പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ

Posted By: Swathimol
Subscribe to GoodReturns Malayalam

കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദൈനംദിന ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നിർഭാഗ്യവശാൽ, കൂടുതൽ വേതനം ആർക്കും ആവശ്യപ്പെടാൻ കഴിയാറില്ല.
എന്നിരുന്നാലും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ചില കുറുക്കുവഴികൾ ഉണ്ട്. ഈ 5 മാർഗ്ഗങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാനാകും.

ഓഹരി വിപണി

ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ പണം വളരെ പെട്ടെന്ന് ഇരട്ടിയാക്കാൻ സാധിക്കും. ഒരു ബ്രോക്കർ വഴിയോ സാമ്പത്തിക വിദഗ്ധൻ വഴിയോ അല്ലെങ്കിൽ ഓൺലൈനിലൂടെയോ ഓഹരികൾ വാങ്ങാം. പെട്ടെന്ന് പണം ആവശ്യം വന്നാൽ ഓഹരികൾ എപ്പോൾ വേണമെങ്കിലും വിൽക്കാനും സാധിക്കും. എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാനും അതുപോലെ തന്നെ ധാരാളം പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. നിക്ഷേപത്തിനായി ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. ഓഹരികൾ വാങ്ങുന്നതിനു മുമ്പ് അത് ലാഭകരമാണോയെന്ന് കണ്ടെത്താൻ കമ്പനികളെക്കുറിച്ച് വിശദമായ വിശകലനവും നടത്തേണ്ടതുണ്ട്.

കമ്പനി ഫിക്സഡ് ഡെപ്പോസിറ്റുകൾ

ചില കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാൻ സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളായിരിക്കും ഇത്. ഉദാഹരണത്തിന് നിങ്ങൾ പി.എൻ.ബി ഹൗസിംഗ് ഫിനാൻസിൽ 120 മാസത്തെ കാലാവധിയിൽ പണം നിക്ഷേപിച്ചാൽ 10.14 ശതമാനം വരെ പലിശ ലഭിക്കും. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാൻ സാധ്യതയുണ്ട്.

പണം കടം കൊടുക്കൽ

ഉയർന്ന പലിശനിരക്കിൽ പണം കടം കൊടുക്കുന്നത് നിങ്ങളുടെ പണം ഇരട്ടിയാക്കാനുള്ള മറ്റൊരു മാർഗമാണ്. ഇതുവഴി ചെറിയ കാലയളവിനുള്ളിൽ നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാൻ കഴിയും. അതായത് 4 മുതൽ 5 വർഷത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇരട്ടി സമ്പാദിക്കാം. അത്യാവശ്യഘട്ടങ്ങളിൽ ഉയർന്ന പലിശനിരക്കിൽ പണം കടം വാങ്ങാനും ആളുകൾ തയ്യാറാണ്.

റിയൽ എസ്റ്റേറ്റ്

5 വർഷത്തിനുള്ളിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാൻ കഴിയുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് റിയൽ എസ്റ്റേറ്റ്. മറ്റ് നിക്ഷേപങ്ങളേക്കാൾ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള പണമൊഴുക്ക് സ്ഥിരവും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്നതുമാണ്.

ചെറുകിട കച്ചവടം

ലാഭകരമായ ചെറുകിട കച്ചവടങ്ങളിൽ പങ്കാളിയാകുന്നത് നിങ്ങളുടെ ലാഭം ഇരട്ടിയാക്കാനുള്ള മികച്ച മാർഗമാണ്. എന്നാൽ ഇത് അൽപ്പം റിസ്ക് നിറഞ്ഞതാണ്. ബിസിനസ്സിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ കമ്പനിയെയും അതിന്റെ പ്രവർത്തനങ്ങളെയും നന്നായി മനസ്സിലാക്കിയിരിക്കണം. കമ്പനിയുടെ ലാഭസാദ്ധ്യത കണക്കിലെടുത്തായിരിക്കണം നിക്ഷേപം. കമ്പനി ലാഭം നേടുമ്പോൾ നിങ്ങൾക്ക് നിക്ഷേപിച്ചതിനേക്കാൾ കൂടുതൽ തിരികെ നേടാൻ കഴിയും.

malayalam.goodreturns.in

English summary

How To Double Your Income? Here Are 5 Quick Ways

Our needs in day to day life keeps on increasing and the income remains the same. Still, there are ways you can increase your income. So, double your income by following these 5 ways
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns