English हिन्दी ಕನ್ನಡ தமிழ் తెలుగు

നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

Posted By: Swathimol
Subscribe to GoodReturns Malayalam

സ്വന്തം നാട്ടിൽ കുറച്ച് സ്ഥലം വാങ്ങിയിടാൻ ആ​ഗ്രഹിക്കാത്ത പ്രവാസികളുണ്ടാകില്ല. എന്നെങ്കിലും അന്യനാടുകളിൽ നിന്ന് തിരികെ പോകേണ്ടി വന്നാൽ സ്വന്തമായി കുറച്ച് ഭൂമിയും ഒരു വീടുമുണ്ടെങ്കിൽ സുരക്ഷിതരായി എന്ന് കരുതുന്നവരാണ് പ്രവാസികളിലധികവും. എന്നാൽ മറ്റ് ചിലരാകട്ടെ നാട്ടിൽ കഴിയുന്ന മാതാപിതാക്കൾക്ക് ഒരു കുറവും വരാതിരിക്കാൻ സ്ഥലങ്ങളും വീടും മറ്റും വാങ്ങുന്നവരാണ്.

റിയൽ എസ്റ്റേറ്റ് നിക്ഷേപം

പ്രവാസികളുടെ പ്രധാന നിക്ഷേപങ്ങളിലൊന്നാണ് റിയൽ എസ്റ്റേറ്റ്. മുൻകാലങ്ങളിൽ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രാമാണ് സ്ഥലങ്ങളും മറ്റും വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഭാവിയിലേയ്ക്കുള്ള പ്രധാന വരുമാന സ്രോതസ്സായാണ് ആളുകൾ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെ കാണുന്നത്.

പുതിയ നയങ്ങൾ

സ‍ർക്കാരിന്റെ പുതിയ നയങ്ങളായ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് (ആർ.ഇ.ആർ.എ), ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി.എസ്.ടി), ബിനാമി ട്രാൻസാക്ഷൻ ആക്ട് തുടങ്ങിയവ പ്രവാസികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം. 2016ൽ അവതരിപ്പിച്ച ഈ നയങ്ങൾ റിയൽ എസ്റ്റേറ്റ് രം​ഗത്തുള്ള പ്രവാസി നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

എന്താണ് റെറ (ആ‍ർ.ഇ.ആ‍ർ.എ)

റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം നടപ്പാക്കുന്നതോടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില കുറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ റെറ അഥവാ റിയൽ എസ്റ്റേറ്റ് റെ​ഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട് നടപ്പാക്കുമ്പോ​ൾ അനിയന്ത്രിതമായ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇത് ഉപഭോക്താക്കൾക്ക് ​ഗുണം ചെയ്യും. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാനും റെറ സഹായിക്കുന്നു.

റെറ ചട്ടം ലംഘിക്കരുത്

റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് നിയമത്തിന്റെ (റെറ) വകുപ്പുകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചട്ടങ്ങള്‍ കൊണ്ടുവരരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാ‍‌ർ മുന്നറിയിപ്പ് നൽകിയിരുന്നു. റെറ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തകര്‍ക്കുംവിധം പ്രവര്‍ത്തിച്ചാല്‍ നിയമപരമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ജി.എസ്.ടി

ഇന്ത്യയിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജി.എസ്.ടി. വിവിധ സംസ്ഥാനങ്ങളിൽ ബാധകമായ പരോക്ഷ നികുതികളിലെ വ്യത്യാസം ഒഴിവാക്കുകയാണ് ജി.എസ്.ടിയുടെ ലക്ഷ്യം. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ നികുതി ക്രഡിറ്റുകളിൽ ജി.എസ്.ടി കൂടുതൽ വ്യക്തത നൽകും. ഇത് ഇടപാടുകാർക്ക് കൂടുതൽ ​ഗുണം ചെയ്യും.

ബിനാമി നിരോധന നിയമം

റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകൾ നിരോധിക്കുന്നതിനുള്ള ഫലപ്രദമായ നിയമമാണ് ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) നിയമം. ബിനാമി ട്രാന്‍സാക്ഷന്‍സ് (നിരോധന) ഭേദഗതി നിയമം നവംബര്‍ ഒന്നിനാണ് നിലവില്‍ വന്നത്. ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തു കണ്ടുകെട്ടുകയും ചെയ്യും.

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ആ‍ർ.ഇ.​ഐ.ടി)

റിയൽ എസ്റ്റേറ്റ് മേഖലയിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ വലിയ തോതിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ ചെറുതും വലുതുമായ എല്ലാ റിയൽ എസ്റ്റേറ്റ് നിക്ഷേപക‍ർക്കും സുരക്ഷിതത്വവും പ്രതിഫലവും നൽകുന്നു.

ലളിതം, സുതാര്യം

പരിഷ്കരിച്ച ഈ നിയമങ്ങൾ റിയൽ എസ്റ്റേറ്റ് രം​ഗത്തെ കൂടുതൽ സുതാര്യമാക്കുകയും സ്ഥലം വാങ്ങൽ കൂടുതൽ ലളിതമാക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ നിക്ഷേപക‍ർക്ക് ഒട്ടും ടെൻഷൻ വേണ്ട.

malayalam.goodreturns.in

English summary

What is the Impact of RERA on NRIs investing in India property market

The question now is whether NRIs can be more confident in making an investment decision with policy changes such as RERA and GST attract NRIs to Indian realty in 2017.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC