താജിന്റെ ഫോട്ടോയെടുത്താൽ ഇനി വലിയ വില കൊടുക്കേണ്ടി വരും!!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈയിലെ താജ്മഹൽ പാലസ്‌ ഹോട്ടലിന്റെ ചിത്രങ്ങൾ എടുക്കുമ്പോൾ ഇനി സൂക്ഷിക്കണം. ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാ‍ർക്ക് നേടിയ കെട്ടിടമായി മാറിയിരിക്കുകയാണ് താജ് ഹോട്ടൽ. അതുകൊണ്ട് ഉടമയുടെ അനുവാദമില്ലാതെ ഹോട്ടലിന്റെ ചിത്രങ്ങൾ ഇനി വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കാനാകില്ല.

114 വർഷം പഴക്കം
 

114 വർഷം പഴക്കം

114 വർഷം പഴക്കമുണ്ട് താജ്മഹൽ പാലസ്‌ ഹോട്ടലിന്. 1903 ഡിസംബ‍ർ 16നാണ് ദക്ഷിണ മുംബൈയിൽ ഹോട്ടൽ ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ തനിമ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ട്രേഡ്മാർക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്.

ടാറ്റാ ​ഗ്രൂപ്പ്

ടാറ്റാ ​ഗ്രൂപ്പ്

ടാറ്റാ ​ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ. ഇന്ത്യയിലെ തന്നെ മികച്ച ഹോട്ടലുകളിലൊന്നാണിത്.

അതിഥികൾ

അതിഥികൾ

നീൽ ആംസ്ട്രോങ്, ജോൺ ലെനൺ, ബറാക് ഒബാമ തുടങ്ങി നിരവധി പ്രമുഖർ താജ്മഹൽ ഹോട്ടലിലെ അതിഥികളായിട്ടുണ്ട്. മുംബൈയിലെത്തുന്ന പ്രമുഖരെല്ലാം തന്നെ താജ്മഹൽ ഹോട്ടലാണ് താമസത്തിനായി തിരഞ്ഞെടുക്കുക.

ഇമേജ് ട്രേഡ്മാർക്ക്

ഇമേജ് ട്രേഡ്മാർക്ക്

സാധാരണ കമ്പനികളുടെ ലോ​ഗോകൾ, വിപണന നാമങ്ങൾ തുടങ്ങിയവയ്ക്കാണ് ട്രേഡ്മാർക്ക് നൽകുക. എന്നാൽ താജ്മഹൽ പാലസ് ഹോട്ടലിന്റെ നിർമ്മാണ രീതി കണക്കിലെടുത്ത് ഇമേജ് ട്രേഡ്മാർക്കാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കെട്ടിടത്തിന് ഇത്തരത്തിൽ ട്രേഡ്മാർക്ക് ലഭിക്കുന്നത്.

ട്രേഡ് മാർക്കുള്ള മറ്റ് കെട്ടിടങ്ങൾ

ട്രേഡ് മാർക്കുള്ള മറ്റ് കെട്ടിടങ്ങൾ

മുംബൈ ഭീകരാക്രമണത്തിൽ താജ്മഹൽ ഹോട്ടൽ ഭാ​ഗികമായി തക‍ർന്നിരുന്നു. ന്യൂയോർക്കിലെ എംമ്പയർ സ്റ്റേറ്റ് ബിൽഡിം​ഗ്, പാരീസിലെ ഐഫൽ ​ഗോപുരം, സിഡ്നിയിലെ ഓപ്പേറ ഹൗസ് എന്നിവയക്ക് ഇമേജ് ട്രേഡ്മാർക്ക് ലഭിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെയും തനിമ സംരക്ഷിക്കുകയാണ് ഇമേജ് ട്രേഡ്മാർക്ക് നൽകുന്നതിന്റെ ലക്ഷ്യം.

ഐഫൽ ​ഗോപുരം

ഐഫൽ ​ഗോപുരം

പാരീസിലെ ഐഫൽ ​ഗോപുരം ട്രേഡ്മാർക്കുള്ള കെട്ടിടമാണ്. ഗസ്റ്റേവ് ഈഫൽ എന്ന എഞ്ചിനീയറുടെ സ്മരണാർത്ഥമാണ് ​ഗോപുരത്തിന് ഈ പേര് നൽകിയത്. അദ്ദേഹത്തിന്റെ കമ്പനിയാണ് ടവർ നിർമിച്ചത്.

എംമ്പയർ സ്റ്റേറ്റ് ബിൽഡിം​ഗ്

എംമ്പയർ സ്റ്റേറ്റ് ബിൽഡിം​ഗ്

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ന്യൂയോർക്കിലെ എംമ്പയർ സ്റ്റേറ്റ് ബിൽഡിം​ഗ്. ഇത് കണക്കിലെടുത്താണ് ഈ കെട്ടിടത്തിന് ട്രേഡ്മാർക്ക് ലഭിച്ചത്.

സിഡ്നിയിലെ ഒപ്പേറ ഹൗസ്

സിഡ്നിയിലെ ഒപ്പേറ ഹൗസ്

സിഡ്നിയിലെ ഒരു കലാസൃഷ്ടി കേന്ദ്രമാണ് സിഡ്നി ഓപ്പേറ ഹൗസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തവും വ്യത്യസ്തവുമായ ഈ കെട്ടിടത്തിനും ട്രേഡ്മാർക്ക് ലഭിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Mumbai’s Taj Mahal Palace hotel acquires image trademark

The iconic Taj Mahal Palace hotel in the city has acquired an image trademark’, making it the first building in the country to get intellectual property rights protection for its architectural design.
Story first published: Tuesday, June 20, 2017, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X