ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉള്ളവരെ കാത്തിരിക്കുന്ന ചില നൂലാമാലകൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിലധികം ബാങ്ക് അക്കൌണ്ടുകളുള്ളവരാണ് നമ്മളിലധികവും. ഓരോരോ ആവശ്യങ്ങൾക്കായി പല അക്കൌണ്ടുകളും പുതുതായി തുറക്കേണ്ടി വരും. പല ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില സൗകര്യങ്ങളുണ്ടെങ്കിലും ചില നൂലാമാലകളും അതിന് പിന്നിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം... നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

 

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

ഓരോ അക്കൗണ്ടിലും മിനിമം ബാലന്‍സ് തുക നിലനിര്‍ത്തേണ്ടി വരും. ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. അക്കൗണ്ടുകളുടെ എണ്ണം കൂടുമ്പോള്‍ മിനിമം ബാലന്‍സായി കുടുങ്ങിക്കിടക്കുന്ന തുകയും കൂടും. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ

തട്ടിപ്പുകൾ

തട്ടിപ്പുകൾ

നിരവധി അക്കൌണ്ട് ഉണ്ടാകുമ്പോള്‍ ചിലത് തീരെ ഉപയോഗിക്കാതെയാകും. മറ്റ് ചിലത് മറന്നു തന്നെ പോയേക്കാം. എന്നാൽ ഇത് അപകടമാണ്. കാരണം തട്ടിപ്പുകാർക്ക് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തട്ടിയെടുക്കാനും അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കാനും നിങ്ങളുടെ അക്കൗണ്ടുപയോഗിച്ച് അനധികൃത പണം കൈമാറ്റം നടത്താനും കഴിയും. എന്നെങ്കിലും പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നത് ചിലപ്പോൾ നിങ്ങളാകാം. ബാങ്ക് സ‍ർവ്വീസ് ചാ‍ർജിൽ നിന്ന് രക്ഷപ്പെടാൻ ഇനി ഒരു വഴി മാത്രം!!!

കണക്കുകള്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്

കണക്കുകള്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്

കണക്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഡെപ്പോസിറ്റുകളും ബാലന്‍സുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളുമെല്ലാം കൂടി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും ഉണ്ടാകുക. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??

നഷ്ടപ്പെടൽ

നഷ്ടപ്പെടൽ

പാസ്ബുക്ക്, ചെക്ക്ബുക്ക്, ഡെബിറ്റ് കാര്‍ഡുകൾ എന്നിവ നഷ്ടപ്പെടുക, എവിടെയാണ് വച്ചതെന്ന് മറന്നു പോകുക, ലോഗിന്‍ വിവരങ്ങള്‍ മറന്നു പോകുക തുടങ്ങിയ കാര്യങ്ങൾ പതിവാകും. ഇതിനോരോന്നിനും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. അതു വഴിയും പണം നഷ്ടപ്പെടും. അല്ലെങ്കില്‍ തന്നെ ഓരോ വര്‍ഷവും ഈ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഉണ്ട്. ഉപയോഗിക്കാത്ത കാര്‍ഡുകള്‍ക്കും ചെക്ക് ബുക്കുകള്‍ക്കും വേണ്ടി പണം മുടക്കേണ്ടി വരുമെന്നു സാരം. ബാങ്കുകള്‍ ഒരിക്കലും നിങ്ങളോട് പറയില്ല ഈ രഹസ്യങ്ങള്‍

ഇന്‍കം ടാക്‌സ്

ഇന്‍കം ടാക്‌സ്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിലും നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നു പതിനായിരം രൂപ വരെയുള്ള പലിശ വരുമാനത്തിനു നികുതി ഒഴിവുണ്ട്. പക്ഷേ എല്ലാ അക്കൗണ്ടുകളിലെയും പലിശ വരുമാനം മനസ്സിലാക്കി ആകെ പലിശ വരുമാനം കണക്കാക്കി നികുതി അടയ്ക്കണോ വേണ്ടയോ എന്നൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!!! നിങ്ങൾ ഫ്ലെക്സി പേ ബുക്ക് ചെയ്തോ???

പലിശനഷ്ടം

പലിശനഷ്ടം

നിശ്ചിത തുകയ്ക്കു മേല്‍ സ്ഥിരമായി നിലനിര്‍ത്തുന്നവര്‍ക്ക് ബാങ്കുകള്‍ പലിശ നല്‍കും. എന്നാല്‍ പല ബാങ്കുകളിലായി തുക വീതിച്ചുകൊടുക്കേണ്ടി വരുമ്പോള്‍ നിശ്ചിത തുക നിലനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോൾ പലിശ നഷ്ടമാകും. ലോൺ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ട; എടിഎമ്മിൽ നിന്ന് തന്നെ കിട്ടും!!!

ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ സങ്കീർണ്ണമാകും

ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ സങ്കീർണ്ണമാകും

നിങ്ങൾ പല അക്കൗണ്ടുകളിലേക്ക് പണമായി കൈമാറ്റം ചെയ്യുന്നതായി കണ്ടെത്തിയാൽ നിങ്ങളുടെ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ വളരെയധികം സാധ്യതയുണ്ട്. അതിനാൽ ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ കൂടുതൽ സങ്കീർണ്ണമാകും. ബാങ്ക് ജീവനക്കാർക്ക് എട്ടിന്റെ പണി!!! രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാ‍ർ നീക്കം

malayalam.goodreturns.in

English summary

7 Reasons to Have Multiple Bank Savings Accounts – Pros & Cons

Despite the various advantages, there are several reasons you may want to keep your savings in one place rather than in multiple accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X