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. മരുന്നുനിര്‍മ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. തമിഴ് വനിതകള്‍ മാസാണ് തകര്‍ക്കുന്നു,കേരളത്തിലെ സ്ത്രീകളും മോശമല്ല
അപ്പീലിനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ
വിധിക്കെതിരെ അപ്പീല്‍ പോകുവാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ കമ്പനിക്കെതിരെ മൂവായിരത്തിലധികം കേസുകള്‍ വിവിധ രാജ്യങ്ങളിലായുണ്ട്. നേരത്തെ അമേരിക്കന്‍ സ്വദേശിനിയായ മറ്റൊരു യുവതി നല്കിയ പരാതിയില്‍ 110 മില്യണ്‍ ഡോളര്‍ പിഴ കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications