നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

Posted By:
Subscribe to GoodReturns Malayalam

ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസുകാരനായ മുകേഷ് അംബാനി റിലയൻസ് ജിയോയിലൂടെ മാത്രമല്ല തന്റെ ജീവിതശൈലികളിലൂടെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. അത്യാഡംബരപൂർവ്വമായ ജീവിതം നയിക്കുന്നവരാണ് മുകേഷ് അംബാനിയും കുടുംബവും. ഇത് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്.

നിതാ അംബാനി

എന്നാൽ ഇത്തവണ വാർത്തകളിൽ ഇടം നേടിയത് മുകേഷ് അംബാനിയല്ല, ഭാര്യ നിതാ അംബാനിയാണ്. നിതാ അംബാനിയുടെ മൊബൈൽ ഫോണായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ച.

315 കോടിയുടെ ഫോൺ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണാണ് നിതാ അംബാനി ഉപയോഗിക്കുന്നതെന്നും 315 കോടിയാണ് ഇതിന്റെ വിലയെന്നുമാണ് വാർത്തകളിൽ നിറഞ്ഞത്. ചില വിദേശ മാധ്യമങ്ങൾ വരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട്

ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എന്നാണ് ഫോണിന്റ പേര്. 2014ല്‍ ആണ് ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചതെന്നും. ഇതിന്റെ പുതിയ വേര്‍ഷനാണ് നിത അംബാനി ഉപയോഗിക്കുന്നതെന്നും വാർത്തകളിൽ പറയുന്നു.

ഫോണിന്റ നിർമ്മാണം

24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ് ഈ ഫോണിന്റെ നിര്‍മ്മാണം. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിംഗും നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കും എന്നു വരെ വാർത്തകൾ വന്നു.

വാർത്ത വ്യാജം

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയും മാധ്യങ്ങളും നൽകിയ വാർത്ത വ്യാജമാണെന്ന വെളിപ്പെടുത്തലുമായി റിലയൻസ് ജിയോയുടെ ജനറൽ മാനേജർ അനുജ ശർമ രംഗത്തെത്തിയിരുന്നു. നിതാ അംബാനിയ്ക്ക് അത്തരത്തിലൊരു ഫോൺ ഇല്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

മൊബൈൽ പ്രേമി

ഗാഡ്ജറ്റുകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. മികച്ച ഗാഡ്ജെറ്റുകൾ തന്നെയാണ് അവർ ഉപയോഗിക്കുന്നതും. കൂടാതെ പുത്തൻ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും നിതാ അംബാനിക്ക് ഏറെ ഇഷ്ട്ടമാണ്.

malayalam.goodreturns.in

English summary

Truth behind viral story: Nita Ambani doesn’t use a phone worth Rs 315 crore

Mukesh Ambani being the richest businessman of India is always making headlines, be it for his telecom venture Reliance Jio or his lifestyle habits.
Story first published: Saturday, August 5, 2017, 16:15 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns