ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

Posted By:
Subscribe to GoodReturns Malayalam

പ്രവാസികൾക്ക് സന്തോഷവാർത്ത...ദുബായിയിലെ കെട്ടിട വാടക നിരക്കിൽ വൻ കുറവ്. 2017 ന്റെ ആദ്യ പകുതി വരെയുള്ള കണക്കുകളനുസരിച്ച് ദുബായിലെ പ്രോപ്പര്‍ട്ടികളുടെ ശരാശരി വാടക നിരക്കില്‍ ഇടിവുണ്ടായതായി റിപ്പോർട്ട്. ശരാശരി വാടക നിരക്കില്‍ കഴിഞ്ഞ വര്‍ഷം 10.4 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ശരാശരി വില്‍പ്പന നിരക്കിലും ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വില്ലകൾ സ്വന്തമാക്കാം കുറഞ്ഞ വാടകയ്ക്ക്

ദുബായിയിലെ വില്ലകളും അപ്പാർട്ട്മെന്റുകളും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ലഭിക്കും. മൂന്ന് കിടപ്പുമുറികളുള്ള വില്ലയുടെ ശരാശരി വാടക 7.6 ശതമാനമാണ് താഴ്ന്നതി. അതേസമയം ഒരു കിടപ്പുമുറിയുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 6.1 ശതമാനമായി കുറഞ്ഞു. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകൾക്ക് 0.1 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉള്ളൂ.

വാടക നിരക്ക്

ദുബായില്‍ ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ വിറ്റു പോകുന്ന സ്ഥലങ്ങളിലെയും വാടക നിരക്കില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ദുബായിലെ വസ്തുക്കളുടെ ശരാശരി വിലയില്‍ 6.6 ശതമാനത്തിന്റേയും ദുബായ് സിലിക്കണ്‍ ഓസിസില്‍ 4.9 ശതമാനത്തിന്റേയും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇളവുമായി ഉടമസ്ഥർ

ഒരു നിശ്ചിത കലായളവുവരെ വാടക ഈടാക്കാതെ വരെയാണ് ഉടമസ്ഥർ ഇപ്പോൾ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത്. കൂടാതെ നിലവിലെ വാടകക്കാർക്ക് വാടക കുറച്ച് നൽകിയും ബ്രോക്കർ കമ്മീഷനുകൾ നൽകിയും വാടകക്കാരെ ആകർഷിക്കുന്നു.

ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം

ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധന ദുബായിയിൽ നടപ്പാക്കിയിരുന്നു. ഷെയറിംഗ് അടക്കമുള്ള വാടകക്കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയാൽ അരലക്ഷം രൂപ വരെ പിഴ ഈടാക്കും. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നും ബാച്ചിലേഴ്‌സിനെ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം.

പിഴ

അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലേഴ്‌സിന് വാടകക്ക് നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുള്ളയാള്‍ പിഴ നൽകേണ്ടി വരും. ആയിരം ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.

കെട്ടിട വാടക നിയമം

ദുബായിലെ പുതിയ കെട്ടിട വാടക നിയമം പ്രകാരം വാടക കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ദുബായ് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റാണ് പുതിയ കെട്ടിട വാടക നിയമം കൊണ്ടു വരുന്നത്.

വാടക കരാര്‍

നിലവില്‍ വ്യാപാര-വാണിജ്യ സ്ഥലങ്ങൾ, താമസ സ്ഥലങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് വാടക കരാര്‍. വാടക കരാറില്‍ ഇനി മുതല്‍ കൂടുതല്‍ വിഭാഗങ്ങളുണ്ടാകും. വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, ആരോഗ്യം, വിദ്യാഭ്യാസ സ്ഥാപനം എന്നിങ്ങനെ പലതായി വിഭജിച്ചായിരിക്കും വാടക ഏര്‍പ്പെടുത്തുക.

 

 

malayalam.goodreturns.in

English summary

Dubai rental law: a timely refresh?

The Dubai Land Department (DLD) announced a new rental law in the works that will enhance transparency in real estate leases.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC