എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??

എസ്ബിഐയുടെ ക്രഡിറ്റ് കാർഡായ ഉന്നതി കാർഡിന്റെ പ്രത്യേകതകൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ പുറത്തിറക്കിയ പുതിയ ക്രെഡിറ്റ് കാർഡാണ് ഉന്നതി കാർഡ്. ഉന്നതി കാർഡുകൾക്ക് ആദ്യ നാല് വർഷത്തേയ്ക്ക് വാർഷിക ഫീസ് ആവശ്യമില്ല. എന്നാൽ അഞ്ചാമത്തെ വർഷം മുതൽ വാർഷിക ഫീസ് 499 രൂപ നൽകണം. ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഒരു ശതമാനം ഇന്ധന സർചാർജ് ഇളവും ലഭിക്കും. 

അംഗീകാരം

അംഗീകാരം

എസ്ബിഐ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. നിങ്ങൾക്ക് എസ്ബിഐ ഉന്നതി കാർഡ് ഇന്ത്യയിലെ 3,25,000 ഔട്ട്ലെറ്റുകൾ ഉൾപ്പെടെ ലോകത്തിലെ 24 മില്യൺ ഔട്ട്ലെറ്റുകളിൽ ഉപയോഗിക്കാം. വിസ അല്ലെങ്കിൽ മാസ്റ്റർ കാർഡ് സ്വീകരിക്കുന്ന ഏത് ഔട്ട്ലെറ്റിലും പേയ്മെന്റ് നടത്താൻ ഉപഭോക്താക്കൾക്ക് ഉന്നതി കാർഡും ഉപയോഗിക്കാം.

വരുമാന പരിധി

വരുമാന പരിധി

ഉന്നതി കാർഡ് ലഭിക്കാൻ വരുമാന പരിധിയില്ല. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിൽ 25,000 രൂപയുടെയെങ്കിലും സ്ഥിര നിക്ഷേപമുള്ളവർക്ക് ഉന്നതി കാർഡിന് അപേക്ഷിക്കാം. ജൻധൻ നിക്ഷേപകർക്കുൾപ്പെടെ എല്ലാ എസ്ബിഐ ഉപഭോക്താക്കൾക്കും ഉന്നതി കാർഡ് ലഭിക്കും.

ഫ്ലെക്സി പേ

ഫ്ലെക്സി പേ

നിലവിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അവരുടെ പണമിടപാടുകളെ പ്രതിമാസ ഗഡുക്കളാക്കി മാറ്റുന്നതിനുള്ള സൗകര്യമാണ് ഫ്ലെക്സി പേ. 2500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇത്തരത്തിൽ 30 ദിവസത്തിനകം ഫ്ലെക്സി പേയിലേയ്ക്ക് മാറ്റാം.

ബാലൻസ് ട്രാൻസ്ഫർ

ബാലൻസ് ട്രാൻസ്ഫർ

ഉന്നതി കാർഡ് വഴി ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തുമ്പോൾ ഉപഭോക്താവിന് പണം ലാഭിക്കാൻ കഴിയും. മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് ഉന്നതി കാർഡിലേയ്ക്ക് കൈമാറ്റം ചെയ്യാം. കൂടാതെ പലിശ കുറയ്ക്കുകയും ഇഎംഐ ആയി തിരിച്ചടയ്ക്കുകയും ചെയ്യാം.

ആഡ് ഓൺ കാർഡുകൾ

ആഡ് ഓൺ കാർഡുകൾ

കാർഡ് ഉടമസ്ഥരുടെ മാതാപിതാക്കൾക്കോ പങ്കാളിയ്ക്കോ 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്കോ സഹോദരങ്ങൾക്കോ വേണ്ടി മറ്റൊരു കാർഡിന് അപേക്ഷിക്കാവുന്നതാണ്.

യൂട്ടിലിറ്റി ബിൽ പേമെന്റ്

യൂട്ടിലിറ്റി ബിൽ പേമെന്റ്

ഉപഭോക്താക്കൾക്ക് ഉന്നതി കാർഡ് ഉപയോ​ഗിച്ച് എളുപ്പത്തിൽ നിങ്ങളുടെ വൈദ്യുതി, ടെലിഫോൺ, മൊബൈൽ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാവുന്നതാണ്.

malayalam.goodreturns.in

English summary

SBI Unnati Card: Understanding The Benefits

State Bank of India (SBI) has launched the Unnati card. SBI Card Unnati have zero annual fees for the first four years of its subscription. Annual fee of 499 will be charged from 5th year onwards. The card offers 1% fuel surcharge waiver across all petrol pumps in India.
Story first published: Wednesday, August 2, 2017, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X